1 GBP = 100.60 INR                       

BREAKING NEWS

ഒടുവില്‍ ട്രംപ് തോല്‍വി സമ്മതിച്ചു; അധികാര കൈമാറ്റത്തിന് സമ്മതമെന്ന് ട്രംപ് ജോ ബൈഡന്റെ ഓഫീസിനെ അറിയിച്ചു; പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് നടപടി ക്രമങ്ങള്‍ തുടങ്ങി വൈറ്റ് ഹൗസ്

Britishmalayali
kz´wteJI³

വാഷിങ്ടന്‍: തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടെങ്കിലും അതു സമ്മതിക്കാതെ കടുംപിടുത്തം തുടര്‍ന്ന ഡൊണാള്‍ഡ് ട്രംപിന് മനംമാറ്റം. തോല്‍വി ഉറപ്പിച്ചതോടെ ട്രംപ് അധികാരക്കൈമാറ്റത്തിന് വഴിമരുന്നൊരുക്കി. സ്വന്തം പാര്‍ട്ടിയും എതിര്‍പാര്‍ട്ടിയും ഒരുപോലെ പറഞ്ഞിട്ടും അധികാര കൈമാറ്റത്തിന് വിസമ്മതിച്ചിരിക്കയായിരുന്നു ട്രംപ്. മാധ്യമങ്ങളെ കാണാതെ 17 ദിവസം ചിലവഴിച്ച അദ്ദേഹം മുഴുവന്‍ സമയവും ഗോള്‍ഫ് കളിച്ചാണ് സമയം കളഞ്ഞത്.

എതിര്‍സ്ഥാനാര്‍ത്ഥി ജോ ബൈഡന് അനുകൂലമായി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടും വിജയിച്ചത് താനാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ട്രംപ് . ആദ്യ ഘട്ടത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് ചിലര്‍ ട്രംപിനെ പിന്തുണച്ചിരുന്നുവെങ്കിലും പിന്നീട് കൈവിടുകയായിരുന്നു. അധികാര കൈമാറ്റത്തിന് തയാറാണെന്നു ട്രംപ് ജോ ബൈഡന്റെ ഓഫീസിനെ അറിയിച്ചു.

അധികാര കൈമാറ്റത്തിനുള്ള നടപടിക്രമങ്ങള്‍ക്ക് ട്രംപ് വൈറ്റ് ഹൗസ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അധികാരകൈമാറ്റത്തിന് തിങ്കളാഴ്ച ട്രംപ് സമ്മതം മൂളിയതായി വൈറ്റ് ഹൗസ് അധികൃതര്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ക്കായി ബൈഡന്റെ ഓഫിസിന് 63 ലക്ഷം ഡോളര്‍ അനുവദിച്ചു. മിഷിഗന്‍ സ്റ്റേറ്റിലും ബൈഡന് അനുകൂലമായി ഫലം പുറത്തുവന്നതോടെയാണ് ട്രംപിന്റെ മനംമാറ്റം. തീരുമാനത്തെ ബൈഡന്റെ ടീം സ്വാഗതം ചെയ്തു.

ബൈഡന്‍- കമലാ ഹാരിസ് ടീമിന് അധികാരം കൈമാറുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിക്കാന്‍ നിയമിച്ച ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷനും, ബന്ധപ്പെട്ടവര്‍ക്കും ട്രമ്പ് നിര്‍ദ്ദേശം നല്‍കി. ബൈഡന്‍ - ഹാരിസ് ട്രാന്‍സിഷന്‍ ടീമിനെ ട്രംപിന്റെ ജി.എസ്.എ നോമിനി എമിലി മര്‍ഫി ഔദ്യോഗികമായി അധികാര കൈമാറ്റത്തിനുള്ള നടപടികള്‍ സ്വീകരിച്ചതായി അറിയിച്ചു.

വരും ദിവസങ്ങളില്‍ ഇരു ടീമുകളും ഫെഡറല്‍ അധികൃതരുമായി പാന്‍ഡമിക്, നാഷണല്‍ സെക്യൂരിറ്റി എന്നീ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുമെന്ന് ബൈഡന്‍ - ഹാരിസ് ട്രാന്‍സിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യോഹന്നാസ് അബ്രഹാം അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category