1 GBP = 100.60 INR                       

BREAKING NEWS

ഇന്‍ഫൊസിസില്‍ അക്ഷതക്കുള്ള 430 മില്ല്യണ്‍ പൗണ്ട് ഓഹരി എലിസബത്ത് രാജ്ഞിയുടെ ആകെ സ്വത്തിനേക്കാള്‍ 100 ദശലക്ഷം കൂടുതല്‍; നാരായണമൂര്‍ത്തിയുടെ മകളെ പ്രേമിച്ച റിഷി സുനാക് ബ്രിട്ടീഷ് കാബിനറ്റിലെ ഏറ്റവും സമ്പന്നനാകുമ്പോള്‍

Britishmalayali
kz´wteJI³

ന്‍ഫോസിസ് സ്ഥാപകനായ നാരായണമൂര്‍ത്തിയുടെ മകള്‍ എന്നനിലയിലും ബ്രിട്ടീഷ് ചാന്‍സലര്‍ ഋഷി സുനാകിന്റെ പത്നി എന്ന നിലയിലും മാത്രമല്ല അക്ഷതയെ ലോകം അറിയുന്നത്. ബിസിനസ്സ് രംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഇവര്‍ ഇന്ന് ബ്രിട്ടനിലെ ഏറ്റവും സമ്പന്നയയ വനിതയായിരിക്കുകയാണ്. തന്റെ കുടുംബ സ്ഥാപനമായ ഇന്‍ഫോസിസില്‍ ഇവര്‍ക്കുള്ള ഓഹരികളുടെ മൂല്യം 430 ദശലക്ഷം പൗണ്ടാണ്. എലിസബത്ത് രാജ്ഞിയുടെ ആകെ സ്വത്തിന്റെ മൂല്യം 350 ദശലക്ഷം പൗണ്ടാണെന്ന് അറിയുമ്പോഴാണ് ഈ ഇന്ത്യന്‍ വംശജയുടെ സ്വത്തിന്റെ വലിപ്പം മനസ്സിലാകുക.

കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് പ്രണയിച്ച് അക്ഷതയെ വിവാഹം കഴിച്ച ഋഷി സുനാകിന്റെ സ്വത്ത് വിവരം റെജിസ്സര്‍ ഓഫ് മിനിസ്റ്റേഴ്സ് ഇന്ററസ്റ്റില്‍ രേഖപ്പെടുത്തുന്നതു സംബന്ധിച്ചാണ് ഇപ്പോള്‍ ഈ വാര്‍ത്ത പുറത്തുവന്നത്. ഇന്ത്യന്‍ ഐ ടി വ്യവസായത്തിന്റെ തന്നെ പിതാവെന്ന് വിളിക്കാവുന്ന, എക്കാലത്തേയും 12 വലിയ ബിസിനസ്സുകാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ പുത്രി സമ്പന്നയായതില്‍ അതിശയമൊന്നുമില്ലെന്നാണ് മാധ്യമങ്ങളും പറയുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലായില്‍ ട്രഷറിയുടെ ചീഫ് സെക്രട്ടറി പദവിയില്‍ ഇരിക്കുമ്പോള്‍ ഒരു ബ്ലൈന്‍ഡ് ട്രസ്റ്റ് രൂപീകരിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഋഷി സുനാകിന്റെ സാമ്പത്തിക താത്പര്യങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യം ശക്തമായത്. ഇന്‍ഫോസിസിനു പുറമേ അക്ഷതയുടെ കുടുംബത്തിന് ആമസോണുമായി ചേര്‍ന്ന് ഒരു ജോയിന്റ് വെഞ്ചര്‍ കൂടിയുണ്ട്. പ്രതിവര്‍ഷം 900 മില്ല്യണ്‍ പൗണ്ട് വിറ്റുവരവുള്ള ഈ സ്ഥാപനമാണ് ബ്രിട്ടനില്‍ ജാമി ഒലിവര്‍ നടത്തുന്നതും ഇന്ത്യയില്‍ വെന്‍ഡീസ് നടത്തുന്നതും.

2009 ല്‍ ആയിരുന്നു ഋഷി സുനാകിന്റെയും അക്ഷതാ മൂര്‍ത്തിയുടെയും വിവാഹം. ഏകദേശം ആയിരത്തോളം പേര്‍ പങ്കെടുത്ത വിവാഹം ബാംഗ്ലൂരില്‍ വച്ചായിരുന്നു നടന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് തന്നെ ബിസിനസ്സ് രംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച സുനാക് തന്റേതായ രീതിയില്‍ ഒര്‍ കോടീശ്വരന്‍ തന്നെയാണ്. ഗോല്‍ഡ്മാന്‍ സാഷ്സ് ഉള്‍പ്പടെ വിരവധി സ്ഥപനങ്ങളുടെ കണ്‍സള്‍ട്ടന്റായി കാലിഫോര്‍ണിയയിലും, ബ്രിട്ടനിലും, ഇന്ത്യയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനു ശേഷം 2010 ല്‍ 536 മില്ല്യണ്‍ പൗണ്ടിന്റെ നിക്ഷേപവുമായാണ് സ്വന്തം സ്ഥാപനമായ ഥെലെമെ പാര്‍ട്നേഴ്സ് രൂപീകരിച്ചത്.

തിരക്കുപിടിച്ച ബിസിനസ്സ് ജീവിതത്തിനിടയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വേണ്ടി കുറച്ചു ദിവസം മാത്രംചെയ്ത വോളന്ററി പ്രവര്‍ത്തനമാണ് ഋഷി സുനാകിനെ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ എത്തിച്ചത്. ഒരു ജി പി ആയ പിതാവും ഫാര്‍മസിസ്റ്റായ മാതാവുമാണ് തനിക്കെന്നും പ്രോത്സാഹനങ്ങള്‍ നല്‍കിയിട്ടുള്ളതെന്ന് ഋഷി കൂടെക്കൂടെ പറയാറുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category