1 GBP = 100.60 INR                       

BREAKING NEWS

ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ച് അന്നു തന്നെ 2024 ലെ പ്രസിഡണ്ട് പദവിക്കുള്ള കാമ്പയിന്‍ തുടങ്ങാന്‍ ഉദ്ദേശിച്ച് ട്രംപ്; ആദ്യ കടമ്പ കടക്കേണ്ടത് റിപ്പബ്ലിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍; അമേരിക്കന്‍ പാരമ്പര്യങ്ങള്‍ എല്ലാം തെറ്റിച്ച് ട്രംപ്

Britishmalayali
kz´wteJI³

പുതിയ അമേരിക്കന്‍ പ്രസിഡണ്ട് അധികാരമേല്‍ക്കുന്ന അതേ സമയത്ത്, തന്റെ 2024 ലെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാകുവാനുള്ള പ്രചാരണം തുടങ്ങാന്‍ ഒരുങ്ങുകയാണ് ഡൊണാള്‍ഡ് ട്രംപ് എന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നു. ജോ ബൈഡന്‍ ഒരു ഉറക്കം തൂങ്ങിയായതുകൊണ്ട്, വൈറ്റ്ഹൗസ് ഒഴിഞ്ഞാലും നെറ്റ്വര്‍ക്കുകള്‍ തനിക്കൊപ്പമുണ്ടാകുമെന്ന് ട്രംപ് വിശ്വസിക്കുന്നു. അമേരിക്കയുടെ നാല്പത്തി ആറാമത്തെ പ്രസിഡണ്ടായി താന്‍ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിനു ലഭിച്ച ഗാംഭീര്യം ഇത്തവണ ലഭിക്കാതിരിക്കാന്‍ പല വഴികളും ട്രംപ് ആലോചിക്കുന്നു എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മാത്രമല്ല, ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുവാനും ട്രംപ് ആലോചിക്കുന്നു. അതിനാലാണ് 2024-ലേക്കുള്ള പ്രചാരണം സത്യപ്രതിജ്ഞയുടെ നേരത്ത് തന്നെ ആരംഭിക്കാന്‍ ട്രംപ് ഉദ്ദേശിക്കുന്നത്. ഇത് അമേരിക്കന്‍ പാരമ്പര്യങ്ങള്‍ക്ക് എതിരാണ്. സുഗമമായ അധികാരകൈമാറ്റം നടന്നു എന്നതിന് തെളിവായി പുറത്തുപോകുന്ന പ്രസിഡണ്ടുമാര്‍ പുതിയ പ്രസിഡണ്ടിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്ന പതിവുണ്ട്. 2017-ല്‍ ട്രംപ് അധികാരമേറ്റ ചടങ്ങില്‍ അന്നത്തെ സ്ഥാനമൊഴിയുന്ന പ്രസിഡണ്ടായിരുന്ന ബാരക് ഒബാമയും പങ്കെടുത്തിരുന്നു.

ഏതായാലും തെരഞ്ഞെടുപ്പിനെ സംബന്ധിച്ച നിയമനടപടികളില്‍ നിന്നെല്ലാം വിട്ട് കഴിഞ്ഞ വാരാന്ത്യം ചെലവഴിക്കാന്‍ ട്രംപ് തന്റെ രണ്ട് പുത്രന്മാരോടുമൊപ്പം ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ എത്തിയിരുന്നു. നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്ന പുത്രന്‍ ഡോണ്‍ ജൂനിയര്‍ താന്‍ പൂര്‍ണ്ണമായും രോഗവിമുക്തനായി എന്ന് നേരത്തേ പ്രസ്താവിച്ചിരുന്നു. തന്റെ പുത്രന്മാരുമൊത്ത് കാമ്പ് ഡേവിഡിലാണ് ട്രംപ് ഇത്തവണ താങ്ക്സ്ഗിവിംഗ് ഡേ ആഘോഷിച്ചത്. എന്നാല്‍, മെലാനിയ ഇതില്‍ പങ്കെടുത്തിരുന്നോ എന്ന കാര്യം ഉറപ്പില്ല.

പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലം പരസ്യമായി അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന ട്രംപ് കഴിഞ്ഞയാഴ്ച്ച മാത്രമാണ് അതിന് തയ്യാറായത്, അതും മനസ്സില്ലാ മനസ്സോടെ. തന്റെ എതിരാളിയെ പ്രസിഡണ്ടായി ഇലക്ടറല്‍ കോളേജ് തെരഞ്ഞെടുത്താല്‍ താന്‍ ജനുവരിയില്‍ വൈറ്റ്ഹൗസ് വിട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പരാജയവുമായി പൊരുത്തപ്പെട്ടുവരുന്ന ട്രംപ് അടുത്ത തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ബൈഡന്‍ ഒരു ഉറക്കം തൂങ്ങി ആയതിനാല്‍ താനായിരിക്കും ഇനിയും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുക എന്ന് ട്രംപ് ഇപ്പോള്‍ തന്നെ തന്റെ അനുയായികളോട് പറഞ്ഞുകഴിഞ്ഞു. ഇത്തരമൊരു വിശ്വാസം മനസ്സില്‍ ഉള്ളതുകൊണ്ട് തന്നെയാണ് ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വേണ്ടത്ര ശ്രദ്ധ ലഭിക്കാതിരിക്കാന്‍ അതേ സമയം തന്നെ തന്റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നത്.

2017-ല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേല്ക്കുന്ന ചടങ്ങില്‍ സ്ഥനമൊഴിയുന്ന പ്രസിഡണ്ട് ബാരക് ഒബാമയും അന്ന് വൈസ് പ്രസിഡണ്ടായിരുന്ന ജോ ബൈഡാനും പത്നിമാരോടൊപ്പം പങ്കെടുത്തിരുന്നു. മാത്രമല്ല, മുന്‍ പ്രസിഡണ്ടുമാരായ ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്ലിന്റണ്‍, ജോര്‍ജ്ജ് ഡബ്ല്യൂ ബുഷ് എന്നിവരും പത്നിമാരോടൊപ്പം പങ്കെടുത്തിരുന്നു. ഹിലാരി ക്ലിന്റണായിരുന്നു അന്ന് ട്രംപിന്റെ എതിരാളി. വളരെ സൗഹാര്‍ദ്ദപരമായി നടന്ന ചടങ്ങിനൊടുവില ട്രംപും പത്നിയും ഒബാമയേയും ഭാര്യയേയും കവാടം വരെ അനുഗമിക്കുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category