1 GBP = 100.60 INR                       

BREAKING NEWS

ശ്രീവാസ്തവയ്ക്കു സംഭവിച്ച ചെറിയൊരു നോട്ടപ്പിശക് വിവാദങ്ങള്‍ക്കു വഴിവച്ചു! ഐഎഎസുകാര്‍ക്ക് പിണറായിയോടുള്ള അകല്‍ച്ച കുറയുന്നു; പൊലീസ് ആക്ടില്‍ വിവാദങ്ങള്‍ക്കിടെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ സ്ഥാനം ഉറപ്പിച്ച് ചീഫ് സെക്രട്ടറി; പൊലീസ് ഉപദേഷ്ടാവിനേയും സഞ്ജയ് കൗളിനേയും മാറ്റണമെന്ന ആവശ്യവും ശക്തം; വിശ്വസ്തനായി ബെഹ്റ തുടരും

Britishmalayali
kz´wteJI³

തിരുവനന്തപുരം: പൊലീസ് ഉപദേശകന്‍ എന്ന സ്ഥാനത്തു നിന്നും രമണ്‍ശ്രീവാസ്തവയെ മാറ്റണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയില്‍. മാധ്യമ മാരണ നിയമത്തിന് കാരണം ശ്രീവാസ്തവയുടെ നോട്ട പിശകാണ് കാരണമെന്ന് മന്ത്രി സഭാ യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീവാസ്തവയേയും ആഭ്യന്തര സെക്രട്ടറിയായ സഞ്ജയ് കൗളിനേയും മാറ്റണമെന്ന ആവശ്യമാണ് സജീവമായി ചര്‍ച്ചയാകുന്നത്. ഇതിനൊപ്പം മുഖ്യവിവരാവകാശ കമ്മീഷണറായി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത എത്താനുള്ള സാധ്യതയും കൂടി. എന്തുവന്നാലും പൊലീസ് മേധാവി സ്ഥാനത്ത് ലോക്നാഥ് ബെഹ്റയെ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കുമെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് ചട്ടം പ്രഖ്യാപിക്കുന്നതിന് മുമ്പ് ബെഹ്റയെ മാറ്റണമെന്ന ആവശ്യം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടികാറാം മീണ സര്‍ക്കാരിന് നല്‍കിയിരുന്നു. പൊലീസ് മേധാവിയായി ബെഹ്റ മൂന്ന് കൊല്ലം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഇത്. എന്നാല്‍ അത്തരമൊരു മാറ്റത്തിന്റെ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ പക്ഷം. ബെഹ്റയെ അതുകൊണ്ട് തന്നെ വിരമിക്കും വരെ തുടരാന്‍ അനുവദിക്കും. ഇതോടെയാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ സ്ഥാനം വിശ്വാസ് മേത്തയ്ക്ക് കൊടുക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതും. ഐഎഎസുകാര്‍ക്കിടയിലെ അതൃപ്തി കൂടി മനസ്സിലാക്കിയാണ് ഇത്. കേരളാ കേഡറിലെ ഐഎഎസുകാരെ വിശ്വാസത്തില്‍ എടുത്ത് മുന്നോട്ട് പോകാനാകും മുഖ്യമന്ത്രി പിണറായി ഇനി ശ്രമിക്കുക. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് മുഖ്യമന്ത്രി. ഇത് സര്‍ക്കാരിന് എതിരായാല്‍ വമ്പന്‍ മാറ്റങ്ങള്‍ എല്ലാ തലത്തിലും ഉണ്ടാകും.

പിണറായി സര്‍ക്കാറിന്റെ പൊലീസ് ആക്റ്റ് ഭേദഗതി നിയമത്തിലെ യഥാര്‍ഥ വില്ലന്‍ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവും, മുന്‍ ഡിജിപിയുമായ രമണ്‍ ശ്രീവാസ്തവയാണെന്ന് വിവരങ്ങള്‍ പുറത്തു വന്നിരുന്നു. രമണ്‍ ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ ഡ്രാഫ്റ്റ് ചെയ്ത കാര്യങ്ങള്‍ അംഗീകരിക്കുക മാത്രമാണ് ഡിജിപി ലോക്നാഥ് ബെഹ്റ ചെയ്തത്. നേരത്തെ ബെഹ്റയാണ് വിവാദ പൊലീസ് ആക്്റ്റിന് പിന്നിലെന്നും ഡിജിപിയുടെ വാക്കുകള്‍ കേട്ടാണ് മുഖ്യമന്ത്രി കുഴിയില്‍ വീണതെന്നുമാണ് റിപ്പോര്‍ട്ട്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഓണ്‍ലൈനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സമ്മതിച്ചുവെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊലീസ് ആക്ട് ഭേദഗതി പിന്‍വലിക്കേണ്ടിവന്നത് അതിന്റെ കരട് തയ്യാറാക്കിയപ്പോള്‍ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്കു നോട്ടപ്പിശക് സംഭവിച്ചതിനാല്‍ ആണെന്നായിരുന്നു പിണറായി മറ്റ് മന്ത്രിസഭാഗങ്ങളോട് പറഞ്ഞത്.

