1 GBP = 100.60 INR                       

BREAKING NEWS

ഇന്നലെ 12,155 രോഗികളും 215 മരണങ്ങളും മാത്രം; കോവിഡ് നിയന്ത്രണങ്ങള്‍ ഫലപ്രദമെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട്. കടുത്ത നിയന്ത്രണങ്ങള്‍ തുടരണമെന്ന വാദത്തിന് പിന്‍ബലമേകി പുതിയ കോവിഡ് കണക്കുകള്‍

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ കോവിഡ് രണ്ടാം വരവിന്റെ മൂര്‍ഛ കുറഞ്ഞു തുടങ്ങി എന്നതിന്റെ സൂചനകള്‍ ലഭിച്ചു തുടങ്ങിയിരിക്കുന്നു. പ്രതിദിനം രോഗബാധിതരാകുന്നവരുടെ എണ്ണം 20,000 ല്‍ അധികമായിരുന്ന സ്ഥാനത്ത് ഇന്നലെ വെറും 12,155 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 34 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ കാണുന്നത്. ഇംഗ്ലണ്ടിലെ രണ്ടാം ലോക്ക്ഡൗണ്‍ രോഗവ്യാപനത്തെ തടയുന്നതില്‍ വിജയിച്ചു എന്നുതന്നെയാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്നലെ 215 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ച ഇത് 398 ആയിരുന്നു. അതയത്, 46 ശതമാനത്തിന്റെ കുറവാണ് പ്രതിദിന മരണനിരക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ഇതൊന്നും ബ്രിട്ടന്‍ പൂര്‍ണ്ണ സുരക്ഷിതാവസ്ഥയിലാണ് എന്ന് പറയുന്നില്ല. ഇന്നലെ 479 മരണങ്ങളോടെ കഴിഞ്ഞ ശനിയാഴ്ച്ചയിലെ കണക്കിനേക്കാള്‍ 40 ശതമാനത്തിന്റെ വര്‍ദ്ധനവായിരുന്നു പ്രതിദിന മരണക്കണക്കില്‍ ഇന്നലെ കാണിച്ചത്.

ഇന്നലെയും ഇന്നുമായി മരിച്ചവര്‍ക്ക് ആഴ്ച്ചകള്‍ക്ക് മുന്‍പ് രോഗം ബാധിച്ചിരിക്കണം. അതായത്, ലോക്ക്ഡൗണ്‍ നിലവില്‍ വരുന്നതിനു മുന്‍പായിട്ടായിരിക്കണം ഇവര്‍ക്ക് രോഗബാധ ഉണ്ടായിട്ടുണ്ടാവുക. ശരിയായ നിയന്ത്രണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ ക്രിസ്ത്മസ്സിനു ശേഷം കൊറോണയുടെ ഒരു മൂന്നാം വരവ് പ്രതീക്ഷിക്കാം എന്ന് ഇന്നലെ ഡൊമിനിക് റാപ് പ്രഖ്യാപിച്ചതിനു പുറകേയാണ് ഈ കണക്കുകള്‍ എത്തിയത്.

സ്‌കോട്ടലന്‍ഡില്‍ ഇന്നലെ 746 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ രണ്ട് കോവിഡ് മരണങ്ങളും രേഖപ്പെടുത്തി. വെയില്‍സില്‍ 1,004 പുതിയ കേസുകളും 16 മരണങ്ങളുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 351 പുതിയ കേസുകളും മൂന്ന് മരണങ്ങളും രേഖപ്പെടുത്തി. വാരാന്ത്യ ഒഴിവ് മൂലം, ഔദ്യോഗിക പ്രക്രിയകള്‍ക്ക് കാലതാമസം നേരിടുമെന്നതിനാല്‍ സാധാരണയായി വാരാന്ത്യങ്ങളിലെ കണക്കുകളില്‍ കുറവ് ദൃശ്യമാകാറുണ്ട്.

ഡിസംബര്‍ 2 ന് ലോക്ക്ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ 3 ടയര്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരുത്തുവാനുള്ള തീരുമാനത്തെ ഭരണകക്ഷി എം പിമാര്‍ വരെ എതിര്‍ക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ കണക്കുകള്‍ പുറത്തു വരുന്നത്. രോഗവ്യാപനം തടയുന്നതില്‍ നിയന്ത്രണങ്ങള്‍ എത്രമാത്രം ഫലവത്താണെന്നും, അതിനാല്‍ തന്നെ നിയന്ത്രണങ്ങള്‍ തുടരേണ്ടത് ആവശ്യമാണെന്നും എതിരാളികളെ പറഞ്ഞ് മനസ്സിലാക്കാന്‍ ഇത് നല്ലൊരു അവസരമാണ്. 3 ടയര്‍ നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റില്‍ തള്ളിയാല്‍, മൂന്നാമതൊരു ദേശീയ ലോക്ക്ഡൗണ്‍ ആവശ്യമായി വരുമെന്ന് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

ആദ്യ കൊറോണ വാക്സിന്‍ നല്‍കിത്തുടങ്ങാന്‍ ഇനി ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കെ, നമ്മള്‍ മറ്റൊരു യുദ്ധം ആരംഭിക്കുവാന്‍ പോവുകയാണെന്ന് ഇന്നലെ ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു. ആധുനിക ശാസ്ത്രം നല്‍കിയ ആയുധങ്ങളുടെ സഹായത്താല്‍, നഗ്‌നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത ശത്രുക്കളെ നമ്മള്‍ ജയിക്കും എന്നും അദ്ദേഹം കുറിച്ചു. പ്രതിപക്ഷം സര്‍ക്കരിന്റെ 3 ടയര്‍ സമ്പ്രദായത്തെ അനുകൂലിക്കും എന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഭരണകക്ഷിയിലെ വിമത എം പിമാര്‍ എതിര്‍ത്താലും ഇത് പാര്‍ലമെന്റില്‍ പാസ്സാക്കാന്‍ കഴിയും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category