1 GBP = 100.60 INR                       

BREAKING NEWS

ഏറ്റവും അപകടകാരിയായ നരഭോജി കരടിയെ കടന്നാക്രമിച്ച് കടുവ; അര മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ കരടിയെ ഇരയാക്കാനുള്ള ശ്രമം ഉപേക്ഷിച്ച് കടുവ: ഒടുവില്‍ ക്ഷീണിച്ച് അവശരായ ഇരുവരും പരസ്പരം ആക്രമണം ഉപേക്ഷിച്ച് നീങ്ങി: വീഡിയോ കാണാം

Britishmalayali
kz´wteJI³

റ്റവും അപകടകാരിയായ നരഭോജി കരടിയെ കടന്നാക്രമിച്ച് കടുവ. ഒടവില്‍ ക്ഷീണിച്ച് അവശനായതോടെ കരടിയെ ഇരയാക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. കരടിയുടെ തലയ്ക്ക് തന്നെ പിടിയിട്ട കടുവ തന്റെ ഉദ്യമം വിജയിക്കില്ലെന്ന് മനസ്സിലാക്കിയതോടെ പിന്മാറുക ആയിരുന്നു. തഡോബ അന്ധരേി കടുവാ സങ്കേതത്തില്‍ നിന്നും ഒരു ടൂര്‍ ഓപ്പറേറ്ററാണ് അപൂര്‍വ്വമായ ഈ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

കടുവ പിടിമുറുക്കിയതോടെ കരടി ഉച്ചത്തില്‍ അലറി വിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഏറെ നേരത്തെ പിടിവലിക്കൊടുവില്‍ ക്ഷീണിച്ച് അവശനായ കടുവ കരടിയെ ഉപേക്ഷിച്ചു പോയി. ഒരു തടാകത്തിന്റെ തീരത്താണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. കടുവ പിടിവിട്ടതോടെ ഒന്ന് ക്ഷീണം തീര്‍ത്ത ശേഷം കരടി കടുവയ്ക്ക് നേരെ അലറിക്കൊണ്ട് പാഞ്ഞടുത്തു. തടാകത്തിലേക്ക് ഓടിയാണ് കരടിയുടെ പിടിയില്‍ നിന്നും കടുവ രക്ഷ നേടിയത്. ഒടുവില്‍ ക്ഷീണിച്ച് അവശരായ രണ്ടു പേരും രണ്ട് വഴിക്ക് പിരിഞ്ഞു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category