
ലോറെന് ഷാവേഴ്സ് എന്ന 19 കാരന് എന്നത്തേയും പോലെ ഒരു സാധാരണ ദിവസമായിരുന്നു അന്നും. പതിവുപോലെ തന്റെ ജോലി തുടരുകയായിരുന്നു അയാള്‍. അതിന്റെ ഭാഗമായിട്ടായിരുന്നു ആ ഇന്‍ഡസ്ട്രിയല്‍ ട്രക്ക് ഓടിച്ച് പാലത്തിനു കുറുകേ പോയതും. പക്ഷെ, തന്നെ കാത്തിരിക്കുന്ന വിധി എന്തെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. ആ പാലത്തില്‍ നിന്നും 50 അടി താഴ്ച്ചയിലേക്ക് ലോറനും ട്രക്കും കൂടി പതിക്കുകയായിരുന്നു. മാത്രമല്ല, ആ വീഴ്ച്ചയില്‍ ട്രക്കിനടിയില്‍ അയാള്‍ കുടുങ്ങിപ്പോവുകയുംചെയ്തു.
അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗം മുഴുവന്‍ ചതഞ്ഞരഞ്ഞിട്ടും വലതുകൈ പൊട്ടിത്തകര്‍ന്നിട്ടും അയാള്‍ക്ക് ബോധം നശിച്ചിരുന്നില്ല. ഇത്രയൊക്കെ സംഭവിച്ചിട്ടും ആ കൗമരക്കാരന് മനോധൈര്യം കൈവിട്ടില്ല. ജീവന് രക്ഷിക്കാന്‍ ഹെമിക്രോപെരിക്ടോമി ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ അയാള്‍ തയ്യാറായി. ഈ അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ അയാളുടെ അരയ്ക്ക് താഴെയുള്ള ഭാഗം നിശ്ശെഷം നീക്കം ചെയ്യുകയായിരുന്നു.
ഈ ശസ്ത്രക്രിയ ചെയ്യുമ്പോഴും ലോറന്റെ ജീവന് രക്ഷിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ക്ക് ഒരു ഉറപ്പുമുണ്ടായിരുന്നില്ല. അക്കാര്യം അവര്‍ അയാളുടെ കാമുകിയോട് പറയുകയും ചെയ്യും. ഇനിയുമൊരുനാള്‍ കൂടി തന്റെ പ്രിയതമന് ജീവിച്ചിരിക്കില്ല എന്ന ദുഃഖത്തില്‍ പിടയ്ക്കുന്ന ഹൃദയവുമായി ആറു ദിവസങ്ങളിലാണ് അവള് അയാള്‍ക്ക് യാത്രാമൊഴി ചൊല്ലിയത്. എന്നാല്‍, ദൈവമേന്ന അദൃശ്യ ശക്തിയുടെ തീരുമാനം മറ്റൊന്നായിരുന്നു.
അരയ്ക്ക് താഴെ ശരീരമില്ലാതെയാണെങ്കിലും ലോറന് ജീവിതത്തിലേക്ക് തിരിച്ചുവന്നു. കാമുകിയുമായി പരിചയപ്പെട്ടിട്ട് വെറും 18 മാസങ്ങള്‍ക്കുള്ളിലായിരുന്നു ഈ അപകടം നടന്നത്. എന്നാല്‍, ഈ അപകടം ആ രണ്ട് ഹൃദയങ്ങളെ കൂടുതല്‍ അടുപ്പിക്കുകയായിരുന്നു. ദൈവം നേരിട്ടിറങ്ങി സ്പര്‍ശിച്ച ആ ഹൃദയങ്ങളില്‍ ഉണ്ടായിരുന്നത് നിഷ്കളങ്കമായ സ്നേഹം മാത്രമായിരുന്നു.ഈ വര്‍ഷം അവര്‍ വിവാഹ നിശ്ചയം നടത്തി.
ഒരു യൂട്യുബ് വീഡിയോയിലൂടെ മൊണ്ടാനയിലെ ലോറെന് തന്നെയാണ് ഇക്കഥ പുറം ലോകത്തെ അറിയിച്ചത്. അപകടത്തിന്റെ ഓരോ നിമിഷങ്ങളും ഓര്‍മ്മിക്കുന്ന ലോറന് പക്ഷെ അതൊന്നും തന്നെ വേട്ടയാടുന്ന പേടിസ്വപ്നങ്ങളല്ല. മരണമോ ജീവിതമോ എന്ന സമസ്യയില്‍നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ ആ മനസ്സിന്റെ ദൃഢനിശ്ചയത്തിനു മുന്നില്‍ അത്തരം ഓര്‍മ്മകള്‍ വെറും തമാശകള്‍ മാത്രം.തന്റെ കുടുംബാംഗങ്ങളും, പ്രിയപ്പെട്ട കാമുകി സാബിയയും തനിക്ക് ചുറ്റും സദാനേരമുള്ളപ്പോള് എന്തിനെയാണ് ഭയക്കേണ്ടത് എന്നാണ് ലോറന് ചോദിക്കുന്നത്.
ഒരു പാലത്തിന്റെ പുനര്‍നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് തൊഴിലാളിയായിരിക്കെ 2019 ലായിരുന്നു ലോറന് ഈ അപകടം ഉണ്ടായത്. പാലത്തില്‍ പണി നടക്കുന്നതിനാല്‍, ചെറിയൊരു ഭാഗം മാത്രമേ ഗതാഗത യോഗ്യമായിട്ട് ഉണ്ടായിരുന്നുള്ളു. എതിര്‍ഭാഗത്തു നിന്നും വന്ന കാറിന് വഴികൊടുക്കാന്‍ വശത്തേക്ക് ഒതുക്കിയപ്പോഴാണ് ലോറന് ഓടിച്ച ട്രക്ക് താഴേക്ക് പതിച്ചത്. ലോറെന് ട്രക്കില്‍ നിന്നും പുറത്തേക്ക് ചാടിയെങ്കിലും അയാളുടെ മീതെ ട്രക്ക് പതിക്കുകയായിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam