
കവന്‍ട്രി: ധനകാര്യം, ആഭ്യന്തരം തുടങ്ങിയ പ്രമുഖ വകുപ്പുകള്‍ കയ്യടക്കി ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജര്‍ കാട്ടുന്ന ആധിപത്യം പുതിയ മേഖലകളില്‍ കൂടി എന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ലോകത്തെ ഏറ്റവും മുന്‍നിരയില്‍ നില്ക്കുന്ന ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ ഇന്ത്യയിലെ ബീഫ് നിരോധന മാതൃകയില്‍ സകല മാംസ ഭക്ഷണവും നിരോധിച്ചു പൂര്‍ണമായും സസ്യാഹാരം ഏര്‍പ്പെടുത്താനുള്ള സജീവ ചര്‍ച്ചകള്‍ ഭൂരിപക്ഷ പിന്തുണയോടെ മുന്നേറുകയാണ്. ഇന്ത്യയില്‍ ബീഫ് നിരോധനം മതപരമായ കാര്യമായി മാറിയെങ്കില്‍ ബ്രിട്ടനില്‍ മാംസ ഭക്ഷണ നിരോധന ആവശ്യത്തിന് കാര്‍ബണ്‍ വാതക നിര്‍ഗമന വിഷയവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശനങ്ങളുടെ ചുവടു പിടിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.ഓക്സ്ഫോര്‍ഡിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹമാണ് ഈ ആശയത്തില്‍ മുന്നില്‍ നില്‍ക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഇത്തരത്തില്‍ ഇന്ത്യക്കാര്‍ ബ്രിട്ടനില്‍ സജീവ ശ്രദ്ധ നേടുമ്പോള്‍ ലണ്ടന്‍ ബറോയിലെ ഒരു പ്രധാന റോഡ് തന്നെ പേരുമാറ്റിയിരിക്കുന്നു എന്നതാണ് പുതിയ വിശേഷം.
ലണ്ടനിലെ വെംബ്ലിയിലുള്ള സ്വാമി നാരായണ്‍ പ്രസ്ഥാനത്തോടുള്ള ആദരമായാണ് മെഡോ ഗാര്‍ത് എന്ന റോഡിനു സ്വാമി പ്രമുഖ് എന്ന പേര് നല്‍കിയിരിക്കുന്നത്. യുകെയിലെ ഏറ്റവും പ്രശസ്തമായ സ്വാമി നാരായണ്‍ ക്ഷേത്രവും, സ്വാമി നാരായണ്‍ സ്കൂളും ഒക്കെയായി ഇന്ത്യന്‍ നഗരമായി മാറിക്കൊണ്ടിരിക്കുന്ന പ്രദേശത്തെ സാമൂഹ്യ പശ്ചാത്തലം കണക്കിലെടുത്തും പ്രദേശത്തെ വികസനത്തിനായി സ്വാമി നാരായണ്‍ ട്രസ്റ് നല്കിയ സംഭാവനകള്‍ മാനിച്ചുമാണ് ഈ പെരുമാറ്റം. സ്വാമി പ്രമുഖ സ്വാമി നാരായണ്‍ ട്രസ്റ് ക്ഷേത്രത്തിന്റെ സ്ഥാപകന്‍ എന്ന നിലയിലാണ് റോഡിനു പേര് നല്കാന് പ്രാദേശിക കൗണ്‍സില്‍ തീരുമാനിച്ചത്. ഇതോടെ ഇന്ത്യന്‍ വംശജര്‍ ശക്തമായ ലെസ്റ്റര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഇത്തരം ആവശ്യങ്ങള്‍ ശക്തി പ്രാപിച്ചേക്കും. ഏതായാലും ലണ്ടന്‍ റോഡിന്റെ പെരുമാറ്റം പ്രാദേശിക ബ്രിട്ടീഷ് മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയിരിക്കുകയാണ്.
എന്നാല്‍ സ്വാഭാവികമായും റോഡിന്റെ പേര് മാറ്റം പ്രാദേശിക നിവാസികളുടെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിരുന്നു. എന്നാല്‍ ക്ഷേത്ര ഭാരവാഹികളുടെ അപേക്ഷ ബ്രെന്റ് കൗണ്‍സില്‍ അംഗീകരിക്കുക ആയിരുന്നു. ബോജനവാസി അക്ഷര്‍ പുരുഷോത്തമ സ്വാമിനാരായണ്‍ സന്‍സ്ത എന്ന ബിഎപി എസ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ എന്ന നിലയിലാണ് സ്വാമി പ്രമുഖ് മഹാരാജന്റെ ഓര്‍മക്കായി റോഡിനു പേരിട്ടിരിക്കുന്നത്. നാലു വര്‍ഷം മുന്‍പ് 94ാം വയസിലാണ് അദ്ദേഹം അന്തരിക്കുന്നത്. കൗണ്‍സിലിന് അന്താരാഷ്ട്ര പ്രശസ്തി നല്കുന്നതില് സ്വാമി നാരായണ്‍ ക്ഷേത്രത്തിനു പ്രത്യേക സ്ഥാനം ഉണ്ടെന്ന വിലയിരുത്തലാണ് കൗണ്‍സില്‍ നടത്തിയത്.
പുതിയ പേരിനോട് പ്രദേശ വാസികള്‍ക്കൊപ്പം ലണ്ടന്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി പ്ലാനിങ് അതോറിറ്റിയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അത്യാഹിതം ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍ തെറ്റായി ഉച്ചരിക്കപ്പെടുന്ന റോഡിന്റെ പേര് മൂലം രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സമയ ദൈര്‍ഘ്യം വേണ്ടിവരുന്ന ഒന്നായി മാറിയേക്കുമെന്നാണ് പ്രധാന ആശങ്ക. പ്രദേശത്തെ അനേകം ആളുകള്‍ക്ക് പുതിയ പേര് ശരിയായി ഉച്ചരിക്കാന്‍ സാധിച്ചേക്കില്ല എന്നാണ് ഫയര്‍ സേഫ്റ്റി വിഭാഗം കരുതുന്നത്. എന്നാല്‍ ആശങ്കകള്‍ മനസിലാക്കാവുന്നതാണെങ്കിലും ഈ മാറ്റം പ്രദേശത്തെ ജനജീവിതത്തില്‍ പോസിറ്റീവ് ആയ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നതെന്നും കൗണ്‍സില്‍ ലീഡര്‍ കൂടിയായ കൗണ്‍സിലര്‍ മുഹമ്മദ് ബട്ട് ചൂണ്ടിക്കാട്ടി.
സമൂഹത്തിന്റെ വൈവിധ്യം നന്നായി പ്രതിഫലിക്കുന്ന ജീവിതമാണ് ബ്രെന്റില്‍ ഉള്ളതെന്നും കൗണ്‍സില്‍ വിലയിരുത്തുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും വലുതായ ക്ഷേത്രത്തിനു നല്കാവുന്ന അര്‍ഹിക്കുന്ന അംഗീകാരമാണ് ഈ പേരുമാറ്റമെന്നു മറ്റൊരു കൗണ്‍സിലറായ കൃപേഷ് ഹിറാനി വ്യക്തമാക്കി.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam