1 GBP = 100.60 INR                       

BREAKING NEWS

പേ പെര്‍ മൈല്‍ ടാക്സ് നടപ്പിലാക്കുമെന്ന് ഉറപ്പായി; ഒരു വര്‍ഷം 5000 പൗണ്ട് വരെ കാര്‍ ടാക്സായി അടയ്ക്കേണ്ട ഗതികേടിലേക്ക് വരുമോ ?

Britishmalayali
kz´wteJI³

നിലവിലുള്ള വിഹിക്കിള്‍ എമിഷന്‍ സ്‌കീമിനു പകരമായി കൊണ്ടുവരുന്ന പേ പെര്‍ മൈല്‍ പദ്ധതി അനുസരിച്ച് വാഹന ഉടമകള്‍ വഹനം ഓടുന്ന ദൂരത്തിനനുസരിച്ച് വാഹന നികുതി അടയ്ക്കേണ്ടതായി വരും. ഫ്യൂവല്‍ ഡ്യുട്ടി ചാര്‍ജ്ജിന്റെ പുനരവിഷ്‌കരണവും ചര്‍ച്ചയായിട്ടുണ്ട്. 2010-ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സര്‍ക്കാരാണ് ഇത് നിര്‍ത്തലാക്കിയത്. ഇത് രണ്ടും സാധാരണക്കാരായ വാഹന ഉടമകള്‍ക്ക് ഇരുട്ടടി നല്‍കുന്ന പദ്ധതികളാണ് എന്നാണ് പൊതുവേയുള്ള വികാരം.

പേ പെര്‍ മൈല്‍ കാര്‍ ടാക്സ്
2030 ഓടെ ഡീസല്‍ പെട്രോള്‍ കാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനിരിക്കെ പുതിയ പേ പെര്‍ മൈല്‍ പദ്ധതി ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് ചാന്‍സലര്‍. 2007-ല്‍ ഇത്തരത്തിലൊരു നിര്‍ദ്ദേശം വന്നപ്പോള്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അത് നിര്‍ത്തി വയ്ക്കേണ്ടതായി വന്നു. രണ്ട് ദശലക്ഷത്തിലധികം വാഹന ഉടമകളാണ് അന്ന് പ്രതിഷേധവുമായി എത്തിയത്.

ഈ പുതിയ പദ്ധതി ഏറ്റവും അധികം ബാധിക്കുക സാധാരണക്കാരായ കാറുടമകളേയായിരിക്കും എന്ന് കാപിറ്റല്‍ ബിസിനസ്സ് മീഡിയയുടെ ഗ്രൂപ്പ് ഡയറക്ടര്‍ റിച്ചാര്‍ഡ് ആല്‍വിന്‍ പറയുന്നു. ഇതനുസരിച്ച് പ്രതിമൈലിന് 75 പെന്നി വരെ നികുതി ഈടാക്കിയേക്കും. അതായത് ഒരു ഒറ്റ യാത്രയ്ക്ക് മാത്രം 500 പൗണ്ട് വരെ നികുതി അടക്കേണ്ടതായി വരും. ചെറുകിട വ്യാപാരികള്‍, സ്വയം തൊഴില്‍ കണ്ടെത്തിയ കാറുടമകള്‍, സെയില്‍സ് പേഴ്സണ്‍സ് തുടങ്ങി ഏറെ സമയം യാത്രയ്ക്കായി ചെലവഴിക്കുന്നവര്‍ക്ക് ഇത് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിമൈല്‍ നികുതി നിരക്ക് എത്രയായിരിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല എന്നാല്‍ നേരത്തേ ലഭിച്ചിരുന്ന സൂചന ഫ്യൂവല്‍ ഡ്യുട്ടിയുടെ പ്രതിമൈല്‍ നിരക്കിന് തുല്യമായിരിക്കും ഇതുമെന്നാണ്. അതനുസരിച്ച് പ്രതിമൈലിന് 75 പെന്നിയായിരിക്കും ഈടാക്കുക. അതായത് ഒരു കുടുംബത്തിന് ലണ്ടനില്‍ നിന്നും യോര്‍ക്ക്ഷയര്‍ സന്ദര്‍ശിച്ചു മടങ്ങാന്‍ 400 മൈല്‍ ദൂരത്തിനായി 533 പൗണ്ട് നികുതി അടയ്ക്കേണ്ടതായി വരും. ഇത് ഈ യാത്രയ്ക്കുള്ള ഇന്ധന ചെലവിനേക്കാള്‍ അധികമാണ്.

ഒരു വാഹനമുടമ ഒരു വര്‍ഷം ശരാശരി 7,400 മൈലുകള്‍ വാഹനമോടിക്കും എന്നാണ് കണക്കാക്കുന്നത്. അതായത് പ്രതിവര്‍ഷം 5,850 പൗണ്ട് വാഹന നികുതിയായി മാത്രം നല്‍കേണ്ടി വരും. ഇലക്ട്രിക് വാഹങ്ങളുടെ വരവോടെ 40 ബില്ല്യണ്‍ പൗണ്ട് ഇന്ധന നികുതിയിനത്തില്‍ നഷ്ടമാകും എന്ന കണക്ക് പുറത്തുവന്നതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഈ പുതിയ പദ്ധതി നടപ്പിലാക്കാന്‍ ധൃതികൂട്ടുന്നത്.

ഫ്യൂവല്‍ ഡ്യുട്ടി വര്‍ദ്ധന
2010-ല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ വര്‍ദ്ധിപ്പിക്കാതെ വച്ചിരുന്ന ഫ്യൂവല്‍ ഡ്യുട്ടി വരുന്ന മാര്‍ച്ചോടെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ചാന്‍സലര്‍ ഋഷി സുനാക്. എന്നാല്‍, ഈ വര്‍ദ്ധനവിനെ കുറിച്ച് ഇനിയും ഒരു തീരുമാനമായിട്ടില്ല. 5 പെന്നിയുടെ വര്‍ദ്ധനവാണ് എം പി മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതനുസരിച്ചാണെങ്കില്‍ പോലും ഓരോ തവണ 55 ലിറ്റര്‍ ടാങ്ക് നിറയ്ക്കുമ്പോഴും വാഹന ഉടമകള്‍ക്ക് 2.75 പൗണ്ട് അധികമായി നല്‍കേണ്ടിവരും. എല്ലാ ആഴ്ച്ചയും ഇത്തരത്തില്‍ ഇന്ധനം നിറയ്ക്കുന്ന വ്യക്തിയാണെങ്കില്‍ പ്രതിവര്‍ഷം 143 പൗണ്ട് അധികമായി ചെലവാകും.

ഫ്യൂവല്‍ ഡ്യുട്ടി വര്‍ദ്ധിപ്പിക്കാതെ തുടര്‍ച്ചയായി സ്ഥിരമായി നിലനിര്‍ത്തിയതിനാല്‍ 100 ബില്ല്യണ്‍ പൗണ്ടിലധികം നഷ്ടം സര്‍ക്കാരിനുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. മാത്രമല്ല, കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ അധിക ധനം സമാഹരിക്കേണ്ടതുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category