
സിഡ്നി: ഇന്ത്യ - ഓസ്ട്രേലിയ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ കൗതുകം പകര്‍ന്ന് ഗാലറിയില്‍ ഒരു വിവാഹ അഭ്യര്‍ത്ഥന. ഓസിസിനെതിരെ ഇന്ത്യ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്നതിനിടെയാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് വിരുന്നായി ആ കാഴ്ച എത്തിയത്. വിവാഹ അഭ്യര്‍ത്ഥന നടത്തിയത് ഇന്ത്യക്കാരനായ യുവാവ്. കഥാനായിക ഓസിസ് ആരാധിക.
ഇന്ത്യന്‍ ഇന്നിങ്സ് ഇരുപതാം ഓവര്‍ പിന്നിടുന്നതിനിടെയാണ് രസകരമായ രംഗം അരങ്ങേറിയത്. ഓസീസ് ആരാധികയ്ക്കു മുന്നിലെത്തിയ ഇന്ത്യന്‍ ആരാധകന് മുട്ടുകുട്ടിനിന്ന് വിവാഹമോതിരം നീട്ടി. ഓസ്ട്രേലിയന്‍ ആരാധിക ആഹ്ലാദത്തോടെ സ്വീകരിച്ചതോടെ ഗാലറിയില്‍ കരഘോഷം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ മത്സരം കാണാന്‍ ഓസ്ട്രേലിയയില്‍ ആരാധകര്‍ക്ക് അനുമതി നല്‍കിയിരുന്നത്. സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ പകുതിയോളം കാണികള്‍ക്കാണ് അനുമതി ഉണ്ടായിരുന്നത്.
ക്രിക്കറ്റിന്റെ ആവേശച്ചൂടിനിടെ അരങ്ങേറിയ വിവാഹ അഭ്യര്‍ത്ഥനയുടെ വിഡിയോ ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായി. ഇന്ത്യന്‍ വംശജയായ യുവതിയെ ജീവിത പങ്കാളിയാക്കിയ ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല്, ഗാലറിയിലെ ഈ ഇന്ത്യ ഓസീസ് പ്രണയരംഗം കണ്ട് ഗ്രൗണ്ടില്‍ കയ്യടിക്കുന്നതും വിഡിയോയില്‍ കാണാം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam