
കോവിഡ് പ്രതിസന്ധി പല മേഖലകളിലും തൊഴില്‍നഷ്ടം രൂക്ഷമാക്കിയപ്പോള്‍ അത് തീരെ ബാധിക്കാത്ത ഒരു മേഖയായിരുന്നു ആരോഗ്യരംഗം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള, പ്രത്യേകിച്ച് നഴ്സുകാര്ക്കുള്ള ആവശ്യകത ദിവസം കഴിയും തോറും വര്‍ദ്ധിച്ചു വരികയാണ്,. മാത്രമല്ല, ഇന്ന് ബ്രിട്ടനില്‍, താരതമ്യേന മികച്ച വേതനം ലഭിക്കുന്ന ഒരു തൊഴില്‍ കൂടിയാണ് നഴ്സിംഗ്. തൊഴില്‍ സാധ്യതയും വളരെ കൂടുതലാണ്.
നിങ്ങള്‍ ആശ്രിത വിസയില്‍ ബ്രിട്ടനില്‍ എത്തിയ ആളാണെങ്കില്‍, നഴ്സിംഗ് പഠിച്ച് ഒരു ജോലി നേടാന്‍ ഇനിയും ധാരാളം അവസരങ്ങള്‍ ഉണ്ട്. നഴ്സിംഗ് അപ്രന്റീസായി പ്രവര്‍ത്തിക്കാം. അവിടെ നിങ്ങള്‍ക്ക് മതിയായ പരിശീലനവും ലഭിക്കും. അല്ലെങ്കില്‍, ഓപ്പണ്‍ യൂണിവേഴ്സിറ്റികള്‍ വഴി നിങ്ങള്‍ക്ക് നഴ്സിംഗ് പഠിക്കാം. അതുമല്ലെങ്കില്‍, നഴ്സിംഗ് അസ്സോസിയേറ്റ് വഴിയും ശ്രമിക്കാം. ഇവിടെ നിങ്ങള്‍ക്ക് 2 വര്‍ഷത്തെ പരിശീലനം ലഭിക്കും. അതിനുശേഷം ബാന്‍ഡ് 4 നഴ്സിംഗ് ആസ്സോസിയേറ്റ് ആയി പ്രവര്‍ത്തിക്കാന്‍ കഴിയും. ചിലപ്പോള്‍ ബാന്‍ഡ് 5 വരെ പോകുവാനും കഴിയും.
നിങ്ങള്‍ക്ക് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ച് മുന്‍പരിചയമില്ലെങ്കില്‍, നിങ്ങള്‍ നഴ്സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആദ്യപടിയായി ചെയ്യേണ്ടത് നിങ്ങളുടെ പ്രദേശത്തുള്ള കെയര്‍ ഹോമുകളുമായോ നഴ്സിംഗ് ഹോമുകളുമായോ ബന്ധപ്പെടുക എന്നതാണ്. ഓണ്‍ലൈന്‍ വഴിയും അവിടങ്ങളില്‍ സന്നദ്ധസേവകരുടെ ആവശ്യകതയുണ്ടോ എന്ന് മനസ്സിലാക്കാവുന്നതാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനം നഴ്സിംഗ് ഹോമുകളുടെയും മറ്റും പ്രവര്‍ത്തനം മനസ്സിലാക്കുവാനും നഴ്സിംഗ് കോഴ്സുകളില്‍ എന്തെല്ലാം പഠിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കുവാനും നഴ്സിംഗ് ജോലിയില്‍ എന്തെല്ലാം ഉള്‍പ്പെട്ടിരിക്കുന്നു എന്നറിയുവാനും സഹായിക്കും.
ഒരു അനുഭവ പരിചയവുമില്ലാതെ ഈ രംഗത്ത് എത്തിച്ചേര്‍ന്നാല്‍ പല പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടതായി വരും. അതിനാല്‍ തന്നെ, നഴ്സിംഗ് ഹോമുകളിലും മറ്റും ഇങ്ങനെയൊരു തുടക്കം ലഭിക്കുന്നത് നല്ലതായിരിക്കും. ഇത്തരത്തിലുള്ള പ്രവര്‍ത്തി പരിചയം ലഭിക്കുവാന്‍ നഴ്സിംഗ് ഹോമുകള്‍ തന്നെയാണ് ഉത്തമം. കൂടുതല്‍ മെച്ചപ്പെട്ട അനുഭവങ്ങള്‍ക്കായി അഭയകേന്ദ്രങ്ങള്‍ അഥവാ ഹോസ്പീസുകളും നല്ലതാണ്. പാലിയേറ്റീവ് കെയര്‍ പോലുള്ള പലതും ഇവിടങ്ങളില്‍ നിന്നും പഠിക്കാന്‍ കഴിയും. ഇത് നിങ്ങളുടെ ഭാവിയില്‍ ഏറെ ഉപകാരപ്പെടും.
സോഷ്യല്‍ ക്ലബ്ബുകളിലും മറ്റും സന്നദ്ധപ്രവര്‍ത്തകരായി ഡിമ്നേഷ്യ പോലുള്ള രോഗം ബാധിച്ചവര്‍ക്ക് സഹായമേകുന്ന പ്രവര്‍ത്തിയും, നഴ്സിംഗ് രംഗത്തേക്ക് കാലുകുത്താന്‍ നിങ്ങളെ സഹായിക്കും. വളരെ വ്യത്യസ്തമായ അനുഭവങ്ങള്‍ ഇത് സമ്മാനിക്കും എന്നതില്‍ സംശയമൊന്നുമില്ല. ഡിമെന്‍ഷ്യ പോലുള്ള രോഗബാധിതരായവരോടുള്ള ആശയവിനിമയം പ്രത്യേക രീതിയിലുള്ളതിനാല്‍ ഇതും നിങ്ങള്‍ക്ക് ഭാവിയില്‍ ഉപകാരപ്പെടും എന്നതില്‍ സംശയമില്ല.
നിങ്ങള്‍ക്ക് നഴ്സ് ആകണം, അതുപോലെ നഴ്സിംഗ് ഡിഗ്രിക്ക് ചേരുവാനുള്ള യോഗ്യതകള്‍ ഉണ്ട് എങ്കില്‍ യു സി എ എസ് വഴി അതിനായി അപേക്ഷിക്കാം. നഴ്സിംഗ് കോഴ്സിനും മറ്റ് കോഴ്സുകള്‍ക്കും അപേക്ഷിക്കുമ്പോള്‍ ആവശ്യമായ നിങ്ങളുടെ വിവരങ്ങളും, നിങ്ങളുടെ അപേക്ഷയും മറ്റും സൂക്ഷിച്ചുവയ്ക്കുന്ന ഒരു വെബ്സൈറ്റാണ് യു സി എ എസ്. ഈ വെബ്സൈറ്റ് സന്ദര്‍ശിച്ച് നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന് അടുത്തുള്ള നഴ്സിംഗ് കോഴ്സുകള്‍ക്കായി തിരയുക.
നിങ്ങള്‍ക്ക് പഠിക്കുവാനായി ഒരു യൂണിവേഴ്സിറ്റി തെരഞ്ഞെടുക്കുമ്പോള്‍, ആ യൂണിവേഴ്സിറ്റിയില്‍ പോയാല്‍ എവിടെ ജോലി ലഭിക്കും, ഏത് ആശുപത്രിയിലായിരിക്കും ജോലി ചെയ്യേണ്ടിവരിക തുടങ്ങിയ കാര്യങ്ങളൊക്കെ ആലോചിക്കേണ്ടത് ആവശ്യമാണ്. മാത്രമല്ല, ആ യൂണിവേഴ്സിറ്റിയില്‍ അതിരാവിലെ 7 മണിക്ക് എത്തേണ്ടതിനെ കുറിച്ചും ചിന്തിക്കുക. ഇത്തരം നിസ്സാര കാര്യങ്ങള്‍ പോലും വിട്ടുകളയാതെ നന്നായി ആലോചിച്ചുവേണം യൂണിവേഴ്സിറ്റി തെരഞ്ഞെടുക്കുവാന്‍.
ആവശ്യമായ യോഗ്യതയുണ്ടെങ്കില്‍ യു സി എ എസ് വഴി അപേക്ഷിക്കുക. നഴ്സിംഗ് പഠനത്തിന് ആവശ്യമായ യോഗ്യതയില്ലെങ്കില്‍, ആദ്യം അത് നേടുന്നതിന് ശ്രമിക്കണം. ഇതിന് പ്രായം ഒരു തടസ്സമല്ല. 36 വയസ്സിലൊക്കെ പഠനം കഴിഞ്ഞ് പുറത്തിറങ്ങി നഴ്സുമാരായി ജോലി നോക്കുന്നവര്‍ ധാരാളമായുണ്ട് ഇവിടെ.
വിവിധ നഴ്സിംഗ് റോളുകളെ കുറിച്ച് അവബോധമുണ്ടാകുവാന് ഓണലൈനിന്റെ സഹായം തേടുക. ജോബ് സൈറ്റുകളും ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് ചെയ്യാവുന്ന നഴ്സിംഗ് അപ്രന്റീസ്ഷിപ്പുകള്‍, നഴ്സിംഗ് അസ്സോസിയേറ്റ് തുടങ്ങിയ റോളുകളുടെ വിശദാംശങ്ങള്‍ എടുക്കുക. ഇത്, കൃത്യമായ ഒരു ലക്ഷ്യം കണ്ടെത്താന്‍ നിങ്ങളെ സഹായിക്കും. ഇത്തരം ജോലികള്‍ക്കുള്ള യോഗ്യതയും അനുഭവ സമ്പത്തും നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിനായി അപേക്ഷിക്കുക.
നഴ്സിംഗ് അപ്രന്റീസ്ഷിപ്പ് വഴി, നഴ്സിംഗ് അസ്സോസിയേറ്റായി പ്രവര്‍ത്തിക്കുക വഴി, നേരിട്ട് യൂണിവേഴ്സിറ്റിയില്‍ പ്രവേശിച്ച് ഡിഗ്രി നേടുക വഴി, അങ്ങനെ നിരവധി മാര്ഗ്ഗങ്ങളുണ്ടെ നഴ്സിംഗ് മേഖലയിലേക്ക് പ്രവേശിക്കുവാന്‍. ഏറ്റവും കൂടുതല്‍ എടുത്തു പറയേണ്ട കാര്യം ഇതിലൊന്നും തന്നെ നിങ്ങളുടെ പ്രായമോ, നിലവിലെ വിദ്യാഭ്യാസ യോഗ്യതയോ അനുഭവ സമ്പത്തോ ഒരു പ്രശ്നമാകില്ല എന്നതാണ്. കോവിഡ് കാലത്തും കോവിഡാനന്തര കാലത്തും ഒരു നല്ല ഭാവി വാഗ്ദാനം ചെയ്യുന്ന ആരോഗ്യ മേഖലയിലേക്ക് പ്രവേശിക്കാന്‍ ഇത് ഒരു സുവര്‍ണ്ണാവസരം കൂടിയാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam