1 GBP = 100.60 INR                       

BREAKING NEWS

50 ഇഞ്ചിന്റെ 4കെ ടിവി എന്തിന് വീടുകളില്‍ അന്യമാകണം? അര പതിറ്റാ ണ്ടിന് ശേഷം ബ്ലാക്ക് ഫ്രൈഡെ ഡീലിലേക്ക് തിരിച്ചെത്തുന്ന അസ്ദ നല്‍കുന്നത് ആകര്‍ഷണീയമായ ഓഫര്‍

Britishmalayali
kz´wteJI³

വരുടെ നയത്തിന്റെ ഭാഗമായി 2015 മുതല്‍ അസ്ഡ ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് ആഘോഷങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇത്തവണ ബ്ലാക്ക് ബ്ലാക്ക് ഫ്രൈഡേ ഓഫറുമായി എത്തുന്ന കാര്യം അവര്‍ നേരത്തേ അറിയിച്ചിരുന്നുമില്ല. എന്നാല്‍, അവസാനം അവര്‍ ഈ ഷോപ്പിംഗ് മാമാങ്കത്തില്‍ പങ്കെടുക്കാന്‍ എത്തിയത് ഏവരേയും അതിശയിപ്പിക്കുന്ന ഓഫറുമായാണ്. ഒരു പക്ഷെ ഈ വര്‍ഷത്തെ ബ്ലാക്ക് ഫ്രൈഡേ ഓഫറുകളില്‍ വച്ച് മികച്ചതൊന്ന് എന്നുതന്നെ പറയാവുന്ന ഓഫറാണ് അവര്‍50 ഇഞ്ച് 4 കെ ടി വി യ്ക്ക് നല്‍കുന്നത്.

2013 ലും 2014 ലും അസ്ഡയില്‍ ബ്ലാക്ക് ഫ്രൈഡേ ഡീലുകള്‍ വളരെ നല്ലരീതിയിലാണ് നടന്നത്. സ്റ്റോറുകളില്‍ നടക്കുന്ന വില്പനയില്‍ അതീവ ആകര്‍ഷണീയമായ കിഴിവുകളും ഓഫറുകളുമായിരുന്നു അന്ന് അസ്ഡ നല്‍കിയത്. ഇത് കണ്ട് വന്‍ ജനക്കൂട്ടം തടിച്ചു കൂടി. ചില സ്റ്റോറുകളില്‍ ഉന്തുതള്ളും വരെ നടന്നു. ചിലരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആ വര്‍ഷങ്ങളില്‍ ഹൈസ്ട്രീറ്റില്‍ പലയിടങ്ങളിലും നടന്നിരുന്നുവെങ്കിലും അസ്ഡയുടെ ഉപഭോക്താക്കളില്‍ പലരും ഇത്തരത്തിലുള്ള ഹ്രസ്വകാല കിഴിവു വില്പനയ്ക്കെതിരെ പ്രതികരിക്കുകയുണ്ടായി.

2013 ലേയും 2014 ലേയും അനിഷ്ട സംഭവങ്ങള്‍ക്ക് ശേഷം അസ്ഡ നടത്തിയ ഒരു പഠനത്തില്‍ ബ്ലാക്ക് ഫ്രൈഡേയ്ക്ക് ഇലക്ട്രോണിക് ഉപകരണങ്ങളില്‍ അമിതമായ കിഴിവുകള്‍ നല്‍കുന്നതിലും ഭക്ഷണ പദാര്‍ത്ഥങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയ്ക്ക് ഉത്സവകാലത്ത് ദീര്‍ഘനാളത്തേക്ക് കിഴിവുകള്‍ നല്‍കുന്നതാണ് ഉപഭോക്താക്കള്‍ക്ക് ഇഷ്ടം എന്ന് മനസ്സിലായി. അതില്‍പ്പിന്നെയാണ് അസ്ഡ ബ്ലാക്ക് ഫ്രൈഡെയില്‍ നിന്നും പിന്‍വാങ്ങിയത്. എന്നാല്‍, 2018-ല്‍ അസ്ഡ രണ്ടാഴ്ച്ച നീണ്ടുനില്ക്കുന്ന ന്യു ബ്ലാക്ക് എന്ന പേരുള്ള ഒരു വ്യാപാരമേള സംഘടിപ്പിച്ചു. തൊട്ടടുത്ത വര്‍ഷം അതേ സമയത്തു തന്നെ ഇത് വീണ്ടും സംഘടിപ്പിച്ചു.

മുന്‍പെങ്ങുമില്ലാത്ത കിഴിവുകളുമായി ബ്ലാക്ക് ഫ്രൈഡെ എത്തുന്നു എന്നാണ് അസ്ഡയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ സൈറ്റില്‍ എഴുതിയിരിക്കുന്നത്. അറിയപ്പെടുന്ന, ജനപ്രിയ ബ്രാന്‍ഡുകളില്‍ വന്‍ കിഴിവുകളും ഇവര്‍ വാഗ്ദാനം നല്‍കുന്നു. ഇതില്‍ ഏറ്റവും ആകര്‍ഷണീയമായ ഓഫര്‍ 50 ഇഞ്ച് സ്മാര്‍ട്ട് ടിവിക്ക് ഉള്ളതാണ്. എച്ച് ഡി ആര്‍ സപ്പോര്‍ട്ട്, അള്‍ട്രാ എച്ച് ഡി (4 കെ) എന്നിവയോടുകൂടിയ 50 ഇഞ്ച് സ്മാര്‍ട്ട് ടിവിയ്ക്ക് ഇപ്പോള്‍ അസ്ഡ നിശ്ചയിച്ചിരിക്കുന്ന വില വെറും 269 പൗണ്ട് മാത്രമാണ്.

ഏകദേശം 329 പൗണ്ട് വിലവരുന്ന ഈ 50 ഇഞ്ച് 4 കെ ഗൂഗിള്‍ബോക്സില്‍ വൈഫൈ സപ്പോര്‍ട്ടും ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ക്രോംകാസ്റ്റ് അല്ലെങ്കില്‍ ഫയര്‍ ടി വി സ്റ്റിക്ക് ഉപയോഗിക്കേണ്ടതായി വരില്ല. നിങ്ങളുടെ കുടുംബ ഫോട്ടോകളുടെ ഒരു സ്ലൈഡ് ഷോ കാണീക്കുന്നതിനും പിന്നെ ചാര്‍ജ്ജിംഗിനും മറ്റുമായി രണ്ട് യു എസ് ബി പോര്‍ട്ടുകളും ഉണ്ട്. മാത്രമല്ല ബില്റ്റ് ഇന്‍ നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ യൂട്യുബുകള്‍ ആപ്പുകള്‍ ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category