''നിയമത്തിന്റെ കരടു തയാറാക്കി നല്‍കിയപ്പോള്‍ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്കു സംഭവിച്ച ചെറിയൊരു നോട്ടപ്പിശക് വിവാദങ്ങള്‍ക്കു വഴിവച്ചു'' എന്നാണ് ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി സഹമന്ത്രിമാരെ അറിയിച്ചത്. വിവാദമായ സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരില്ലെന്നും നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതോടെയാണ് ശ്രീവ്സാതവയ്ക്ക് എതിരായ നീക്കം വീണ്ടും സിപിഎമ്മില്‍ സജീവമായത്. ശ്രീവാസ്തവയെ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ആവശ്യം. ഇത് പിണറായിക്ക് ഗൗരവത്തോടെ പരിഗണിക്കേണ്ടി വരും.

ഗീതാഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതുപോലെ തന്നെ വിവാദമായ ഒന്നായിരുന്നു, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി വിരമിച്ച ഡിജിപിയും, ഒരു കാലത്തെ വിവാദ നായകനുമായ ശ്രീവാസ്തവയെ നിയമിച്ചതും. കെ കരുണാകരന്് സ്ഥാനമൊഴിയേണ്ടിവന്ന ചാരക്കേസിന്റെ കാലത്ത് ഈ ഓഫീസര്‍ക്കെതിരെ അതിഗുരതരമായ ആരോപണമാണ് സിപിഎം ഉന്നയിച്ചിരുന്നത്. അതുപോലെ കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച, സിറാജുന്നീസ എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ട, പാലക്കാട് വെടിവെപ്പ് സമയത്ത് ശ്രീവാസ്തവ വര്‍ഗീയമായി സംസാരിച്ചുവന്നെ ഗുരുതര ആരോപണവും സിപിഎം നേതാക്കള്‍ ഉയര്‍ത്തിയിരുന്നു. ഒരുകാലത്ത് കരുണാകരന്റെ വലം കൈയായി നിന്നുകൊണ്ട് സിപിഎമ്മുകാരെ വേട്ടയാടാന്‍ കൂട്ടുനിന്നതും ഇതേ ശ്രീവാസ്തവയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതെല്ലാം തള്ളിക്കളഞ്ഞ് ശ്രീവാസ്തവയുടെ പ്രൊഫഷണല്‍ മികവ് മാത്രമാണ് പരിഗണിച്ചത്. എക്കാലവും പൊലീസ് രാജിന്റെ പ്രതിനിധിയായിരുന്നു ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായത് എല്ലാവര്‍ക്കും അത്ഭുദമായിരുന്നു.

നേരത്തെ സര്‍ക്കാരിലെ ഫയലുകള്‍ ഐഎഎസുകാര്‍ ചോര്‍ത്തുന്ന എന്ന തരത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കിട്ടിയിരുന്നു. ഇതോടെ ഐഎഎസുകാരും ഐപിഎസുകാരും രണ്ടു തട്ടിലായി. മുഖ്യമന്ത്രി ഐപിഎസുകാര്‍ക്കൊപ്പമാണെന്ന ധാരണയും ഉണ്ടായി. ഇത് ഏറെ അസ്വസ്ഥതകള്‍ ഐഎഎസുകാര്‍ക്കിടയില്‍ ഉണ്ടായി. വിശ്വാസ് മേത്ത വിരമിച്ചു കഴിഞ്ഞ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആകുന്നത് തടയാനാണ് ഐ എ എസുകാരെ ഫയല്‍ ചോര്‍ച്ചക്കാരാക്കിയതെന്ന വിലയിരുത്തലും ഉയര്‍ന്നു. അതു മനസ്സിലാക്കിയാണ് ശ്രീവാസ്തവയെ മുഖ്യമന്ത്രി പൊലീസ് ആക്ട് ഭേദഗതിയില്‍ തള്ളി പറയുന്നത്. ഇതോടെ ഐഎഎസുകാരുമായുള്ള പ്രശ്നവും മാറി.

ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസാണ്. അദ്ദേഹവും സര്‍ക്കാരുമായി നല്ല അടുപ്പമില്ല. ഇതോടെ ആഭ്യന്തര സെക്രട്ടറിയായി സഞ്ജയ് കൗളിനെ നിയോഗിച്ചു. കൗളിനെതിരേയും സിപിഎമ്മിന് പരാതികളുണ്ട്. അതുകൊണ്ട് തന്നെ കൗളിനെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് അതിന് തടസ്സങ്ങള്‍ ഏറെയുണ്ട്. അതിനാല്‍ അതുകഴിഞ്ഞു മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ. എന്നാല്‍ ശ്രീവാസ്തവ സ്വയം മാറാനും സാധ്യത കാണുന്നവരുണ്ട്. മന്ത്രിസഭാ യോഗത്തില്‍ തന്നെ മുഖ്യമന്ത്രി തള്ളി പറഞ്ഞുവെന്നതിനെ ഗൗരവത്തോടെയാണ് ശ്രീവാസ്തവ കാണുന്നത്. ഇതിനൊപ്പാണ് സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെ സമ്മര്‍ദ്ദം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category