1 GBP = 100.60 INR                       

BREAKING NEWS

ലോകത്ത് എവിടെപ്പോയാലും ഇരുകൈകളിലും വാച്ച് കെട്ടും; ഒന്നില്‍ അര്‍ജന്റീനിയന്‍ സമയവും മറ്റേതില്‍ തദ്ദേശീയ സമയവും; ഫുട്‌ബോള്‍ കൊണ്ട് കേക്കുണ്ടാക്കിയാല്‍ പോലും അത് മുറിക്കാന്‍ കൂട്ടാക്കില്ല; ക്യൂബന്‍ ചുരുട്ടും മെക്‌സിക്കല്‍ ടെക്വിലയും ഏറെ പ്രിയപ്പെട്ടത്; പ്രണയങ്ങളും ബന്ധങ്ങളും ക്ഷിപ്രം; മാറഡോണയുടെ വിചിത്ര രീതികള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

ബ്യൂണസ് അയേണ്‍സ്: കളിക്കളത്തില്‍ അങ്ങേയറ്റം പുലിയായിരുന്നെങ്കിലും വ്യക്തി ജീവിതത്തില്‍ അങ്ങേയറ്റം വികാര ജീവിയായിരുന്നു അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണ. അദ്ദേഹത്തിന്റെ മരണത്തോടെ ലോകമെമ്പടുമുള്ള ആരാധകര്‍ പങ്കുവെക്കുന്നത് ഡീഗോയുടെ ഈ വിചിത്ര രീതികളാണ്. ക്ഷിപ്ര കോപിയും ക്ഷിപ്ര പ്രസാദിയുമായിരുന്നു അദ്ദേഹം എന്നാണ് ജീവചരിത്രകാരന്മാര്‍ പറയുന്നത്. വിശ്വാസത്തില്‍ എടുത്തുകഴിഞ്ഞാല്‍ ആര്‍ക്കും അദ്ദേഹത്തെ പറ്റിക്കാവുന്ന അവസ്ഥയായിരുന്നു. സെക്കന്‍ഡുകള്‍ കൊണ്ട് മൂഡ് മാറുന്ന പ്രകൃതം. ആസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകനായ സ്റ്റീവ് ലാക്ക് പറയുന്നത്, തങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കേ 86ലെ ലോകകപ്പ് വിജയം ചോദിച്ചപ്പോള്‍ ഡീഗോ തുള്ളിച്ചാടിയാണ് മറുപടി പറഞ്ഞതെന്നാണ്. അതുപോലെ 94ല്‍ ഉത്തേജക വിവാദത്തില്‍പെട്ട് പുറത്തായത് ചോദിച്ചപ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞു. ആ ഗുഡാലോചനക്ക് ഒരിക്കലും മാപ്പ് നല്‍കില്ലെന്ന് പറഞ്ഞ്, തൊട്ടുമുന്നിലുണ്ടായിരുന്നു ബിയറും മറ്റും തട്ടിമറിച്ചിട്ട് അലറി.

മയക്കുമരുന്ന് ഉപയോഗത്തിന്റെ പ്രശ്‌നങ്ങും കളിയില്‍ നിന്ന് വിരമിച്ച ആദ്യകാലത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നു. നന്നായി മദ്യപിക്കുകയും ആസ്വദിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യും. ടെക്വില എന്ന മെക്‌സിക്കന്‍ മദ്യമായിരുന്നു ഏറെ പ്രിയപ്പെട്ടത്. ഒപ്പം ക്യൂബന്‍ ചുരുട്ടുകളും. ഇങ്ങനെ വലിക്കരുതെന്നും കുടിക്കരുതെന്നും ഡോക്ടര്‍മാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഡീഗോ കൂട്ടാക്കിയില്ല. അദ്ദേഹത്തിന്റെ അകാലത്തിലുള്ള മരണവും ഇങ്ങനെ ഉണ്ടായതാണെന്നാണ് വിലയിരുത്തല്‍. അതുപോലെ തന്നെയായിരുന്നു ഡീഗോക്ക് ബന്ധങ്ങളും. വളരെ പെട്ടന്ന് അദ്ദേഹം പ്രണയത്തില്‍ ഏര്‍പ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മാറഡോണക്ക് എത്ര കാമുകിമാരും മക്കളും ഉണ്ടെന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന് തന്നെ വ്യക്തതയുണ്ടാവില്ല. ഔദ്യോഗികമായി അംഗീകരിച്ചത് നാലു സ്ത്രീകളില്‍ ജനിച്ച അഞ്ചുകുട്ടികളെയാണ്. ഇതിനുപുറമെ നാലുകുട്ടികള്‍ മാറഡോണയുടെ മക്കളാണെന്ന് അവകാശപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്വത്തിനെ ചൊല്ലി വലിയ തര്‍ക്കവും ഉണ്ടാവാന്‍ ഇടയുണ്ട്.

ഇരുകൈയിലും വാച്ച്
അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ കളിക്കളത്തിന് പുറത്തുള്ള മിക്ക ചിത്രങ്ങളിലും അദ്ദേഹം ഇരു കയ്യിലും വാച്ച് ധരിച്ചിരിക്കുന്നത് കാണാം. ആളുകള്‍ക്ക് ഏറെ കൗതുകമുണര്‍ത്തിയ കാര്യമായിരുന്നു ഇത്. 2012 ല്‍ മറഡോണ കേരളത്തിലെത്തിയപ്പോഴും ഇരുകയ്യിലും കറുത്ത നിറമുള്ള വാച്ചുകള്‍ ധരിച്ചിരുന്നു.എന്തിനാണ് മറഡോണ ഇരുകയ്യിലും വാച്ച് കെട്ടുന്നത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്. അര്‍ജന്റീനയ്ക്ക് പുറത്തുപോകുന്ന സമയങ്ങളിലാണ് അദ്ദേഹം ഈ രീതിയില്‍ ഇരു കയ്യിലും വാച്ചുകള്‍ കെട്ടാറുള്ളത്. ഒരു വാച്ചില്‍ അര്‍ജന്റീനയിലെ തന്റെ ജന്മസ്ഥലത്തെ സമയവും മറ്റേ വാച്ചില്‍ താന്‍ ചെന്നെത്തിയ സ്ഥലത്തെ സമയവുമായിരിക്കും ഉണ്ടാവുക.

സെക്കന്റുകളുടെ അംശങ്ങള്‍ക്ക് പോലും വലിയ പ്രാധാന്യമുള്ള കളിക്കളത്തിലെ താരത്തിന് സമയത്തെക്കുറിച്ചുള്ള കൃത്യതകൊണ്ടാണിതെന്നും അതല്ല, ലോകത്തിലെവിടെ സഞ്ചരിക്കുമ്പോഴും അര്‍ജന്റീനയെ ഉള്ളില്‍ സൂക്ഷിക്കുന്ന താരത്തിന്റെ മനസ്സുകൊണ്ടാണെന്നും ഒക്കെയുള്ള വിലയിരുത്തലുകള്‍ ഇക്കാര്യത്തിലുണ്ട്. മികച്ച കമ്പനികളുടെ ആഡംബര വാച്ചുകളായിരുന്നു മറഡോണ ധരിച്ചിരുന്നത്.

ഫുട്‌ബോള്‍ ശരീരത്തിന്റെ അവയവം പോലെ
ഫുട്‌ബോള്‍ രൂപത്തില്‍ കേക്ക് ഉണ്ടാക്കിയാലും അത് കട്ടുചെയ്യാന്‍ പോലും മാറഡോണക്ക് കഴിയില്ലായിരുന്നു. പന്ത് അദ്ദേഹത്തിന് അത്രക്ക് പ്രിയപ്പെട്ടതാണ്. 2012 ല്‍ കണ്ണൂരിലെ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വച്ചായിരുന്നുചെമ്മണ്ണൂര്‍ ജൂവലറിയുടെ ഉദ്ഘാടത്തിനായി കേരളത്തിലെത്തിയ മറഡോണയുടെ പിറന്നാളാഘോഷത്തിലും ഇതാണ് സംഭവിച്ചത്. ഇതിഹാസ താരം വരുമെന്നറിഞ്ഞ് പുലര്‍ച്ചെ നാല് മണി മുതല്‍ തന്നെ സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞ് നില്‍ക്കുകയായിരുന്നു. മറഡോണയുടെ സ്റ്റേഡിയത്തിലേക്കുള്ള വരവ് ആഘോഷങ്ങള്‍കൊണ്ട് നിറഞ്ഞു. മണിക്കൂറുകളോളം പൊരിവെയിലില്‍ താരത്തിനായി കാത്തുനിന്ന ജനക്കൂട്ടം ഇളകി മറിഞ്ഞു. ഉച്ചത്തില്‍ 'ഡീഗോ... ഡീഗോ...' എന്ന ഹര്‍ഷാരവങ്ങള്‍ മുഴങ്ങി.
കണ്ണൂരിന്റെ അതിരറ്റ സ്നേഹത്തില്‍ മറഡോണയും ആവേശഭരിതനായി. കേരളത്തിന്റെ ഫുട്ബോള്‍ മാന്ത്രികനും മറഡോണയുടെ കടുത്ത ആരാധകനുമായ ഐ.എം വിജയനോടൊപ്പം പന്തുകളിച്ചു. പരിപാടിയുടെ അവതാരികയായിരുന്ന രഞ്ജിനി ഹരിദാസിനോടൊപ്പം ചേര്‍ന്ന് നൃത്തം ചെയ്തു.വേദി വിടുന്നതിന് മുമ്പ് ഫുട്ബോളിന്റെയും മൈതാനത്തിന്റെയും രൂപത്തില്‍ തയ്യാറാക്കിയ കേക്ക് മറഡോണയുടെ മുന്നിലെത്തി.

വേദിയിലുണ്ടായിരുന്ന ജനപ്രതിനിധികളെയും സംഘാടകരെയും ചുറ്റിലും നില്‍ക്കുന്ന അസംഖ്യം ജനക്കൂട്ടത്തെയും ചേര്‍ത്തുനിര്‍ത്തി മറഡോണ കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ചു. ഫുട്ബോളിന്റെ രൂപത്തിലുള്ള കേക്കില്‍ പക്ഷേ മറഡോണ കത്തിവെച്ചില്ല. മറഡോണയ്ക്ക് ഫുട്ബോള്‍ ഹൃദയമായിരുന്നു. ഇഎസ്പിഎന്‍ ടിവി ചാനലിനുകൊടുത്ത ഒരു അഭിമുഖത്തില്‍ മാറഡോണ പറഞ്ഞത് ഫുട്‌ബോള്‍ എനിക്ക് ശരീരത്തിലെ ഒരു അവയവം പോലെയാണെന്നും അത് മുറിക്കാന്‍ പറ്റില്ല എന്നും ആയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category