
ശാസ്ത്രമേറെ പുരോഗമിച്ചിട്ടും ഇന്നും മനുഷ്യനെ മനസ്സില്‍ ആധിയും വ്യാധിയും വളര്‍ത്തുന്ന രോഗങ്ങളില്‍ ഒന്നാണ് കാന്‍സര്‍. ഇനിയും, തികച്ചും ഫലവത്തായ ഒരു ചികിത്സ കണ്ടെത്തിയിട്ടില്ലാത്ത ഈ അര്‍ബുദത്തിന്റെ ചികിത്സ സംബന്ധിച്ച് നടക്കുന്ന ഗവേഷണങ്ങളില്‍ അതീവ പ്രാധാന്യമുള്ള ഒരു ചുവടുവയ്പ്. കാന്‍സര്‍ വന്നാല്‍ മരിക്കുമെന്ന വിലയിരുത്തല്‍ തിരുത്താന്‍ ഒരുങ്ങി ഇസ്രയേലി ശാസ്ത്രജ്ഞര്‍ മുമ്പോട്ട് പോവുമ്പോള്‍ ഏവരും പ്രതീക്ഷയിലാണ്.
ഇസ്രയേലിലെ ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് മഹത്തായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇത്തവണ രസതന്ത്രത്തില്‍ നോബേല്‍ സമ്മാനം നേടിയ ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യയാണ് ചികിത്സക്കായി ഉപയോഗിച്ചത്. ബാക്ടീരിയ പോലുള്ള ഏകകോശജീവികളില്‍ കാണപ്പെടുന്ന, കോശമര്‍മ്മവും കോശാവരണവും ഇല്ലാത്ത പ്രോകാരിയോട്ട് കോശങ്ങള്‍ എന്നറിയപ്പെടുന്ന കോശങ്ങളുടെ ജീനോമുകളീലെ ആവര്‍ത്തന സ്വഭാവമുള്ള ഡി എന്‍ എ ശ്രേണികളായ ക്രിസ്പറിന്റെ ഒരു ഇനമായ ക്രിസ്പര്‍ കാസ്-9 ജീന്‍ എഡിറ്റിങ് സിസ്റ്റം ഉപയോഗിച്ച് ഗവേഷകര്‍ ഡി എന്‍ എ യില്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. ഇതിനായിരുന്നു ജെന്നിഫര്‍ ദൗഡയ്ക്കും എമ്മാനുവലെ ഷാര്പെന്റീര്ക്കും ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചത്.
ടെല്‍ അവീവില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ പറായുന്നത് ഈ സിസ്റ്റം ഉപയോഗിച്ച് മൃഗങ്ങളിലെ കാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാം എന്നാണ്. സയന്‍സ് അഡ്വാന്‍സ് ജേര്‍ണലില്‍ പ്രസിദ്ധികരിച്ച ലേഖനത്തിലാണ് ഇത് പറഞ്ഞിട്ടുള്ളത്. ഈ പ്രക്രിയയില്‍ രോഗിക്ക് പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയുണ്ടാകില്ല എന്നാണ് അര്‍ബുദരോഗ വിദഗ്ദര്‍ പറഞ്ഞത്. ഒരു തരത്തില്‍ പറഞ്ഞാല്‍ അതീവ കുലീനനായ കീമോതെറാപ്പി എന്നും ഇതിനെ വിളിക്കാമത്രെ. ഇത്തരത്തില്‍ ചികിത്സിക്കപ്പെടുന്ന കാന്‍സര്‍ കോശങ്ങള്‍ പിന്നീട് ഒരിക്കലും സജീവമാകുകയില്ല എന്ന് വിശ്വസിക്കുന്നതായും അവര്‍ പറയുന്നു.
അര്‍ബുദ രോഗികളുടെ ആയുസ്സ് നീട്ടാന്‍ ഈ ചികിത്സ ഉപയോഗിക്കാം എന്ന് പറയുന്ന വിദഗ്ദര്‍, ഇതിനാല്‍ രോഗം പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും പറയുന്നു. മൂന്നു തവണത്തെ ചികിത്സകൊണ്ട് ട്യുമര്‍ പൂര്‍ണ്ണമായും ഭേദമാക്കാനും കഴിയും. യഥാര്‍ത്ഥത്തില്‍, ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് അര്‍ബുദം ബാധിച്ച കോശങ്ങളിലെ ഡി എന്‍ എ അക്ഷരാര്‍ത്ഥത്തില്‍ തന്നെ മുറിച്ചു കളയുകയാണ്. അതിനാല്‍ തന്നെ ഈ കോശങ്ങള്‍ക്ക് പിന്നീട് സജീവമാകുവാന്‍ സാധിക്കുകയില്ല.
ഈ ഗവേഷണത്തെ പുനരവലോകനം ചെയ്ത ശാസ്ത്രജ്ഞര്‍ പറയുന്നത്, കാലതാമസം ഇല്ലാതെ ഈ സാങ്കേതിക വിദ്യ കീമോ തെറാപിക്ക് പകരമായി ഉപയോഗിക്കപ്പെടും എന്നാണ്. കീമോതെറാപ്പിക്ക് ഉള്ളതുപോലെ പാര്‍ശ്വഫലങ്ങള്‍ ഇതിനില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയകരം. ഈ പുതിയ സാങ്കേതിക വിദ്യ, കാര്‍സര്‍ ബാധിച്ച കോശങ്ങളെ മാത്രം ഉന്നംവയ്ക്കുമ്പോള്‍, കീമോതെറാപ്പി ശരീരത്തെ മുഴുവന്‍ ബാധിക്കുന്നു.
ഏറ്റവും കൂടുതല്‍ ആക്രമോത്സുകത പ്രദര്‍ശിപ്പിക്കുന്ന ഗ്ലിയോബ്ലാസ്റ്റോമ, ബ്രെയിന്‍ കാന്‍സര്‍ ബാധിച്ച നൂറുകണക്കിന് എലികളിലാണ് പരീക്ഷണം നടത്തിയത്. ചികിത്സ ലഭിച്ച എലികള്‍ക്ക്, അത് ലഭിക്കാതെപോയ എലികളെക്കാള്‍ ഇരട്ടി വര്‍ഷം ജീവിക്കാന്‍ കഴിഞ്ഞു. മാത്രമല്ല, ചികിത്സ ലഭിച്ചവരില്‍ രോഗത്തെ അതിജീവികാന്‍ 30% പേര്‍ക്ക് കഴിയുകയും ചെയ്തു.
ഇപ്പോള്‍ ഈ സാങ്കേതിക വിദ്യ എല്ലാത്തരം കാന്‍സറുകളേയും ചികിത്സിക്കാന്‍ കഴിയുന്ന തരത്തില്‍ വികസിപ്പിക്കുകയാണെന്നും രണ്ടുവര്‍ഷത്തിനുള്ളില്‍ ഇത് മനുഷ്യരില്‍ ചികിത്സിക്കാനായി ലഭ്യമാകുമെന്നും ഗവേഷകര്‍ പറഞ്ഞു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam