
നിങ്ങളുടെ കാറില്‍ ഡിയസര്വാങ്ങി വച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഉടന്‍ വാങ്ങി വച്ചേക്കുക. കടുത്ത മഞ്ഞിന്റെ തുടക്കമായി തണുപ്പിനൊപ്പം ചേര്‍ന്ന് ഫോഗും വരുകയാണ്. മഞ്ഞില്‍ ഫോഗും കൂടി ചേരുമ്പോള്‍ കാറിന്റെ ഗ്ലാസില്‍ കട്ടപിടിച്ചിരിക്കുന്ന ഐസ് ചിരണ്ടാനെ നേരം കാണൂ. മറക്കാതെ ഡയസര് വ്ച്ചില്ലെങ്കില് പണി ഉറപ്പാണെ ന്നോര്‍ക്കണം. ഈ ആഴ്ച്ച അവസാനത്തോടെ താപനില താഴ്ന്ന കനത്ത തണിപ്പ് എത്തി്ച്ചേരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
യുകെയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഈ ആഴ്ച മുതല്‍ തന്നെ തണുപ്പന്‍ കാലവസ്ഥ എ്ത്തിച്ചേരും. മറ്റ് ഭാഗങ്ങളില്‍ ഈ ആഴ്ച്ചയുടെ അവസാനത്തോടെ മഞ്ഞ് വീഴ്ച്ചയടക്കം ഉണ്ടാകും. പല ഭാഗങ്ങളിലും രാവിലെ മുതല്‍ മൂടല്‍മഞ്ഞ് പിടിമുറുക്കി തുടങ്ങും.തണുത്തുറഞ്ഞ താപനിലയും നേരിയ കാറ്റും ഉള്ളതിനാല്‍ മഞ്ഞ്, മൂടല്‍ മഞ്ഞ്, ഇടതൂര്‍ന്ന മൂടല്‍ മഞ്ഞ് എന്നിവ സാധരണമാകും.
തണുത്തുറഞ്ഞ മൂടല്‍മഞ്ഞ് രാജ്യത്ത് എത്തുന്നതിനുമുമ്പ്, ബ്രിട്ടന് ചൊവ്വാഴ്ച മുതല്‍ മഴയും എത്തിച്ചേരുമെന്നാണ് കാലവസ്ഥാ അധികൃതര്‍ പ്രതീക്ഷിക്കുന്നത്.വടക്കന്‍ അയര്‍ലന്‍ഡ്, തെക്കന്‍ സ്കോട്ട്ലന്‍ഡ്, തെക്കന്‍ ഇംഗ്ലണ്ട്, വടക്കന്‍ വെയില്‍സ് എന്നിവിടങ്ങളില്‍ മഴക്ക് സാധ്യത കാണുന്നുണ്ട്.
പടിഞ്ഞാറന്‍ സ്കോട്ട്ലന്‍ഡില്‍ ഇപ്പോഴും മഴ തുടരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഇപ്പോള്‍ തന്നെ പലസ്ഥലങ്ങളിലെയും താപനില 11 മുതല്‍ 13 സി വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. എന്തായാലും ഈ ആഴ്ച്ച അവസാനിക്കുന്നതോടെ കാലവസ്ഥയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാവുന്നതാണ്. കഴിഞ്ഞ ആഴ്ച്ച തന്നെ ബ്രിട്ടനില്‍ പല ഭാഗത്തും കനത്ത മഴയും കാറ്റും എത്തിയിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam