1 GBP = 100.60 INR                       

BREAKING NEWS

ആശുപത്രിയില്‍ എത്തിയത് വിഷാദ രോഗ ചികില്‍സയ്ക്ക്; തലച്ചോറില്‍ രക്തം കട്ടപിടിച്ചത് മാറ്റിയെങ്കിലും പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ ആരോഗ്യ താളം തെറ്റിച്ചു; മറഡോണ അറുപതില്‍ കളമൊഴിയുമ്പോള്‍

Britishmalayali
kz´wteJI³

ബ്യൂണസ് ഐറിസ്: മദ്യവും മയക്കുമരുന്നുമായിരുന്നു ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണയെ ജീവിതത്തില്‍ വില്ലനാക്കിയത്. ഫുട്ബോളിലെ ദൈവം മയക്കുമരുന്നിന് അടിമയായത് അരാധകര്‍ ഞെട്ടലോടെയാണ് കേട്ടിരുന്നത്. 1994ലെ ലോകകപ്പില്‍ സര്‍വ്വപ്രതാപവുമായി കളിക്കളം വാഴുമ്പോള്‍ അദ്ദേഹം പിടിക്കപ്പെട്ടു. അങ്ങനെ വിലക്കും എത്തി. അറുപതാം പിറന്നാള്‍ ആഘോഷിച്ച് ലോകത്തിന്റെ സ്നേഹം മുഴുവന്‍ ഏറ്റുവാങ്ങിയ ശേഷം മടക്കം. ഈ മാസം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് പിന്‍വാങ്ങല്‍ ലക്ഷണങ്ങളും (വിത്ത്‌ഡ്രോവല്‍ സിംപ്റ്റംസ്) ഉണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം.

അമിതമായ മദ്യപിക്കുന്നവരിലും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുന്നവരില്‍ ലഹരി നിര്‍ത്തുന്ന സമയം അവരില്‍ ഉണ്ടാവുന്ന ചില മാനസികവും ശാരീരികവും ആയ പ്രതികരണമാണ് പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍. ഇത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നാണ്. പലരും ഇത് ലഹരി നിര്‍ത്തിയതുകൊണ്ടാണെന്നു തെറ്റിദ്ധരിച്ചു വീണ്ടും വീണ്ടും അത് കഴിക്കുന്നു. അനിയന്ത്രിതമായി ഉപയോഗിച്ച ലഹരി നാഡീവ്യവസ്ഥയിലും തലച്ചോറിലും ഉണ്ടാക്കിയ ആശ്രിതത്വമാണ് ഇതിനു കാരണം. ഇങ്ങനെ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴാണ് മറഡോണയുടെ ജീവന്‍ എടുക്കാന്‍ ഹൃദയാഘാതം എത്തിയത്. വിഷാദ രോഗത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ബ്യൂണസ് ഐറിസിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ പരിശോധനയ്ക്കിടെ സ്‌കാനിങ്ങിലൂടെയാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് 80 മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് അദ്ദേഹത്തിന്റെ തലച്ചോറിലെ കട്ടപിടിച്ച രക്തം നീക്കം ചെയ്തത്. കഴിഞ്ഞ മാസമാണ് താരം 60-ാം പിറന്നാള്‍ ആഘോഷിച്ചത്. ദാരിദ്രത്തിന്റെ പടകുഴിയില്‍ നിന്ന് ഫുട്ബോളിലെ 'ദൈവം' ആയി മാറിയ അത്ഭുത മനുഷ്യന്‍ അങ്ങനെ മാനസിക സംഘര്‍ഷങ്ങള്‍ക്കിടെ വിടവാങ്ങി.

അമേരിക്കയുടെ അധീശത്വത്തെ പരസ്യമായി തന്നെ ചോദ്യം ചെയ്ത ഫുട്ബോളാറാണ് മറഡോണ. ഫിഫയുടെ കള്ളവും തുറന്നുകാട്ടി. വിപണി കളി കൈയടിക്കിയപ്പോള്‍ രാജാവ് നഗ്നനാണെന്ന് വിളിച്ചുപറഞ്ഞു. ക്യൂബന്‍ വിപ്ലവനായകന്‍ ഫിഡല്‍ കാസ്ട്രോയായിരുന്നു ഡീഗോയുടെ രാഷ്ട്രീയ ഗുരു. കാസ്‌ട്രോയുടെ മരണദിനം തന്നെ മറഡോണയും യാത്രയായി. രണ്ടു പേരും അവസാനശ്വാസം വലിച്ചത് നവംബര്‍ ഇരുപത്തിയഞ്ചിന്. 2016 നവംബര്‍ ഇരുപത്തിയഞ്ചിന് ഹവാനയില്‍ വച്ചായിരുന്നു കാസ്‌ട്രോയുടെ അന്ത്യം. ഇടങ്കൈയില്‍ ചെ ഗുവേരയെയും വലങ്കാലില്‍ ഫിഡലിനെയും പച്ചുകുത്തിയ ഡീഗോ. നാട്ടുകാരനായ ചെയെക്കാള്‍ ക്യൂബക്കാരനും ചെയുടെ സമരസഖാവുമായിരുന്ന കാസ്‌ട്രോയായിരുന്നു ഡീഗോയുടെ ഹീറോ.

സെഗ്രബ് അരീനയില്‍ നാട്ടുകാരനായ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയുടെ ഡേവിസ് കപ്പ് മത്സരം കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു ഡീഗോയെ തേടി ഫിഡലിന്റെ മരണവാര്‍ത്തയെത്തിയത്. വിവരമറിഞ്ഞ ഡീഗോയ്ക്ക് കരച്ചില്‍ അടക്കാന്‍ കഴിഞ്ഞിരുന്നില്ല. അച്ഛന്റെ വിയോഗത്തിനുശേഷം ഞാന്‍ ഏറ്റവുമധികം കരഞ്ഞത് ഇന്നാണ്. മയക്കുമരുന്നിന്റെ ഇരുട്ടില്‍ നിന്ന് എനിക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് എന്നോട് പറഞ്ഞത് അദ്ദേഹമാണ്. ഞാന്‍ തിരിച്ചുവരിക തന്നെ ചെയ്തു. ഡേവിസ് കപ്പിനിടെ 107-ാം നമ്പര്‍ ബോക്‌സിലിരുന്ന് വിതുമ്പലടക്കാന്‍ പാടുപെട്ട് ഡീഗോ പറഞ്ഞു.

കേവലം അമേരിക്കന്‍ വിരോധം മാത്രമായിരുന്നില്ല കാസ്‌ട്രോയിലേയ്ക്ക് അടുപ്പിച്ചത്. അച്ഛനും മകനും തമ്മിലുള്ള ഒരു ബന്ധമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്. മയക്കുമരുന്നിന്റെ ലോകത്തേയ്ക്ക് നിലതെറ്റി വീണ ഡീഗോയെ വീണ്ടും ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നത് കാസ്‌ട്രോയായിരുന്നു. അര്‍ജന്റീന മെക്‌സിക്കോയില്‍ ജര്‍മനിയെ മുട്ടുകുത്തിച്ച് ലോകകപ്പില്‍ മുത്തമിട്ട 1986ല്‍ തന്നെയാണ് ഡീഗോ ആദ്യമായി കാസ്‌ട്രോയെ കണ്ടുമുട്ടുന്നത്. ക്യൂബന്‍ കാടുകളില്‍ ചെഗുവേരയ്‌ക്കൊപ്പം നടത്തിയ കാസ്‌ട്രോയുടെ ഐതിഹാസികമായ പോരാട്ടങ്ങളുടെ കഥകളാണ് ഡീഗോയെ ലഹരി പിടിപ്പിച്ചത്. ഫീഡലും മറഡോണയുടെ മാന്ത്രികതയില്‍ വീണു.

മയക്കുമരുന്നില്‍ നിന്ന് രക്ഷ നേടാനായി ഓടിനടന്ന ഡീഗോയ്ക്ക് അന്ന് ആശ്രയമൊരുക്കിയത് കാസ്‌ട്രോയായിരുന്നു. ക്യൂബയിലെ ഏറ്റവും വിദഗ്ദ്ധരായ ഡോക്ടര്‍മാരെ തന്നെ അന്ന് കാസ്‌ട്രോ വിട്ടുകൊടുത്തു. നാലു വര്‍ഷമാണ് ഡീഗോ ക്യൂബയില്‍ ചികിത്സ തേടിയത്. എന്നും ഫിഡല്‍ വിളിക്കും. മണിക്കൂറുകളോളം പിന്നെ ചര്‍ച്ചയാണ്. കളിയും കാര്യവും രാഷ്ട്രീയവും... ചര്‍ച്ചയങ്ങനെ നീണ്ടുപോകും. മയക്കുമരുന്നിന്റെ വല ഭേദിച്ച് പുറത്തുവരാന്‍ ഫിഡല്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. നാലു വര്‍ഷത്തിനുശേഷം ഹവാനയില്‍ നിന്ന് ഡീഗോ ജീവിതത്തിലേയ്ക്ക് വീണ്ടും മടങ്ങി എത്തി.

അര്‍ജന്റീന എന്റെ നേരെ വാതില്‍ കൊട്ടിയടച്ചപ്പോള്‍ അദ്ദേഹം എനിക്ക് ക്യൂബയിലേയ്ക്കുള്ള വാതില്‍ തുറന്നു തന്നുവെന്നാണ് നാല് വര്‍ഷം മുന്‍പ് കാസ്‌ട്രോയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഡീഗോ പ്രതികരിച്ചത്. എനിക്ക് അദ്ദേഹം ഒരു അച്ഛനെപ്പോലെയായിരുന്നു പില്‍ക്കാലത്ത് പല അഭിമുഖങ്ങളിലും ഡീഗോ ആവര്‍ത്തിച്ചു. അങ്ങനെ ഫിഡലിന്റെ കാരുണ്യം തുറന്നു പറഞ്ഞ് പറഞ്ഞിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി നവംബര്‍ 25ന് ഡീഗോയും മടങ്ങി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category