
തിരുവനന്തപുരം: കെ.എസ്.എഫ്.ഇ. ശാഖകളില്‍ വിജിലന്‍സ് നടത്തിയ കൂട്ടപ്പരിശോധനയില്‍ അന്വേഷണത്തിന് സര്‍ക്കാര്‍. സര്‍ക്കാരിനെതിരെ ഗൂഢാലോചന നടന്നോ എന്ന് പരിശോധിക്കും. സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനിടെയാണ് മുഖ്യമന്ത്രിയും തോമസ് ഐസക്കും ഇക്കാര്യം അറിയുന്നത്. ഇരുവരും കൂടിയാലോചിച്ചശേഷം പരിശോധന നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതില്‍ പങ്കില്ലെന്നാണ് സിപിഎമ്മിന്റെ പ്രാഥമിക നിഗമനം.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ് വിജിലന്‍സ് നടപടിയെന്ന് മന്ത്രി തോമസ് ഐസക് തുറന്നടിച്ചിരുന്നു. റെയ്ഡിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും ആവശ്യപ്പെട്ടിട്ടുണ്ട്. റെയ്ഡിനെപ്പറ്റി പാര്‍ട്ടിയിലെ ചര്‍ച്ചയ്ക്കുശേഷം അഭിപ്രായം പറയാമെന്നാണ് സിപിഎം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് വ്യക്തമാക്കിയത്. ഈ വിഷയം അടുത്ത സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യും.
കെ.എസ്.എഫ് ഇയില്‍ റെയ്ഡിന് അനുമതി നല്‍കുകയും വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് ധനമന്ത്രിയുടെ ആവശ്യം. ഇത് സിപിഎമ്മും അംഗീകരിച്ചേക്കും. അങ്ങനെ വന്നാല്‍ നടപടി ഉറപ്പാണ്. ഇതിനുള്ള തുടക്കം സര്‍ക്കാര്‍ തലത്തില്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി റെയ്ഡും അനന്തര നടപടികളും സംബന്ധിച്ച് സര്‍ക്കാര്‍ വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള വിജിലന്‍സ് ഡയക്ടറോട് സംസ്ഥാനത്തേക്ക് തിരിച്ചെത്താനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടു. ഡയക്ടറുടെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും സര്‍ക്കാര്‍ നടപടിയെടുക്കുക.
വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാര്‍ കേരളത്തില്‍ ഇല്ലാത്തപ്പോഴാണ് ഇത്രയും ഗൗരവ സ്വഭാവത്തിലുള്ള റെയ്ഡ് നടന്നത്. ഐജി എച്ച് വെങ്കിടേഷാണ് റെയ്ഡിന് അനുമതി കൊടുത്തത്. ഈ സാഹചര്യം ഉള്‍പ്പെടെ പരിശോധിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ആവശ്യമായ മാറ്റങ്ങളും വരുത്തും. മുഖ്യമന്ത്രിയുടെ ഓഫീസ് ഇരിക്കുന്ന നോര്‍ത്ത് ബ്ലോക്കിനെ സ്വര്‍ണ്ണ കടത്ത് വിവാദങ്ങള്‍ പിടിച്ചുലയ്ക്കുന്നുണ്ട്. ഇതും വിവാദങ്ങള്‍ക്ക് കാരണമായോ എന്നും സിപിഎം പരിശോധിക്കും.
അനവസരത്തില്‍ കെ.എസ്.എഫിയില്‍ റെയ്ഡ് നടത്തി വിവരങ്ങള്‍ ചോര്ത്തികൊടുത്തവര്ക്കെതിരെ നടപടി വേണമെന്നാണ് ധനമന്ത്രി തോമസ് ഐസകിന്റെ കര്‍ശന നിലപാട്. കിഫ്ബി വായ്പ വിവാദവും സ്വര്‍ണ്ണ കടത്തും ചര്‍ച്ചയാകുമ്പോള്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. ഇതിനിടെ നടന്ന റെയ്ഡിനെ സര്‍ക്കാരിനെതിരായ ഗൂഢാലോചനയായാണ് തോമസ് ഐസക് സംശയിക്കുന്നത്. അതുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന നിലപാടിലേക്ക് തോമസ് ഐസക് എത്തുന്നത്. ഇത് സിപിഎം വിശദമായി പരിശോധിക്കും.
മുഖ്യമന്ത്രിയുടെയോ വിജിലന്‍സിന്റെയോ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ ഇതുവരെ വിശദീകരണം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പറയാനുള്ളത് എന്താണെന്നാകും പാര്‍ട്ടി പരിശോധിക്കുക. എതിര്‍പ്പു പരസ്യമാക്കിയ ഐസക് പാര്‍ട്ടിയെയും തന്റെ വികാരം അറിയിച്ചിട്ടുണ്ട്. വിഷയം പരിശോധിക്കുമെന്ന് ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന് വ്യക്തമാക്കിയതും ഈ സാഹചര്യത്തിലാണ്.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമോ അദ്ദേഹത്തിന്റെ അനുവാദത്തോടെയോ റെയ്ഡ് നടന്നതായി നേതാക്കള്‍ വിലയിരുത്തുന്നില്ല. എന്നാല്‍, പൊലീസില്‍ രാഷ്ട്രീയ നിയന്ത്രണം ചോര്‍ന്നോ എന്നതാണു ചോദ്യം. ഇത് ഗൗരവത്തോടെ തന്നെ സിപിഎം പരിശോധിക്കും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam