
കോവിഡ് പ്രതിസന്ധിയില്‍ ഏറെ കഷ്ടതകള്‍ അനുഭവിച്ച വിഭാഗമാണ് സ്വയം തൊഴില്‍ കണ്ടെത്തിയ ഇടത്തരക്കാര്‍. ഇത്തരക്കാര്‍ക്ക് പിന്തുണ നല്‍കുക എന്ന ഉദ്ദേശത്തിലായിരുന്നു ചാന്‍സലര്‍ ഋഷി സുനാക്, സെല്‍ഫ് എംപ്ലോയ്മെന്റ് ഇന്‍കം സപ്പോര്‍ട്ട് പദ്ധതി ആവിഷ്കരിച്ചത്. രണ്ടു തവണകളായി ഇടത്തരക്കാരും ചെറുകിടക്കാരുമായ ലക്ഷക്കണക്കിന് സ്വയം തൊഴില്‍ സംരംഭകര്‍ക്ക് ആശ്വാസമേകാനായി എത്തിയ ഈ പദ്ധതിയുടെ മൂന്നാം ഘടുവിനെ കുറിച്ച് കൂടുതല്‍ അറിയാം.
മുന്‍ തവണകളില്‍, ഈ ധനസഹായത്തിന് അര്‍ഹത നേടുവാന്‍ ചില മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതില്‍ നിന്നെല്ലാം തുലോം വ്യത്യസ്തമാണ് ഇത്തവണത്തെ മാനദണ്ഡങ്ങള്‍. എന്നിരുന്നാലും 2018-2019 നികുതി വര്‍ഷത്തെ സെല്‍ഫ് എംപ്ലോയ്മെന്റ് വരുമാനം കാണിക്കുന്ന, സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു റിട്ടേണ്‍ ഇത്തവണയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. മൂന്നു മാസത്തെ ശരാശരി വ്യാപാര ലാഭത്തിന്റെ 80% തുകയാണ് ഒരു സിംഗിള്‍ പേയ്മെന്റായി ഇത്തവണ നല്‍കുക. 7,500 പൗണ്ട് എന്ന പരമാവധി പരിധി നിശ്ചയിച്ചിട്ടുള്ള ഈ തുക നികുതിവിധേയമായിരിക്കും.
മുന്‍ തവണകളേപ്പോലെത്തന്നെ ഇത്തവണയും ഈ ധനസഹായം വരുമാന നികുതി, സെല്‍ഫ് എംപ്ലോയ്ഡ് നാഷണല്‍ ഇന്‍ഷുറന്‍സ് എന്നിവയ്ക്കും ബാധകമായിരിക്കും. മാത്രമല്ല, 2020-2021 നികുതി വര്‍ഷത്തെ സ്വയം സാക്ഷിപ്പെടുത്തിയ നികുതി റിട്ടേണുകളില്‍ ഇവ പ്രതിപാദിക്കപ്പെടുകയും വേണം.
ഇതിനുള്ള അര്‍ഹത എന്താണ് ?
സെല്‍ഫ് എംപ്ലോയ്മെന്റ് ഇന്‍കം സപ്പോര്‍ട്ട് സ്കീമിന്റെ മൂന്നാം ഘട്ട ധനസഹായം ലഭിക്കുന്നതിനായി നിങ്ങള്‍ ഒരുകൂട്ടം വ്യവസ്ഥകള്‍ പാലിക്കേണ്ടതായി ഉണ്ട്. മാത്രമല്ല, നിങ്ങളുടെ ബിസിനസ്സിന്റെ ലാഭം കൊറോണ പ്രതിസന്ധിമൂലം കാര്യമായി കുറഞ്ഞു എന്നതിന് വിശ്വാസയോഗ്യമായ ഒരു വിലയിരുത്തലും നല്‍കണം.
ഈ ധനസഹായത്തിനായി അപേക്ഷിക്കുവാന്‍ നിങ്ങള്‍ ഒരു സ്വയം തൊഴില്‍ സംരംഭകനോ, അത്തരത്തില്‍ സ്വയം തൊഴില്‍ കണ്ടെത്തിയ സ്ഥാപനത്തിലെ പങ്കാളിയോ ആയിരിക്കണം. അതേസമയം ഒരു ലിമിറ്റഡ് കമ്പനിയോ ഒരു ട്രസ്റ്റോ വഴിയാണ് വ്യാപാരം ചെയ്യുന്നതെങ്കില്‍ ഈ ധനസഹായത്തിന് അപേക്ഷിക്കാന്‍ കഴിയില്ല. 2018-2019, 2019-2020 നികുതി വര്‍ഷങ്ങളില്‍ നിങ്ങള്‍ വ്യാപാരം നടത്തിയിട്ടുണ്ടായിരിക്കണം.
മാത്രമല്ല, ഈ മൂന്നാം ഘട്ടത്തിന് അര്‍ഹത നേടുവാന്‍ അപേക്ഷകര്‍ ഇപ്പോഴും വ്യാപാരം നടത്തുന്നുണ്ടാകണം. കൂടാതെ, കൊറോണ പ്രതിസന്ധി മൂലം വിവിധ കാരണങ്ങളാല്‍ വ്യാപാരത്തില്‍ കുറവ് അനുഭവപ്പെട്ടിരിക്കണം. അല്ലെങ്കില്‍, നേരത്തേ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നു, ഇപ്പോള്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കാരണം താത്ക്കാലികമായി അത് തുടര്‍ന്ന് കൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യമായിരിക്കണം. വ്യാപാരം തുടര്‍ന്നു കൊണ്ടുപോകുമെന്നും അല്ലെങ്കില്‍ പുനരാരംഭിക്കുമെന്നും ഉറപ്പ് നല്‍കേണ്ടതായി ഉണ്ട്. മാത്രമല്ല, കോവിഡ് പ്രതിസന്ധി വ്യാപാരത്തെ കാര്യമായി ബാധിച്ചു എന്നും ബോധിപ്പിക്കണം. അതേസമയം, ചെലവുകള്‍ വര്‍ദ്ധിച്ചതിനാല്‍, ലാഭത്തില്‍ ഉണ്ടായ കുറവ് ഈ ധനസഹായത്തിനായി പരിഗണിക്കില്ല.
ലാഭത്തില്‍ കാര്യമായി കുറവ് വന്നോ എന്നകാര്യം തീരുമാനിക്കാന്‍ അപേക്ഷകര്‍ അവരുടെ വിപുലമായ വ്യാപാര സാഹചര്യങ്ങളെ ആശ്രയിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ സത്യസന്ധമായ വിലയിരുത്തലുകള്‍ നടത്തി ആയിരിക്കണം ലാഭം കാര്യമായി കുറഞ്ഞുവോ എന്നകാര്യം പരിഗണിക്കേണ്ടത്. നവംബര്‍ 1 ന് ശേഷം ബിസിനസ്സില്‍ പ്രതിസന്ധി അനുഭവിച്ചവര്‍ക്കാണ് ഈ മൂന്നാം ഘട്ട ധനസഹായം. ഈ കാലയളവില്‍ നിങ്ങളുടെ ബിസിനസ്സ്, കോവിഡ് പ്രതിസന്ധി മൂലം എങ്ങനെ നഷ്ടത്തിലായി എന്നതിന് വിശ്വാസയോഗ്യമായ തെളിവുകള്‍ നിരത്തണം. ഈ പദ്ധതിയിലെ നാലാം ധനസഹായം 2021 ഫെബ്രുവരി മുതല്‍ 2021 ഏപ്രില്‍ വരെ ലഭ്യമാകും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam