1 GBP = 100.60 INR                       

BREAKING NEWS

സ്‌പോണ്‍സറുടെ സഹായം വേണ്ടതിനാല്‍ മാത്രം വ്യവസായം നിലനിര്‍ത്താന്‍ സഹിച്ച കഷ്ടപ്പാടുകള്‍ ഇനി വേണ്ട! പ്രവാസികള്‍ക്ക് പൂര്‍ണ ഉടമസ്ഥതയില്‍ കമ്പനി തുടങ്ങാന്‍ യുഎഇ സര്‍ക്കാര്‍ അനുവദിച്ചത് മലയാളികള്‍ സംരംഭകര്‍ക്ക് ഏറെ ആശ്വാസം; നാഴികകല്ലായ തീരുമാനമെന്ന് എം എ യൂസഫലി; യുഎഇയെ കാത്തിരിക്കുന്നത് വന്‍ വിദേശനിക്ഷേപം

Britishmalayali
kz´wteJI³

ദുബായ്: യുഎഇയില്‍ പോയി ആടുജീവിതം നയിക്കേണ്ടി വരുന്ന നിരവധി പ്രവാസികളെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ആശ്വാസം പകരുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. യുഎഇയില്‍ പ്രവാസി സംരംഭകര്‍ക്ക് പൂര്‍ണമായും ഉടമസ്ഥാവകാസമുള്ള കമ്പനി തുടങ്ങാമെന്ന തീരുമാനമാണ് മലയാളി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം സന്തോഷം പകരുന്നത്. ഇതുവരെ സ്പോരണ്‍സറായി അറബിയെ ഭയപ്പെട്ടു ബിസിനസ് മുന്നോട്ടു കൊണ്ടുപോകേണ്ടി വന്നവര്‍ക്ക് ഇനി സ്വന്തം നിലയില്‍ മുന്നോട്ടു പോകാവുള്ള അവസരമാണ് യുഎഇ നല്‍കുന്നത്. സ്പോണ്‍സര്‍ക്ക് അനിഷ്ടമുണ്ടായാല്‍ ബിസിനസിന് താഴിടേണ്ട അവസ്ഥ വരുന്ന സാഹചര്യത്തിനും പുതിയ നിയമത്തോടെ മാറ്റം വന്നു.

യുഎഇ പൗരന്മാര്‍ സ്പോണ്‍സര്‍മാരായാല്‍ മാത്രമേ വിദേശികള്‍ക്ക് കമ്പനി തുടങ്ങാനാവൂ എന്ന നയമാണ് മാറ്റിയത്. ഡിസംബര്‍ ഒന്നു മുതല്‍ ഇതു പ്രാബല്യത്തിലാവും. യുഎഇ കമ്പനി നിയമത്തില്‍ ഭേദഗതികള്‍ വരുത്തി പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. വിദേശ പൗരന്മാര്‍ തുടങ്ങുന്ന കമ്പനിയില്‍ കുറഞ്ഞ ശതമാനമെങ്കിലും ഉടമസ്ഥാവകാശം യുഎഇ പൗരന്മാര്‍ക്ക് വേണമെന്ന നയം ഇതോടെ പൂര്‍ണമായും മാറ്റി.

അതേസമയം തന്ത്ര പ്രധാനമായ മേഖലകളിലെ കമ്പനികളില്‍ ഈ നയം നടപ്പാക്കുന്നത് സംബന്ധിച്ചു പഠിക്കുന്നതിന് കമ്മിറ്റിയെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവിധ ഏജന്‍സികളുടെ പ്രതിനിധികള്‍ അടങ്ങിയ കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാവും ഇക്കാര്യം പരിഗണിക്കുക. മുന്‍പുള്ള കമ്പനി നിയമപ്രകാരം യുഎഇയില്‍ ലിമിറ്റഡ് ലയബിലിറ്റി കമ്പനികള്‍ (എല്‍എല്‍സി) തുടങ്ങുമ്പോള്‍ വിദേശികളുടെ ഉടമസ്ഥാവകാശം 49% ആയി നിജപ്പെടുത്തിയിരുന്നു.

യുഎഇ പൗരനോ, പൂര്‍ണമായും യുഎഇ പൗരന്റെ ഉടമസ്ഥാവകാശത്തിലുള്ള കമ്പനിക്കോ ആവും ബാക്കി 51% ഉടമസ്ഥാവകാശം. ഈ വ്യക്തിയുടേയോ കമ്പനിയുടേയോ സ്പോണ്‍സര്‍ഷിപ്പിലേ വിദേശിക്ക് കമ്പനി തുടങ്ങാന്‍ കഴിയുമായിരുന്നുള്ളൂ. നിയമഭേദഗതിക്കായി ബാധ്യതകളും ഉടമസ്ഥാവകാശവും സംബന്ധിച്ച് 51 നയങ്ങള്‍ പരിഷ്‌കരിക്കുകയും പുതിയവ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

ഭേദഗതികളില്‍ പലതും ഡിസംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ചിലത് ആറ് മാസത്തിന് ശേഷവും പ്രാബല്യത്തിലാകും. നേരത്തേ ഫ്രീസോണിന് പുറത്ത് ലിമിറ്റഡ് കമ്പനികള്‍ തുടങ്ങാന്‍ 51 ശതമാനം ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. ഇത് ഒഴിവാക്കി പൂര്‍ണമായും പ്രവാസികളുടെ ഓഹരിപങ്കാളിത്തത്തില്‍ ഓണ്‍ഷോറില്‍ സ്ഥാപനങ്ങള്‍ തുടങ്ങാം.

എന്നാല്‍ എണ്ണഖനനം, ഊര്‍ജോല്‍പ്പാദനം, പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനം തുടങ്ങി തന്ത്രപ്രധാന മേഖലകളില്‍ വിദേശ നിക്ഷേപത്തിന് നിയന്ത്രണങ്ങള്‍ തുടരും. കമ്പനികളുടെ 70 ശതമാനം ഷെയറുകളും ഇനി ഓഹിരി വിപണികളിലൂടെ പൊതുജനങ്ങള്‍ക്ക് വില്‍ക്കാം. നേരത്തെ 30 ശതമാനം ഷെയറുകള്‍ മാത്രമാണ് അനുവദിച്ചിരുന്നത്. വീഴ്ചകളുണ്ടായാല്‍ കമ്പനികളുടെ ചെയര്‍മാനും സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ ഓഹരി ഉടമകള്‍ക്ക് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനും പുതിയ നിയമം അനുമതി നല്‍കുന്നു. ചരിത്രപരമെന്ന് വിശേഷിക്കാവുന്ന പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ വിദേശനിക്ഷേപം യു.എ.ഇയിലെത്തും എന്നാണ് കണക്കാക്കുന്നത്.

സ്പോണ്‍സര്‍ഷിപ്പ് പ്രശ്നങ്ങള്‍ കാരണം മലയാളി പ്രവാസികള്‍ അടക്കം ഏറെ ബുദ്ധിമുട്ടിയ സാഹചര്യം ഉണ്ടായിരുന്നു. ബിസിനസ് നല്ലവിധത്തില്‍ മുന്നേറുമ്പോള്‍ അതില്‍ അറബി കണ്ണുവെക്കുന്ന സാഹചര്യം ശരിക്കും അലോസരപ്പെടുത്തുന്നതായിരുന്നു. എന്നാല്‍, പുതിയ തീരുമാനം ഇത്തരക്കാര്‍ക്ക് ഏറെ ആശ്വാസം പകരും. അതേസമയം കേരളത്തെ സംബന്ധിച്ചിടത്തോളം പ്രവാസികള്‍ ബിസിനസ് തുടങ്ങാന്‍ ഇവിടേക്ക് വരുന്ന സാഹചര്യം കുറയാനും ഇത് ഇടയാക്കിയേക്കും.

ഇപ്പോഴത്തെ നിയമ ഭേദഗതിയെ നിയമ ഭേദഗതിയെ പ്രവാസി വ്യവസായികള്‍ സ്വാഗതം ചെയ്യുന്നുണ്ട്. ഇതൊരു നാഴികക്കല്ലാണെന്നും കൃത്യ സമയത്താണ് ഈ നിയമനിര്‍മ്മാണം വന്നതെന്നും മലയാളി വ്യവസായി എംഎ യൂസുഫലി പറഞ്ഞു. ആഗോള സമ്പദ് വ്യവസ്ഥ മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയെ നേരിടുമ്പോള്‍ വ്യവസായ രംഗത്തെ സഹായിക്കാന്‍ ഈ നിയമനിര്‍മ്മാണം സഹായകമാവുമെന്ന് കരുതുന്നുവെന്നും യൂസുഫലി പറഞ്ഞു.

അടുത്തിടെയായിയു യുഎഇയില്‍ പലവിധത്തിലുള്ള പരിഷ്‌ക്കരണങ്ങള്‍ നടത്തിക്കൊണ്ടു വരികയാണ്. രാജ്യത്തിന് മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന താമസക്കാര്‍ക്ക് ദുബായി 10 വര്‍ഷം കാലാവധിയുള്ള ഗോള്‍ഡ് കാര്‍ഡ് വിസയും അനുവദിച്ചിരുന്നു. ഇത് ഇതിനകം 7000ത്തോളം അനുവദിക്കുകയും ചെയ്തിരുന്നു. നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, അത്‌ലറ്റുകള്‍, അവരുടെ കുടുംബങ്ങള്‍ എന്നിവരാണ് 7000 ഗുണഭോക്താക്കളായി മാറിയത്. 103 വ്യത്യസ്ത രാജ്യങ്ങളിലെ താമസക്കാരാണ് വിസ സ്വന്തമാക്കിയത്. റിയല്‍ എസ്റ്റേറ്റ് മേഖലക്ക് ശക്തമായ ഉത്തേജനമാണ് റെസിഡന്‍സിക്കായുള്ള പുതിയ സംവിധാനം. രാജ്യത്തിനകത്ത് കുറഞ്ഞത് അഞ്ചു മില്യണ്‍ ദിര്‍ഹമെങ്കിലും സ്വത്ത് കൈവശമുള്ളവരെയാണ് ആദ്യഘട്ടത്തിലെ ഗോള്‍ഡ് കാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത് -സിറ്റി സ്‌കേപ് ഗ്ലോബല്‍ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തില്‍ മേജര്‍ ജനറല്‍ അല്‍ മാരി പറഞ്ഞു.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം 2019 മേയിലാണ് ദീര്‍ഘകാല റെസിഡന്‍സി പ്രോഗ്രാമാണ് ഗോള്‍ഡ് കാര്‍ഡ് വിസ പ്രഖ്യാപിച്ചത്. നിക്ഷേപകര്‍ക്കും കായികതാരങ്ങള്‍ക്കും മികവുറ്റ ഡോക്ടര്‍മാര്‍ക്കും ദീര്‍ഘകാലം റെസിഡന്‍സി അനുവദിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, പിന്നീട് സ്പെഷലൈസ്ഡ് എന്‍ജിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, പിഎച്ച്.ഡി ബിരുദധാരികള്‍, കലാകാരന്മാര്‍ തുടങ്ങി മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്ന യൂനിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെ വരെ ഉള്‍പ്പെടുത്തി കഴിഞ്ഞദിവസം പട്ടിക വിപുലീകരിച്ചിരുന്നു.

നിര്‍മ്മിതബുദ്ധി, ബിഗ് ഡേറ്റ, എപ്പിഡെമിയോളജി, വൈറോളജി എന്നിവയില്‍ പ്രത്യേക ബിരുദം നേടിയവരെയും കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്, വൈദ്യുതി, ബയോടെക്നോളജി എന്നീ മേഖലകളിലെ എന്‍ജിനീയര്‍മാരെയും യു.എ.ഇ അംഗീകൃത സര്‍വകലാശാലകളില്‍ ഗ്രേഡ് പോയന്റ് ശരാശരി 3.8ഉം അതിന് മുകളിലും സ്‌കോര്‍ നേടിയ വിദ്യാര്‍ത്ഥികളെയുമാണ് പട്ടികയിലുള്‍പ്പെടുത്തിയത് .

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category