
തിരുവനന്തപുരം: ഇടതു സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം വളരെ പ്രസ്റ്റീജ് കേസാണ് കൊച്ചിയില്‍ നടിയാ ആക്രമിച്ച കേസ്. ഈ കേസില്‍ നിന്നും ദിലീപിനെ രക്ഷിക്കാന്‍ വേണ്ടിയുള്ള തീവ്ര ശ്രമത്തിലാണ് ഒരു വിഭാഗം മലയാളി സിനിമാ താരങ്ങള്‍. ഇതിനായി മുന്നില്‍ നിന്നു കളിക്കുന്നത് ഇടതു എംഎല്‍എ ഗണേശ് കുമാറാണ്്. തന്റെ ഓഫീസ് സെക്രട്ടറിയെ ഉപയോഗിച്ചു കൊണ്ടാണ് ഗണേശ് സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. പ്രദീപ് കുമാറിനെ ഇറക്കിലുള്ള പരിശ്രമങ്ങള്‍ ഇടക്ക് പാളിയത് പൊലീസ് കേസെടുത്തുതതോടയാണ്. ഈ കേസില്‍ ഓഫീസ് സെക്രട്ടറി അറസ്റ്റിലായതോടെ അദ്ദേഹത്തെ പുറത്താക്കി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഗണേശ്.
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയെന്ന് ഗണേശ് കുമാര്‍ എംഎല്‍എ അറിയിച്ചു. പരസ്യപ്രതികരണത്തിന് ഇല്ലെന്നും എംഎല്‍എ പറഞ്ഞു. പത്തനാപുരത്തെ എംഎല്‍എയുടെ ഓഫീസില്‍ നിന്ന് ബേക്കല്‍ പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.
ദിലീപിന് അനുകൂലമായി മൊഴി നല്കാന് മാപ്പുസാക്ഷി വിപിന്‍ ലാലിനെ പ്രദീപ് കാസര്‍കോടെത്തി നേരിട്ടും ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ ജനുവരി 24ന് പ്രദീപ് കുമാര്‍ കാസര്‍കോട് ജൂവലറിയില്‍ എത്തി വിപിന്‍ ലാലിന്റെ ബന്ധുവിനെ കാണുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. ക്വട്ടേഷന്‍ തുക ആവശ്യപ്പെട്ട് മുഖ്യപ്രതി സുനില്‍ കുമാര്‍ ജയിലില്‍ നിന്ന് ദിലീപിന് അയച്ച കത്ത് എഴുതിക്കൊടുത്തത് സഹതടവുകാരനായിരുന്ന വിപിന്‍ലാലാണ്. ആദ്യം കേസില്‍ പ്രതി ചേര്‍ത്ത വിപിന്‍ലാലിനെ പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു.
പ്രദീപ് കുമാര്‍ കോട്ടത്തലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് എത്തി പ്രദീപിനെ അറസ്റ്റു ചെയ്തത്. പ്രദീപിന്റെ അറസ്റ്റോടെ നെഞ്ചിടിപ്പു കൂടുന്നത് ദിലീപിനെ രക്ഷിക്കാന്‍ കളത്തില്‍ ഇറങ്ങിയ സിനിമാ താരങ്ങള്‍ക്കാണ്. കേസ് അട്ടിമറിക്കാന്‍ വേണ്ടി കൃത്യമായ ഗൂഢാലോചന ഉണ്ടെന്നെ ആക്ഷേപം ശക്തമായിരുന്നു. കേസില്‍ അട്ടിമറി ശ്രമം തെളിഞ്ഞാല്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതി നിര്‍ബന്ധിതമായേക്കും.
അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവ് ശേഖരിക്കണമെന്നുമുള്ള പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു. സെഷന്‍സ് കോടതി ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനാണ് കേസ് തീര്‍പ്പാക്കിയത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കല്‍ മലാംകുന്ന് സ്വദേശി വിപിന്‍ലാലിന്റെ പരാതിയിലാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. കെ.ബി. ഗണേശ്കുമാര്‍ എംഎല്‍എ.യുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പ്രതി പ്രദീപ്കുമാര്‍ കോട്ടത്തല.
2014-ലെ അര്‍ണേഷ് കുമാര്‍ കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി അറസ്റ്റ് തടയണമെന്ന് പ്രതിഭാഗം വാദിച്ചു. കൃത്യമായ കാരണം വ്യക്തമാക്കി പ്രതിയെ പൊലീസിന് അറസ്റ്റ് ചെയ്യാമെന്ന് കോടതി ഉത്തരവിട്ടു. ഇക്കാര്യം അറസ്റ്റിനുശേഷം മജിസ്ട്രേറ്റിനെ ബോധ്യപ്പെടുത്തണം. സി.ആര്.പി.സി. 41 (എ) പ്രകാരം നോട്ടീസ് നല്കി വിളിപ്പിച്ച പ്രതിയെ അത്യപൂര്‍വമായി മാത്രമേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂവെന്നാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. നോട്ടീസ് ലഭിച്ചപ്പോള്‍ പ്രതി പൊലീസ് മുമ്പാകെ ഹാജരായി മൊഴി നല്‍കിയെന്നും അന്വേഷണവുമായി സഹകരിച്ചെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. അതേസമയം പൊലീസ് ജാമ്യാപേക്ഷയെ എതിര്‍ത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി പരിഗണിച്ചില്ല.
മൂന്നുദിവസമായി നടന്ന വാദത്തിനുശേഷമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷന് വേണ്ടി ദിനേശ് കുമാറും പ്രതിഭാഗത്തിനായി പി. പ്രേമരാജനും ഹാജരായി. മൊഴി മാറ്റണമെന്ന് ആവശ്യവുമായി പ്രദീപ്കുമാര്‍ മാപ്പുസാക്ഷിയായ വിപിന്‍ കുമാറിന്റെ വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ ആരേയും കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് അയല്‍വാസികള്‍ പറഞ്ഞതനുസരിച്ച് അമ്മാവന് ജോലി ചെയ്യുന്ന കാസര്‍കോട് ജുവലറിയിലേക്കെത്തി അവിടെ വെച്ച് അമ്മാവന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വിപിന്‍ കുമാറിന്റെ അമ്മയെ വിളിച്ച് മൊഴിമാറ്റണമെന്ന ആവശ്യം പ്രദീപ് കുമാര്‍ ഉന്നയിച്ചു.
തുടര്‍ന്ന് വിവിധ തരത്തിലുള്ള ഭീഷണിക്കത്തുകളും ഭീഷണികളും വിപിന്‍ കുമാറിന് നേരിടേണ്ടി വന്നു. പിന്നീട് സെപ്റ്റംബര്‍ മാസത്തില്‍ ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ജുവലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അതില്‍ നിന്നാണ് പ്രദീപ് കുമാറിനെ തിരിച്ചറിഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. പ്രദീപ് കുമാര്‍ മാപ്പുസാക്ഷിയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചു എന്നായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട്.
അതിനവിടെ മറ്റൊരു സാക്ഷിയെയും സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. പ്രതിഭാഗത്തെ അനുകൂലിച്ചാല്‍ 25 ലക്ഷം രൂപയും അഞ്ച് സെന്റ് ഭൂമിയും നല്‍കുമെന്ന വാഗ്ദാനം ചെയ്തെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു സാക്ഷി കൂടി രംഗത്തുവന്നിരുന്നു. തൃശ്ശൂര്‍ ചുവന്നമണ്ണ് സ്വദേശി ജിന്‍സണാണ് തന്നെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നു കാണിച്ചു പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകന് രാമന്‍പിള്ള പറഞ്ഞ പ്രകാരം കൊല്ലം സ്വദേശി നാസര്‍ ആണ് വിളിച്ചതെന്ന് പരാതിക്കാരന്റെ ആരോപണം. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരന് ആയിരുന്നു ജിന്സണ്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇന്നലെ രാജിവെച്ചിരുന്നു. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. വിചാരണ നടപടികള്‍ തുടങ്ങിയ ഇന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. നടിയെ ആക്രമിച്ച കേസ് ഇന്‍ 26ന് ആണ് പരിഗണിക്കുക. ആഴ്ചകളായി വിസ്താര നടപടികള്‍ മുടങ്ങി കിടക്കുകയായിരുന്നു. വിചാരണ കോടതി പക്ഷപാതിത്വം കണിക്കുന്നുവെന്നും തെളിവുകള്‍ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ച പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിസ്താര നടപടികള്‍ മുടങ്ങിയത്. കോടതി മാറ്റണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും ആക്രമണത്തിനിരയായ നടിയും സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഉള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam