
രാജകീയ പദവികളൊക്കെ ഉപേക്ഷിച്ചു ഹാരിയും മേഗനും മകന് ആര്‍ച്ചിയുമായി അമേരിക്കയിലാണ് താമസമാക്കിയിരിക്കുന്നത്. വാര്‍ത്തകളില്‍ നിന്നും ഗോസിപ്പുകോളങ്ങളില്‍ നിന്നും അകന്ന് കഴിയുന്ന മേഗന് അടുത്തിടെ ന്യൂയോര്‍ക്ക് ടൈംസില്‍ നഷ്ടങ്ങളെ കുറിച്ച് തുറന്നെഴുതിയ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. താന്‍ രണ്ടാമതും ഗര്‍ഭം ധരിച്ചെങ്കിലും കുഞ്ഞിനെ നഷ്ടമായെന്നാണ് അറിയിച്ചത്.
കഴിഞ്ഞ ജൂലൈയിലാണ് തനിക്ക് രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമായതെന്നും മേഗന് പറയുന്നു. നഷ്ടത്തെ കുറിച്ച് മേഗന് പറയുന്നത് ഇങ്ങനെ: 'എന്റെ ആദ്യത്തെ കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തിരിക്കുമ്പോള്‍ തന്നെ രണ്ടാമത്ത കുഞ്ഞിനെ നഷ്ടമാകുകയായിരുന്നു. ഒരിക്കലും മറക്കാനാകാത്ത വേദനയാണ് അത്. ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഹൃദയം തകര്‍ന്നു നില്ക്കുന്ന ഭര്‍ത്താവിനെയാണ് കണ്ടത്. അപ്പോഴും എന്റെ നുറുങ്ങിയ ഹൃദയത്തെ സമാധാനിപ്പിക്കുകയായിരുന്നു അദ്ദേഹമെന്നും മേഗന് കുറിച്ചു.
തന്റെ അതേ അവസ്ഥയില്‍ ധാരാളം സ്ത്രീകള്‍ കടന്നുപോകുന്നുണ്ട്. അവര്‍ക്കൊക്കെയും തന്റെ ഈ അനുഭവം പ്രചോദനമാകും എന്നതിനാലാണ്, ഇത്തരത്തില്‍ ഒരു ലേഖനം എഴുതുന്നത് എന്നും മേഗന് പറയുന്നു. നുറ് സ്ത്രീകളില്‍ 10 മുതല്‍ 20 ആളുകള്‍ ഇത്തരത്തില്‍ ഗര്‍ഭച്ഛിദ്രത്തിന്റെ ശാരീരിക മാനസിക പ്രശ്നങ്ങള്‍ നേരിടുന്നവരാണ്. എന്നാല്‍ ഈ വിഷയം സമൂഹം തുറന്ന് സംസാരിക്കാന്‍ തയാറല്ലെന്നും മേഗന് പറയുന്നു. അവര്‍ അനുഭവിക്കുന്ന ദുഃഖത്തില്‍ നിന്നും കരകയറാന്‍ സഹായിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും മേഗന് തന്റെ ലേഖനത്തില്‍ പറയുന്നു.
യുകെയില്‍ ഒരു വര്‍ഷം 250000ത്തോളം കേസുകളാണ് ഇത്തരത്തിലു ള്ളത്.തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞ മേഗനെ നിരവധി പേര് പിന്തുണച്ചു രംഗത്തെത്തിയിട്ടുണ്ട്. ഹാരിയും മേഗനും ആര്‍ച്ചിയും ചേര്‍ന്ന ഈ കുഞ്ഞുകുടുംബത്തെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നു. ഒപ്പംതന്നെ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങളും പലരും പറയാനും തയ്യാറായി മുന്നോട്ട് വരുന്നുണ്ട്.
മേഗന്റെയും ഹാരി രാജകുമാരന്റെയും ആദ്യ മകനായ ആര്‍ച്ചി 2019 ലാണ് പിറന്നത്. തങ്ങളുടെ മകനോടൊപ്പം ചിലവിട്ട സന്തോഷ നിമിഷങ്ങളെ പറ്റിയും ലേഖനത്തില്‍ മേഗന് പറയുന്നുണ്ട്.എന്നാല്‍ ഇത് അവരുടെ സ്വകാര്യ ജീവിതമാണെന്നാണ് ബക്കിങ്ഹാം കൊട്ടാര വക്താവ് പ്രതികരിച്ചത്. ഔദ്യോഗിക രാജകീയപദവി ഇരുവരും ജനുവരിയില്‍ തന്നെ രാജിവച്ചിരുന്നു. ഇതിനു ശേഷം ഇരുവരും കാലിഫോര്‍ണിയയിലേക്ക് തങ്ങളുടെ താമസം മാറ്റി.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam