
ഈ വര്‍ഷത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കം ഈ വരുന്ന നവംബര്‍ 27 നാണ്. ബ്ലാക്ക് ഫ്രൈഡേ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ മാമാങ്കം, കുറഞ്ഞ വിലയ്ക്ക് ഇഷ്ടപ്പെട്ട സാധനങ്ങള്‍ സ്വന്തമാക്കാനുള്ള അപൂര്‍വ്വ അവസരം കൂടിയാണ്. അമേരിക്കയില്‍ നിന്നാണ് ഈ മാമാങ്കത്തിന്റെ ആരംഭം എന്നതിനാല്‍, സാധാരണയായി തങ്ക്സ് ഗീവിംഗിന് തൊട്ടടുത്ത വെള്ളിയാഴ്ച്ചയാണ് ബ്ലാക്ക് ഫ്രൈഡേ ആയി ആഘോഷിക്കാറുള്ളത്. ഇതു കഴിഞ്ഞെത്തുന്ന തിങ്കളാഴ്ച്ച ഓണ്‍ലൈന്‍ വില്പന മാത്രമുള്ള സൈബര്‍ മണ്‍ഡേ ആയും ആഘോഷിക്കുന്നു.
സ്മാര്‍ട്ട് ടി വികള്‍, കോഫീ മെഷിനുകള്‍ തുടങ്ങി നിരവധി ഉദ്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവുമായി ചില്ലറവില്പനക്കാര് എത്തുന്ന ഈ സന്ദര്‍ഭമാണ് നിങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വാങ്ങുവാന്‍ ഏറ്റവും ഉചിതമായ അവസരം. ക്രിസ്ത്മസ്സ് സമ്മാനങ്ങള്‍ വാങ്ങുന്നതിനും ബ്ലാക്ക് ഫ്രൈഡ് അനുയോജ്യമണ്. ബ്രിട്ടനിലെ ഓണ്‍ലൈന്‍ വില്പന മേഖലയില്‍ ഇത് ആദ്യമായി കൊണ്ടുവന്നത് ആമസോണ്‍ ആയതിനാല്‍ ബോക്സിംഗ് ഡേ, ജാനുവരി സെയില്‍സ് തുടങ്ങിയ മറ്റ് വാര്‍ഷിക വില്പന മേളകളേക്കാള്‍ പ്രാധാന്യം ഇതിന് ലഭിച്ചിട്ടുണ്ട്.
ബ്ലാക്ക് ഫ്രൈഡേ എന്നാണ് പേരെങ്കിലും മിക്ക വര്‍ഷവും വെള്ളിയാഴ്ച്ച കഴിഞ്ഞും ഈ പ്രത്യേക ഓഫറുകളുടെ സാധുത നീട്ടാറുണ്ട്. 2019-ല്‍ ഇത്തരത്തിലുള്ള വന്കിഴിവുകളോടെയുള്ള വില്പന രണ്ടാഴ്ച്ച വരെ നീണ്ടുനിന്നിരുന്നു. അതുപോലെ പ്രീ സെയില്‍ ഡീലുകളും വളരെ നേരത്തെ ആരംഭിച്ചു. എന്നാല്‍ ഈ വര്‍ഷം ആമസോണ്‍ ഒരു മാസം മുന്‍പ് തന്നെ ഈ മാമാങ്കം ആരംഭിച്ചു. ടെലിവിഷന്‍, ലാപ്ടോപ് എന്നു തുടങ്ങി നിങ്ങളുടെ പ്രിയപ്പെട്ട പെര്‍ഫ്യുമും കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളും വരെ വന്‍ കിഴിവില്‍ ലഭ്യമാക്കുകയാണ് ആമസോണ്‍. ഇത്തരത്തിലുള്ള ചില ഓഫറുകളെ കുറിച്ച് കൂടുതല്‍ അറിയാം.
ഡൈസണ്‍ വി 8 വാക്വം ക്ലീനറുകള്‍
വാക്വം ക്ലീനറുകളിലെ മുന്‍നിര ബ്രാന്‍ഡായ ഡൈസണ്ന്റെ വി 8 മോഡലുകള്‍ ഇപ്പോള്‍ വന്‍ കിഴിവില്‍ ലഭ്യമാണ് 399.99 പൗണ്ട് വിലയുള്ള ഇവ ഇപ്പോള്‍ 299.99 പൗണ്ടിന് ലഭ്യമാണ്. തികച്ചും വയര്‍ലെസ്സ് ആയ ഈ മോഡല്‍ വയേര്‍ഡ് മോഡലുകളേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. വീടുകളിലെയും കാറിലേയും അപ്ഹോള്‍സ്റ്ററികള്‍ വൃത്തിയാക്കുവാന്‍ വരെ ഇത് ഉപയോഗിക്കാന്‍ കഴിയും. എത്തിപ്പെടുവാന്‍ ബുദ്ധിമുട്ടുള്ള മൂലകളിലും മറ്റും വളരെ എളുപ്പത്തില്‍ വൃത്തിയാക്കുവാനും ഇത് ഉപയോഗിക്കാം.
ഗൂഗിള്‍ പിക്സല്‍ 4 എ വിത്ത് വോഡാഫോണ്‍
24 മാസത്തേക്ക് പരിധിയില്ലാത്ത ടോക്കിംഗ് ടൈമും ടെക്സ്റ്റ് മേസേജും 100 ജി ബി ഡാറ്റയുമായി ഇത് ഇപ്പോള്‍ വെറും 23 പൗണ്ടിന് ലഭ്യമാണ്. ഇതിന്റെ യഥാര്‍ത്ഥ വില 43 പൗണ്ടാണെന്നത് ഓര്‍ക്കുക. എച്ച് ഡി ആര് + നൈറ്റ് സൈറ്റ് കാമറയില്‍ പോര്‍ട്രേയ്റ്റ് മോഡിലും ഫോട്ടോകള്‍ എടുക്കാന്‍ കഴിയും. ഫാസ്റ്റ് ചാര്‍ജ്ജിംഗ് ബാറ്ററിയും ബില്‍ട്ട് ഇന്‍ ഗൂഗിള്‍ അസിസ്റ്റന്റും ഇതിന്റെ മറ്റ് സ്വഭാവസവിശേഷതകളാണ്. ഈ ഡീല്‍ നവംബര്‍ 26 വരെ മാത്രമേ ഉണ്ടാവുകയുള്ളു.
ആമസോണ്‍ ഫയര്‍ 7 ടാബ്ലെറ്റ്
കിന്‍ഡില്‍ ബുക്ക്സ്, പ്രൈം വീഡിയോ തുടങ്ങിയ ആമസോണിന്റെ മറ്റ് സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഈ ടാബ്ലെറ്റിന് ഇപ്പോള്‍ 30 ശതമാനം വരെ വിലക്കിഴിവുണ്ട്. യഥാര്‍ത്ഥവില 49.99 പൗണ്ടായിരുന്നെങ്കില്, ബ്ലാക്ക്ഫ്രൈഡെ സ്പെഷ്യല്‍ ഓഫറില്‍ ഇത് വില്‍ക്കുന്നത് 34.99 പൗണ്ടിനാണ്.
ആപ്പിള്‍ ഐ ഫോണ്‍ 12 പ്രോ മാക്സ് വിത് എയര്‍ പോഡ്സ്
6.7 ഇഞ്ച് ഡിസ്പ്ലേയും മികച്ച പ്രകടനവുമായെത്തുന്ന ആപ്പിള്‍ ഐ ഫോണ്‍ 12 പ്രോ മാസ്കിന് ഇപ്പോള്‍ വന്‍ വിലക്കിഴിവുണ്ട്. പ്രതിമാസം 38.50 പൗണ്ട് എന്നരീതിയില്‍ ആറുമാസത്തേക്കാണ് ഇത്. മാത്രമല്ല, ഇതോടൊപ്പം എയര്‍പോഡ്സും ലഭ്യമാണ്. പരിധിയില്ലാത്ത ഡാറ്റ, ടെക്സ്റ്റ് മെസേജുകള്‍ എന്നിവയും ലഭിക്കും.ഐഫോണ്‍ 12 മിനി മോഡലിനും കിഴിവ് ലഭ്യമാണ്.
