1 GBP = 100.60 INR                       

BREAKING NEWS

പോലീസ്, ഫയര്‍, ആംബുലന്‍സ് വാഹനങ്ങള്‍ ലൈറ്റിട്ട് പാഞ്ഞുവരുമ്പോള്‍ പരിഭ്രമിക്കാറുണ്ടോ? അവശ്യ സര്‍വ്വീസ് വാഹനങ്ങള്‍ കാണുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍

Britishmalayali
kz´wteJI³

സിഗ്‌നല്‍ ലൈറ്റിട്ട് അലാം അടിച്ച് പാഞ്ഞുവരുന്ന പോലീസ് വാഹനമോ ഫയര്‍ എഞ്ചിനോ ആംബുലന്‍സോ കണ്ടാല്‍ കുറച്ച് പരിഭ്രമമുണ്ടാകുക സാധാരണമാണ്. അവര്‍ക്ക് വഴിയൊഴിഞ്ഞു കൊടുക്കണം എന്നറിയാമെങ്കില്‍ പോലും, എന്തുചെയ്യണ മെന്നറിയാതെ ഒരല്പനേരം പരിഭ്രമിക്കും. ഏറെ പരിചയ സമ്പന്നരായ ഡ്രൈവര്‍മാര്‍ക്ക് പോലും പലപ്പോഴും ഇത്തരത്തിലുള്ള അവസ്ഥ വന്നു ചേരാറുണ്ട്. ഇതിന് ഒരു പരിഹാരമായിട്ടാണ് ഡിസംബര്‍ 1 മുതല്‍ 10 വരെ ഓണ്‍ലൈന്‍ പ്രചാരണവുമായി റോഡ് സുരക്ഷാ ഓര്‍ഗനൈസേഷനായ ജി ഇ എം മോട്ടോറിംഗ് അസിസ്റ്റന്റ് രംഗത്തെത്തിയിട്ടുള്ളത്.

എമര്‍ജന്‍സി സര്‍വീസസ്, ഹൈവേസ് ഇംഗ്ലണ്ട് തുടങ്ങിയ സ്ഥാപനങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇതിനുള്ള രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. ഡ്രൈവിംഗ് പഠിക്കുന്നവര്‍, പഠിപ്പിക്കുന്നവര്‍ തുടങ്ങിയവരെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്ന ഈ പ്രചാരണത്തിന്റെ ഭാഗമായി ഡിസംബര്‍ 1 മുതല്‍ 10 വരെ പത്ത് ദിവസത്തേക്ക് ഓണ്‍ലൈനില്‍ അനിമേഷനുകള്‍ പോസ്റ്റ് ചെയ്യും. ഇത്തരം എമര്‍ജന്‍സി വാഹനങ്ങള്‍ നിങ്ങളുടേ വഴിയെ കണ്ടുമുട്ടിയാല്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ളവയായിരിക്കും ഈ അനിമേഷനുകള്‍. ഡ്രൈവര്‍മാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും എന്നാണ് സംഘാടകര്‍ പറയുന്നത്.

മനസ്സ് ശാന്തമാക്കുക, വാഹനം ഒതുക്കുവാന്‍ ഒരു സ്ഥലം അന്വേഷിക്കുക
അതിവേഗം കാറോടിച്ചു പോകുമ്പോള്‍ പുറകില്‍ നിന്നൊരു അലാം കേട്ടാല്‍, നീല വെളിച്ചം കണ്ടാല്‍ പെട്ടെന്ന് കാറ് നിര്‍ത്തേണ്ടതില്ല. ഇത്തരം സാഹചര്യത്തില്‍, തെല്ലും പരിഭ്രമിക്കാതിരിക്കുക. വാഹനം സൗകര്യപൂര്‍വ്വം വഴിയരുകില്‍ ഒതുക്കുവാന്‍ നല്ലൊരു സ്ഥലം തേടുക. നിങ്ങള്‍ ഒരു വളവില്‍, അല്ലെങ്കില്‍ ഒരു കുന്നിന്റെ കിഴക്കാം തൂക്കായ ചരുവില്‍ ആയിരിക്കുമ്പോഴാണ് പുറകില്‍ നിന്നും ഒരു അത്യാവശ്യ സര്‍വീസ് വാഹനമെത്തുന്നത് എങ്കില്‍, നിങ്ങള്‍ തെറ്റായ വശത്ത് വാഹനമൊതുക്കി, തെറ്റായ വശത്തുകൂടി അവര്‍ക്ക് കടന്നുപോകാന്‍ സൗകര്യമൊരുക്കിയാല്‍ അത് ഒരുപക്ഷെ ഒരു അപകടത്തില്‍ കലാശിച്ചേക്കാം. ബസ് ലൈനുകള്‍, ട്രഫിക് ഐലന്‍ഡുകള്‍ക്ക് സമീപം എന്നിവിടങ്ങളില്‍ വാഹനം ഒതുക്കരുത് എന്ന് ഈ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. അതുപോലെ, എമര്‍ജന്‍സി വാഹനത്തിന് കടന്നുപോകുന്നതിനായി നിങ്ങള്‍ ചുവപ്പ് സിഗ്‌നല്‍ മറികടക്കുകയും അരുത്.

ഒരു വളവിനടുത്ത് എത്തുമ്പോള്‍
നിങ്ങള്‍ ഒരു വളവിനെ സമീപിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍, നിങ്ങളുടെ റിയര്‍ വ്യു മിററിലൂടെ പുറകെ വരുന്ന എമര്‍ജന്‍സി വാഹനത്തെ ശ്രദ്ധിക്കുക. അതിന്റെലൈന്‍, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ അത് എങ്ങോട്ട് പോകണമെന്ന് സൂചിപ്പിക്കും. അതിനനുസരിച്ച് ഒരു തീരുമാനമെടുക്കുക. ഇനി, നിങ്ങള്‍ ഒരു വളവില്‍ നിങ്ങളുടെ വാഹനം നിര്‍ത്തി എങ്കില്‍, അതിനെ ഒരു വശത്തേക്ക് മാറ്റി എമര്‍ജന്‍സി വാഹനത്തിന് കടന്നുപോകാനുള്ള സൗകര്യമൊരുക്കുക. പിന്നാലെ മറ്റൊരു എമര്‍ജന്‍സി വാഹനം കൂടി വരുന്നുണ്ടെങ്കില്‍, നിങ്ങളുടെ വാഹനം എടുക്കുന്നതിനു മുന്‍പ് ഒന്നു കൂടി കാത്തുനില്‍ക്കുക.

മോട്ടോര്‍ വേകളില്‍
തടസ്സമില്ലാതെ ഒഴുകുന്ന ട്രാഫിക്കിനിടയില്‍, നിങ്ങളുടെ വാഹനത്തിന് തൊട്ടുപുറകിലായി ഒരു എമര്‍ജന്‍സി വാഹനമെത്തിയാല്‍ നിങ്ങളുടെ വാഹനം ഇടതുഭാഗത്തേക്ക് ഒതുക്കുക. എമര്‍ജന്‍സി വാഹനങ്ങള്‍ എപ്പോഴും നിങ്ങളുടെ വലതു ഭാഗത്തുകൂടി മാത്രമേ നിങ്ങളുടെ വാഹനത്തെ മറികടന്നു പോവുകയുള്ളു. ഗതാഗത തടസ്സം ഉണ്ടെങ്കില്‍ അതില്‍ മറ്റു വാഹനങ്ങളെ മറികടന്നു പോകുന്നതിനാണ് ഇത്തരമൊരു രീതി രൂപപ്പെടുത്തിയിരിക്കുന്നത്.

മൂന്നിലധികം വരികളുള്ള ഒരു റോഡിലാണെങ്കില്‍, ഇടത്തേയും മദ്ധ്യത്തിലേയും നിരകളിലുള്ള വാഹനങ്ങള്‍ ഇടതുഭാഗത്തേക്ക് ഒതുക്കണം. വലത്തേ അറ്റത്തെ നിരയിലുള്ള വാഹനം വലതുഭാഗത്തേക്ക് ഒതുക്കണം.ഇത് എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് സുരക്ഷിതമായി കടന്നുപോകുവാനുള്ള പാതയൊരുക്കും. അതേസമയം ഒരു സ്മാര്‍ട്ട് മോട്ടോര്‍ വേയില്‍ ചുവപ്പ് നിറത്തില്‍ എക്സ് എന്ന് മാര്‍ക്ക് ചെയ്ത ലൈന്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഓര്‍ക്കുക. അതിനാല്‍ ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് കണ്ടാല്‍ ഉടന്‍ ആ ലൈനില്‍ നിന്നും വിട്ടുമാറുക.

റോളിംഗ് റോഡ് ബ്ലോക്ക്
ചില സമയങ്ങളില്‍ മോട്ടോര്‍ വേ ഉദ്യോഗസ്ഥര്‍ ഒരു റോളിംഗ് റോഡ് ബ്ലോക്ക് ഉണ്ടാക്കും. ഒരു മോട്ടോര്‍ വേ പട്രോള്‍ വാഹനമോ പോലീസ് വാഹനമോ ഗതാഗതം സാവധാനത്തില്‍ ആക്കുന്ന പ്രക്രിയയാണിത്. ഇത്തരം സാഹചര്യത്തില്‍ അവയുടെ ഫ്ളാഷ് ലൈറ്റുകള്‍ മിന്നിക്കൊണ്ടിരിക്കും. മാത്രമല്ല, വാഹനത്തെ മറികടക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പിന്‍ ഭാഗത്തെ വിന്‍ഡോയില്‍ കാണിക്കുകയും ചെയ്യും. ആ വാഹനത്തിനു പിന്നില്ലായി തുടരുക. അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. ഗതാഗതം സാവധാനത്തില്‍ ആക്കേണ്ട ആവശ്യം കഴിഞ്ഞാല്‍ ഉടന്‍ അവര്‍ വാഹനം ഇടതുഭാഗത്തേക്ക് ഒതുക്കും. അപ്പോള്‍ നിങ്ങള്‍ക്ക് അതിനെ മറികടന്നു പോകാന്‍ സാധിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category