1 GBP = 100.60 INR                       

BREAKING NEWS

നഴ്സുമാരും ഡോക്ടര്‍മാരും അടങ്ങുന്നവര്‍ക്ക് ശമ്പളം കൂടും; പോലീസും ടീച്ചര്‍മാ രും അടക്കമുള്ളവര്‍ക്ക് പഴയ ശമ്പളം തന്നെ; സാമ്പത്തിക പ്രതിസന്ധി നേരിടു വാന്‍ ചാന്‍സലറുടെ പുതിയ നയങ്ങള്‍

Britishmalayali
kz´wteJI³

ബ്രിട്ടന്‍ കടക്കെണിയിലാണ്ടിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയെ ചെറുക്കാന്‍ വാരിക്കോരിക്കൊടുത്ത് ഖജനാവ് കാലിയായിരിക്കുന്നു. ചില കടുത്ത നടപടികള്‍ എടുക്കാതെ മുന്നോട്ട് പോകാനാകാത്ത സാഹചര്യമണ് നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ, വരും വര്‍ഷത്തില്‍ കൂടുതല്‍ കടുത്ത സാമ്പത്തിക അച്ചടക്കം പ്രതീക്ഷിക്കാം. ഇതിന്റെ ഭാഗമയി സര്‍ക്കാര്‍ മേഖലയില്‍ അടുത്ത വര്‍ഷം ശമ്പള വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതല്ലെന്ന് ഋഷി സുനാക് ഇന്നലെ പ്രസ്താവിച്ചു. എന്നാല്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, കുറഞ്ഞ വേതനം ലഭിക്കുന്നവര്‍ എന്നിവരെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സ്വകാര്യ സ്ഥാപനങ്ങള്‍ സാമ്പത്തിക ദുരിതമനുഭവിക്കുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ വിപുലമായി ശമ്പള വര്‍ദ്ധനവ് നടപ്പാക്കുന്നത് നീതികരിക്കാന്‍ കഴിയില്ലെന്ന് ഋഷി സുനാക് ചൂണ്ടിക്കാട്ടി. വൈറസ് ലോക്ക്ഡൗണ്‍ കാരണം ധാരാളം സ്വകാര്യ സ്ഥാപനങ്ങള്‍, പ്രത്യേകിച്ചു ച്ചില്ലറ വില്പന മേഖലയിലേതും ഹോസ്പ്റ്റിയാലിറ്റി മേഖലയിലേതും തകര്‍ന്നിരിക്കുകയാണ്. അതേസമയം, ശമ്പളം വെട്ടിച്ചുരുക്കല്‍ പോലുള്ള നടപടികള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നില്ല, മാത്രമല്ല, ഈ മേഖലയില്‍ തൊഴില്‍ നഷ്ടവും ഉണ്ടായിട്ടില്ല.

എന്നാല്‍, സ്വകാര്യ മേഖലയില്‍ സെപ്റ്റംബര്‍ വരെയുള്ള ആറ് മാസക്കാലയളവില്‍ ശമ്പളം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1 ശതമാനത്തോളം വെട്ടിച്ചുരുക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കാകട്ടെ 4 ശതമാനം വര്‍ദ്ധനവും ലഭിച്ചു. ഈ സാഹചര്യത്തില്‍ അടുത്ത വര്‍ഷം സര്‍ക്കാര്‍ മേഖലയില്‍ ശമ്പള വര്‍ദ്ധനവ് വേണ്ടെന്ന് വയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, സിവില്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ ഈ തീരുമാനം ബാധിക്കും.എന്നാല്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും താഴ്ന്ന ശമ്പളം ലഭിക്കുന്നവര്‍ക്കും ശമ്പള വര്‍ദ്ധനവ് ഉണ്ടായിരിക്കും.

സര്‍ക്കാര്‍ മേഖലയും സ്വകാര്യ മേഖലയും തമ്മിലുള്ള വ്യത്യാസം കോവിഡ് പ്രതിസന്ധിയോടെ കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്നത്തെ സാഹചര്യത്തില്‍ ഈ വ്യത്യാസം ഇനിയും വലുതാക്കുന്നത് നീതികരിക്കാന്‍ കഴിയുന്നതല്ല. മാത്രമല്ല, ധനസഹായം ഏറ്റവുമധികം ആവശ്യമുള്ളവര്‍ക്ക് അത് ലഭ്യമാക്കുകയും വേണം. അദ്ദേഹം പാര്‍ലമെന്റില്‍ പ്രസ്താവിച്ചു. ഒരു ദശലക്ഷത്തിലധികം എന്‍ എച്ച് എസ് ജീവനക്കാര്‍ക്ക് ശമ്പളവര്‍ദ്ധനവ് ലഭിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

അതുപോലെ ശരാശരി ശമ്പളമായ 24,000 പൗണ്ടില്‍ കുറവ് ശമ്പളംലഭിക്കുന്ന മറ്റ് രണ്ട് ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചുരുങ്ങിയത് 250 പൗണ്ടെന്റെ വര്‍ദ്ധനയെങ്കിലും ലഭിക്കും. അതായത്, പകുതിയിലധികംസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവര്‍ദ്ധനവ് ലഭിക്കുമെന്നര്‍ത്ഥം. ജീവനക്കാരുടെ വിവിധ സംഘടനകള്‍ ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ശമ്പള വര്‍ദ്ധനവ് നിഷേധിക്കുന്നത് പോലീസുകാരുടെ മനോനില തകര്‍ക്കുമെന്ന് പോലീസ് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി. കോവിഡിനെ നേരിടുന്നതില്‍ അവര്‍ വഹിച്ച പങ്കിനെ അപമാനിക്കുന്നതിന് തുല്യമാണിതെന്നും ഫെഡറേഷന്‍ ആരോപിച്ചു.

പ്രതിപക്ഷവും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തില്‍ കാര്യക്ഷമമായി പങ്കുവഹിച്ച പല വകുപ്പുകളിലേയും ജീവനക്കാരോട് കാണിക്കുന്ന കടുത്ത അനീതിയാണിതെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. സിവില്‍ ഉദ്യോഗസ്ഥര്‍ക്ക് 10 ശതമാനം വര്‍ദ്ധനവ് അനുവദിക്കണമെന്ന് മുന്‍ ലേബര്‍ ലീഡര്‍ ജെറെമി കോര്‍ബിന്‍ ആവശ്യപ്പെട്ടു. അത്യാവശ്യ സേവന വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇരുട്ടടിയാണ് ഈ പുതിയ നയം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category