എമ്മ ഒറിജിനല്‍ മാട്രെസെസ്
പ്രശസ്ത കിടക്ക നിര്‍മ്മാതാക്കളായ എമ്മാ മാട്രസസ് ബ്ലാക്ക് ഫ്രൈഡെ പ്രമാണിച്ച് 35 ശതമാനം കിഴിവാണ് നല്‍കുന്നത്. 529 പൗണ്ട് വിലയുള്ള കിടക്കകള്‍ ഇപ്പോള്‍ 343.85 പൗണ്ടിന് ലഭ്യമാണ്. പ്രശസ്തമായ ഈ ജര്‍മ്മന്‍ ബ്രന്‍ഡില്‍ മൂന്ന് ലയര്‍ ഫോം ആണ് ഉപയോഗിക്കുന്നത്. കൂടുതല്‍ക്കാലം ഈടുനില്‍ക്കുന്ന ഇവയ്ക്കൊപ്പം അലക്കാന്‍ കഴിയുന്ന കവറും ലഭിക്കും.
എല്‍ ജി 65 ഇഞ്ച് യു എച്ച് ഡി സ്മാര്‍ട്ട് എല്‍ ഇ ഡി ടിവി
എല്‍ ജിയുടെ ഏറ്റവും പുതിയ മോഡലായ 4 കെ എച്ച് ഡി ആര് സ്മാര്‍ട്ട് എല്‍ ഇ ഡി ടിവികള്‍ ഇപ്പോള്‍ 645 പൗണ്ടിന് ലഭ്യമാണ്. ഇതിന്റെ യഥാര്‍ത്ഥ വില 999.99 പൗണ്ടാണ്. കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ നല്കുന്ന ഇവയിലെ അള്‍ട്രാ സൗണ്ട് സിസ്റ്റം ശബ്ദത്തിന്റെ ഗുണമേന്മയും ഉറപ്പുനല്‍കുന്നു. ബില്‍ട്ട് ഇന്‍ ഗൂഗിള്‍ അസിസ്റ്റന്റ് , അലക്സ എന്നിവ സംസാരത്തിലൂടെ നിങ്ങളുടെ ഇഷ്ട ചാനലുകള്‍ വരുത്താന്‍ സഹായിക്കുന്നു.നെറ്റ്ഫ്ലിക്സ്, യൂട്യുബ് എന്നീ ആപ്പുകളും ലഭ്യമാണ്.
ഡൈസണ്‍ സൂപ്പര്‍സോണിക് ഹെയര്‍ ഡ്രയര്‍ വിത് ഫ്രീ സ്റ്റാന്‍ഡ്
ഡൈസണ്‍ ബ്രാന്‍ഡ് ഇന്ന്, കേശസംരക്ഷണ രംഗത്തെ പ്രമുഖ ബ്രാന്‍ഡുകളില്‍ ഒന്നായി മാറിയിരിക്കുകയാണ്. ബ്ലാക്ക് ഫ്രൈഡേ സ്പെഷ്യല്‍ സെയിലിന്റെ ഭാഗമായി ഇപ്പോള്‍ ഇത് വാങ്ങുന്നവര്‍ക്ക് 65 പൗണ്ട് വിലയുള്ള ഒരു സ്റ്റാന്‍ഡ് സൗജന്യമായി ലഭിക്കും.
സാംസംഗ് ഗാലക്സി നോട്ട് 20 അള്‍ട്രാ 5 ജി
1,179 പൗണ്ട് വിലയുള്ള സാംസംഗിന്റെ ഈ ജനപ്രിയ മോഡല്‍ ഇപ്പോള്‍ വെറും 929 പൗണ്ടിന് ലഭ്യമാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam