1 GBP = 100.60 INR                       

BREAKING NEWS

പബ്ബില്‍ പോകാമോ? പള്ളിയില്‍ പോകാമോ? ബര്‍ത്ത്ഡേ പാര്‍ട്ടി നടത്താമോ? പുതിയ ലോക്ക്ഡൗണ്‍ ഇളവ് നിങ്ങളെ എങ്ങനെ ബാധിക്കും?

Britishmalayali
kz´wteJI³

ഡിസംബര്‍ 2 ന് രണ്ടാം ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ ത്രീ ടയര്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. വളരെ കുറച്ച് സ്ഥലങ്ങള്‍, അതും ചില ഗ്രാമീണ മേഖലകള്‍ ഒഴിച്ചാല്‍, രാജ്യത്തിന്റെ ഭൂരിഭാഗം ഇടങ്ങളിലും ടയര്‍ 2 അല്ലെങ്കില്‍ ടയര്‍ 3 നിയന്ത്രണങ്ങളാകും നിലവില്‍ വരിക. ഈ നിയന്ത്രണങ്ങള്‍ ഒന്നുകൂടി കടുപ്പിക്കാനുള്ള നീക്കത്തിലാണ് ബോറിസ് ജോണ്‍സണ്‍. ഏതായാലും ക്രിസ്ത്മസ്സ് കാലത്ത് നിയന്ത്രണങ്ങള്‍ക്ക് ചെറിയൊരു ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

വരുന്ന മാര്‍ച്ച് അവസാനം വരെയായിരിക്കും ഇംഗ്ലണ്ടില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുക എന്ന് ഇന്നലെ പ്രധാനമന്ത്രി വ്യക്തമാക്കി. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ ഇംഗ്ലണ്ടിന്റെ മിക്കഭാഗങ്ങളിലും കൂടുതല്‍ ഉയര്‍ന്ന തലത്തിലുള്ള നിയന്ത്രണങ്ങളായിരിക്കും നിലവില്‍ വരിക. ഓരോ സ്ഥലങ്ങളിലും ലോക്ക്ഡൗണിന് മുന്‍പ് നിലനിന്നിരുന്ന നിയന്ത്രണങ്ങളേക്കാള്‍ കടുപ്പമേറിയ നിയന്ത്രണങ്ങളായിരിക്കും ലോക്ക്ഡൗണിന് ശേഷം നിലവില്‍ വരിക എന്നും പ്രധാനമന്ത്രി സ്ഥിരീകരിച്ചു.

വൈറസിന്റെ പ്രത്യൂദ്പാദന നിരക്കായ ആര്‍ നിരക്ക് 1 ന് താഴെ കൊണ്ടുവരിക, ലഭ്യമായ ആരോഗ്യ സംരക്ഷണ ഉപാധികളും ഔഷധങ്ങളും ഉപയോഗിച്ച്, കോവിഡ് -19 എന്ന മഹാവ്യാധിയെ നിയന്ത്രണ വിധേയമാക്കുക, സാമ്പദ്വ്യവസ്ഥയ്ക്ക് കഴിയാവുന്നതില്‍ ഏറ്റവും ചെറിയ പരിക്ക് മാത്രം ഏല്‍ക്കുന്ന വിധത്തില്‍ പരിപാലിക്കുക എന്ന് മൂന്ന് ഉദ്ദേശ ലക്ഷ്യങ്ങളാണ് സര്‍ക്കാരിനുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഒത്തു ചേരുന്നത്
ലോക്ക്ഡൗണ്‍ പിന്‍വലിക്കുനതോടെ പഴയ റൂള്‍ ഓഫ് സിക്സ് നിലവില്‍ വരും. എന്നാല്‍, വിവിധ തലങ്ങളിലുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ മറ്റു വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ളവര്‍ അടച്ചിട്ട സ്ഥലങ്ങളില്‍ ഒത്തുചേരുന്നത് സംബന്ധിച്ച നിയന്ത്രണങ്ങള്‍ വ്യത്യസ്തമായിരിക്കും.

ടയര്‍ 1 നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ വാതില്‍പ്പുറങ്ങളിലും അകത്തും ആറുപേരിലധികം വരാത്ത സംഘങ്ങള്‍ക്ക് ഒത്തുചേരാനാകും. എന്നാല്‍, ചുരുക്കം ചില ഗ്രാമീണ മേഖലകളില്‍ മാത്രമായിരിക്കും ടയര്‍ 1 നിയന്ത്രണങ്ങള്‍ നിലനില്‍ക്കുക. ടയര്‍ 2 നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഇടങ്ങളില്‍ ആറുപേര്‍ക്ക് വാതില്‍പ്പുറങ്ങളില്‍ മാത്രമായിരിക്കും ഒത്തുചേരാനുള്ള അനുമതി ഉണ്ടായിരിക്കുക. ഏറ്റവും കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ടയര്‍ 3 മേഖലകളില്‍ വാതില്‍പ്പുറ പൊതു ഇടങ്ങളില്‍ മാത്രമായിരിക്കും ഒത്തുചേരുവാനുള്ള അനുമതി ഉണ്ടാവുക.

പബ്ബുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍
ടയര്‍ 3 നിയന്ത്രണങ്ങള്‍ ഉള്ളയിടങ്ങളില്‍ പബ്ബുകളിലും ബാറുകളിലും റെസ്റ്റോറന്റുകളിലും ടേക്ക് എവേ മാത്രമായിരിക്കും അനുവദനീയം. ടയര്‍ 2 നിയന്ത്രണങ്ങള്‍ ഉള്ളയിടങ്ങളില്‍ റെസ്റ്റോറന്റുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍, മദ്യത്തോടൊപ്പം ഭക്ഷണവും നല്‍കുന്നുണ്ടെങ്കില്‍ മാത്രമായിരിക്കും പബ്ബുകള്‍ക്കും ബാറുകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുകയുള്ളു. ടയര്‍ 1 നിയന്ത്രണങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ ടേബിള്‍ സര്‍വ്വീസ് അനുവദനീയമാണ്. എന്നാല്‍, രാത്രി 10 മണിക്ക് ശേഷം ഓര്‍ഡര്‍ എടുക്കാനുള്ള അനുവാദമുണ്ടായിരിക്കുന്നതല്ല. മാത്രമല്ല, രാത്രി 11 മണീയോടെ ഇവ അടച്ചുപൂട്ടുകയും വേണം.

ഷോപ്പുകള്‍, വിനോദ കേന്ദ്രങ്ങള്‍, ഹെയര്‍ഡസ്സിംഗ് സലൂണുകള്‍
എല്ലായിടങ്ങളിലും ചില്ലറ വില്പന ശാലകളും ഹെയര്‍ ഡ്രസ്സിംഗ്, ബ്യുട്ടി സലൂണുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുവാനുള്ള അനുമതി ഉണ്ടായിരിക്കും. അതേസമയം സിനിമ, തീയേറ്റര്‍, ബൗളിംഗ് അലികള്‍,കാസിനോകള്‍ തുടങ്ങിയ ഇന്‍ഡോര്‍ വിനോദകേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി ടയര്‍ 1 , ടയര്‍ 2 മേഖലകളില്‍ മാത്രമായിരിക്കും ഉണ്ടാവുക. ടയര്‍ 3 മേഖലയില്‍ ഇവ അടച്ചുപൂട്ടിയിരിക്കണം.

വിവാഹം, മരണാനന്തര ശുശ്രൂഷകള്‍, ആരാധന
വിവാഹവും സിവില്‍ പാര്‍ട്ടനര്‍ഷിപ്പ് ചടങ്ങുകളും നടത്തുവാനുള്ളഅനുമതി ഉണ്ടായിരിക്കും. എന്നാല്‍ 15 അഥിതികളില്‍ കൂടുതല്‍ അനുവദിക്കില്ല. മരണാനന്തര ചടങ്ങുകളില്‍ 30 പേര്‍ക്ക് വരെ പങ്കെടുക്കാം. അതുപോലെ എല്ലാ മേഖലകളിലും ആരാധനാ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍ ടയര്‍ 2 , ടയര്‍ 3 മേഖലകളില്‍, ആരാധനാലയങ്ങളില്‍ എത്തുന്നവര്‍, തങ്ങളുടെ കുടുംബത്തിനു വെളിയിലുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന് വിലക്കുണ്ട്.

ജിമ്മുകള്‍, കായികാഭ്യാസം
എല്ലാ മേഖലകളിലും ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും തുറന്നു പ്രവര്‍ത്തിക്കും. ടയര്‍ 1 മേഖലകളില്‍ പുറം വാതില്‍ സ്പോര്‍ട്ട്സ് അനുവദനീയമാണ്. എന്നാല്‍ ഇന്‍ഡോര്‍ സ്പോര്‍ട്ട്സില്‍ റൂള്‍ ഓഫ് സിക്സ് ബാധകമാകും. അതേസമയം ടയര്‍ 2 , ടയര്‍ 3 മേഖലകളില്‍ ഇന്‍ഡോര്‍ സ്പോര്‍ട്ട്സിന്‍ അനുമതിയില്ല. പുറം വാതില്‍ സ്പോര്‍ട്സിന് അനുമതിയുണ്ടെങ്കിലും കഴിയുന്നതും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശമുണ്ട്.
 

യാത്ര
ടയര്‍ 1 മേഖലയില്‍ താമസിക്കുന്നവര്‍ കഴിയുന്നതും നടന്നോ അല്ലെങ്കില്‍ സൈക്കിള്‍ ഉപയോഗിച്ചോ യാത്ര ചെയ്യണമെന്ന നിര്‍ദ്ദേശമുണ്ട്. അതുപോലെ , ജോലിക്കാര്യത്തിനോ വിദ്യാഭ്യാസത്തിനോ മറ്റ് അടിയന്തരാവശ്യങ്ങള്‍ക്കോ അല്ലാതെ ടയര്‍ 3 മേഖലകളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കുവാനും നിര്‍ദ്ദേശമുണ്ട്.ടയര്‍ 2 മേഖലയിലുള്ളവരോട് യാത്രകള്‍ കഴിവതും കുറയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവരോടും ടയര്‍ 3 മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുപോലെ ടയര്‍ 3 മേഖലയിലുള്ളവര്‍ തൊഴില്‍, വിദ്യാഭ്യാസം, മറ്റ് അടിയന്തര ആവശ്യങ്ങള്‍ എന്നിവ ഒഴിച്ചുള്ള കാര്യങ്ങള്‍ക്ക് തങ്ങളുടെ മേഖല വിട്ട് പുറത്തുപോകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വര്‍ക്ക് ഫ്രം ഹോം
കഴിയുന്നത്ര ആളുകള്‍ വര്‍ക്ക് ഫ്രം ഹോം ചെയ്യണമെന്ന നിലപാടിലേക്ക് ഒരു ഇടവേളയ്ക്ക് ശേഷം സര്‍ക്കാര്‍ തിരിച്ചെത്തിയിരിക്കുകയാണ്.

വലിയ ജനക്കൂട്ടം കൂടിയേക്കാവുന്ന സ്പോര്‍ട്സ് ആക്റ്റിവിറ്റികള്‍ ടയര്‍ 1 ലും ടയര്‍ 2 ലും മാത്രമാണ് അനുവദനീയം. എന്നിരുന്നാലും വരുന്ന കാണികളുടെ എണ്ണം കുറയ്ക്കും. ഇത്തരത്തില്‍ വലിയ ആള്‍ക്കൂട്ടം കൂടുന്ന എല്ലാ പരിപാടികളും ടയര്‍ 3 മേഖലയില്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.

ഈ നിയന്ത്രണങ്ങള്‍ക്കൊപ്പം പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക. സാമൂഹിക അകലം പാലിക്കുക തുടങ്ങിയവയും പ്രാബല്യത്തില്‍ ഉണ്ടാകും. വീടുകള്‍ക്കുള്ളില്‍ പോലും മാസ്‌ക് ധരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category