1 GBP = 100.60 INR                       

BREAKING NEWS

പുലര്‍ച്ചെ അഞ്ചിന് പൊലീസ് വീടു വളഞ്ഞത് അതിവിശ്വസ്തനെ പൊക്കിയത് സിനിമാ സ്‌റ്റൈലില്‍; ഭാഗ്യലക്ഷ്മിയോട് കാട്ടിയ നീതി പോലും തന്നോട് കാട്ടാത്തതില്‍ എംഎല്‍എ അതൃപ്തിയില്‍; ബേക്കല്‍ പൊലീസ് ഓടിയെത്തിയത് ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യ നീക്കത്തെ പൊളിക്കാന്‍; പ്രദീപ് കോട്ടത്തലയെ പൊക്കിയത് ഇടത് നേതാവ് അറിയാതെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കെ.ബി.ഗണേശ് കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി കോട്ടാത്തല ബി.പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത് എംഎല്‍എയുടെ വീട്ടില്‍ നിന്ന്. കാസര്‍കോട് ബേക്കല്‍ പൊലീസ് ഇന്നലെ പുലര്‍ച്ചെ അഞ്ചിന് ഗണേശ്കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ നിന്നാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. ഗണേശിന്റെ വീട്ടില്‍ നിന്നാല്‍ പിടികൂടില്ലെന്ന പ്രതീക്ഷയാണ് തെറ്റിയത്. ഈ അറസ്റ്റോടെ ഗണേശ് കുമാര്‍ രാഷ്ട്രീയ പ്രതിസന്ധിയിലുമാവുകയാണ്.

സോളാര്‍ കേസിലെ വിവാദങ്ങളോടെയാണ് ഗണേശ് കുമാര്‍ ഇടതു പക്ഷത്തേക്ക് കൂറുമാറിയത്. പത്തനാപുരത്ത് ഇടത് സ്വതന്ത്രന്‍ എന്ന നിലയില്‍ ജയിക്കുകയും ചെയ്തു. പിന്നീട് പാര്‍ട്ടി ഇടതു പക്ഷത്തിന്റെ ഭാഗമായി. ഗണേശിന്റെ അച്ഛന്‍ ബാലകൃഷ്ണ പിള്ളയ്ക്ക് കാബിനറ്റ് പദവിയോടെ മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും നല്‍കി. അതിന് അപ്പുറത്തേക്ക് ഗണേശിന് മന്ത്രി പദം കിട്ടിയില്ല. ഈ സാഹചര്യത്തില്‍ ഗണേശ് യുഡിഎഫിലേക്ക് മടങ്ങാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളെത്തി. ഗണേശ് തന്നെ ഇത് നിഷേധിക്കുകയും ചെയ്തു.

അപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ പോലും ഗണേശിനെ കൂടെകൂട്ടാന്‍ താല്‍പ്പര്യം കാട്ടി മുമ്പിലുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചരടു വലികള്‍ ശക്തമാക്കുകയും ചെയ്തു. ഇതിനിടെയാണ് നടിയെ ആക്രമിച്ച കേസില്‍ ഗണേശിന്റെ വിശ്വസ്തനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പരാതി കൊടുക്ക വിപിന്‍ലാല്‍ പോലും അതിശക്തമായ നടപടി പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തന്റെ വീട്ടില്‍ കയറിയുള്ള പൊലീസ് നീക്കം ഗണേശിനേയും വെട്ടിലാക്കിയിട്ടുണ്ട്. പ്രദീപ് കോട്ടത്തലയെ തന്റെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതില്‍ ഇടതു മുന്നണിയോട് ഗണേശ് കുമാര്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.

അറസ്റ്റിനു സഹായം തേടി തിങ്കളാഴ്ച രാത്രി 10ന് പത്തനാപുരം ഇന്‍സ്പെക്ടര്‍ക്ക് ബേക്കല്‍ പൊലീസിന്റെ സന്ദേശം എത്തിയിരുന്നു. പുലര്‍ച്ചെ അഞ്ചിന് എംഎല്‍എയുടെ വീട് പൊലീസ് വളഞ്ഞു. അന്വേഷണ സംഘത്തിലൊരാള്‍ വാതിലില്‍ മുട്ടി. ഏറെ നേരത്തിനു ശേഷം വാതില്‍ തുറന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രദീപിനെയും കൂട്ടി പൊലീസ് കാസര്‍കോട്ടേക്കു തിരിച്ചു. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് അപ്പീല്‍ നല്‍കാന്‍ പോലും സര്‍ക്കാര്‍ പ്രദീപിന് അവസരം നല്‍കിയില്ല. ഭാഗ്യലക്ഷ്മിക്ക് കൊടുത്ത അവസരം പൊലും പ്രദീപിന് കിട്ടാത്തത് ഗണേശിനെ ഞെട്ടിച്ചിട്ടുണ്ട്.

യൂട്യൂബറെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തിരുവനന്തപുരം കോടതി തള്ളിയിരുന്നു. ഇതിന് ശേഷവും ഭാഗ്യലക്ഷ്മിയെ അറസ്റ്റ് ചെയ്തില്ല. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടി അറസ്റ്റൊഴിവാക്കാന്‍ ഇതിലൂടെ ഭാഗ്യലക്ഷ്മിക്ക് കഴിഞ്ഞു. എന്നാല്‍ ഗണേശിന്റെ പിഎയെ കാസര്‍കോട്ടെ കോടതി വിധി വന്നപ്പോള്‍ പാഞ്ഞെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസിന് രാഷ്ട്രീയ അനുമതി കിട്ടിയതു കൊണ്ടാണ് ഇതു നടന്നതെന്ന് ഗണേശിനും അറിയാം. അതുകൊണ്ട് തന്നെ ഇടതു മുന്നണിയുടെ അതൃപ്തി വ്യക്തവുമാണ്. എന്നാല്‍ വിവാദത്തില്‍ കുടുങ്ങിയതു കൊണ്ട് തന്നെ യുഡിഎഫിലേക്കുള്ള നീക്കം എളുപ്പവുമല്ല.

പത്താനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാലയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. പ്രദീപ് കോട്ടാത്തല വിഷയം ചര്‍ച്ചയാക്കിയതും ജ്യോതികുമാര്‍ ചാമക്കാലയാണ്. അതുകൊണ്ട് തന്നെ ഗണേശിനെ കൊള്ളാന്‍ ഇനി യുഡിഎഫ് തയ്യാറാകില്ല. പ്രദീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് ജില്ലാ കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ കാസര്‍കോട് ബേക്കല്‍ സ്വദേശി വിപിന്‍ ലാലിനെ നേരിട്ട് വന്നും ഫോണ്‍ വിളിച്ചും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും കത്തുകളയച്ചു ഭീഷണിപ്പെടുത്തി എന്നുമുള്ള കേസിലാണ് അറസ്റ്റ്. ദിലീപിന്റെ വക്കീല്‍ ഗുമസ്ഥന്‍ എന്ന പേരിലാണു പ്രദീപ് കാസര്‍കോട് എത്തിയത്. വിഷയത്തില്‍ ഗണേശിന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന.

പ്രദീപ് കോട്ടത്തലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് തൊട്ടുപിന്നാലെ പൊലീസ് അറസ്റ്റിനുള്ള നീക്കം ആരംഭിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെ ആയിരുന്നു പൊലീസിന്റെ അപ്രതീക്ഷിത നീക്കം. ഗണേശ്കുമാറിന്റെ ഏറ്റവും വിശ്വസ്തനായി അറിയപ്പെടുന്ന ആളാണ് പ്രദീപ്കുമാര്‍. പൊലീസിന്റെ നീക്കം ഗണേശ്കുമാര്‍ അറിഞ്ഞില്ല. നടന്‍ ദിലീപിന്റെ വക്കീല്‍ ഗുമസ്തന്‍ എന്ന പേരിലാണ് ഇയാള്‍ മാപ്പുസാക്ഷി വിപിന്‍ലാലിന്റെ കുടുംബാംഗങ്ങളെ കണ്ടത്. ദിലീപ് ജയിലിലായിരുന്നപ്പോള്‍ ആലുവ സബ് ജയിലില്‍ ഗണേശ് കുമാര്‍ എംഎല്‍എക്കൊപ്പം പ്രദീപ് സന്ദര്‍ശിക്കാനെത്തിയിരുന്നു.

കേസില്‍ പ്രദീപ് കോട്ടത്തലക്കെതിരെയുള്ളത് ഗുരുതര കണ്ടെത്തലുകളാണ്. ജനുവരിയില്‍ എറണാകുളത്ത് നടന്ന യോഗമാണ് ഗൂഢാലോചനക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. കേസ് അട്ടിമറിക്കാന്‍ കോടികള്‍ ചെലവഴിക്കാന്‍ ശേഷിയുള്ളവരാണ് പ്രതികളെന്ന് അന്വേഷണസംഘം കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സാക്ഷിയെ സ്വാധീനിക്കാന്‍ കാസര്‍കോട് എത്തിയ ദിവസം മാത്രം പ്രദീപ് 25,000 രൂപയില്‍ കൂടുതല്‍ ചെലവഴിച്ചിട്ടുണ്ട്. പ്രദീപിന് സാക്ഷിയെ സ്വാധീനിക്കേണ്ട ആവശ്യമില്ലെന്നും പിന്നില്‍ വന്‍സംഘമുണ്ടെന്നും അവരെ കണ്ടെത്തണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category