1 GBP = 100.60 INR                       

BREAKING NEWS

വില്ല്യം കെയ്റ്റിനെ ആദ്യം കാണുന്നത് ഈ അടിവസ്ത്രം ധരിച്ച് കാറ്റ്വാക്കിനിറങ്ങിയപ്പോള്‍; രണ്ടുപേരും പങ്കാളികളെ ഉപേക്ഷിച്ച് ലൈനടിച്ചു; വില്ല്യം രാജകുമാരന്‍ കെയ്റ്റിനെ കാമുകിയാക്കും മുന്‍പത്തെ കഥകള്‍

Britishmalayali
kz´wteJI³

2002 മാര്‍ച്ച് 27 ന് ഫെയര്‍മോണ്ട് സെയിന്റ് ആന്‍ഡ്രൂ ഹോട്ടലില്‍ നടന്ന സ്റ്റുഡന്റ് ചാരിറ്റി ഫാഷന്‍ ഷോയ്ക്ക് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്രത്തില്‍ അതീവ പ്രാധാന്യമുണ്ട്. ഒപ്പം, അന്ന് അതില്‍ പങ്കെടുത്ത ഒരു ഇരുപതുകാരി ധരിച്ച, ശരീര ഘടന വ്യക്തമാക്കുന്നതും കറുത്ത അടിവസ്ത്രം വ്യക്തമായി കാണാവുന്നതുമായ സുതാര്യമയ വസ്ത്രത്തിനും. 30 പൗണ്ട് ചെലവു വന്ന ഈ ലേസ് സ്ലിപ്പാണ് ഒരു പ്രണയത്തിന് ആരംഭമിട്ടത്.

അന്നത്തെ ആ ഇരുപതുകാരി സുന്ദരിയാണ് ഇന്ന് ബ്രിട്ടീഷ് രാജകുടുംബത്തില്‍ മരുമകളായി എത്തിയിരിക്കുന്ന കെയ്റ്റ് രാജകുമാരി. അന്ന്, 200 പൗണ്ട് കൊറ്റുത്ത് ഫാഷന്‍ ഷോ കാണുവാനെത്തിയ വില്ല്യം രാജകുമാരന്‍, ആ സുതാര്യമായ വസ്ത്രത്തിനുള്ളിലെ മനോഹര രൂപം കണ്ട് മോഹിച്ചുപോയത്രെ. കെയ്റ്റിനെ നെരത്തെ പരിചയമുണ്ടായിരുന്നെങ്കിലുമന്നുവരെ അവരെ രാജകുമാരന്‍ കണ്ടിരുന്നത് നല്ലൊരു സുഹൃത്തിനെ പോലെ മാത്രമായിരുന്നു. വിദ്യാഭ്യാസകാലത്ത് പല പ്രശ്നങ്ങളിലും ബുദ്ധിപരമായ ഉപദേശങ്ങള്‍ നല്‍കിയിരുന്ന നല്ലൊരു സുഹൃത്തായിരുന്നു കെയ്റ്റ്.

കെയ്റ്റിന്റെ സൗന്ദര്യത്തെ പ്രശംസിക്കുന്നതില്‍ അന്ന് രാജകുമാരന്‍ തെല്ലും പിശുക്കു കാണിച്ചില്ലെന്നാണ് അന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറയുന്നത്. ഫാഷന്‍ ഷോയ്ക്ക് ശേഷമുള്ള അത്താഴവിരുന്നില്‍, കെയ്റ്റിനെ പുകഴ്ത്തിയ വില്ല്യം അവരുടെ കൈകളില്‍ ചുംബിക്കുകയും ചെയ്തു. അതുവരെ നല്ലൊരു സൗഹൃദം മാത്രമായിരുന്ന അവരുടെ ബന്ധം വഴിമാറിയൊഴുകിയത് അവിടെവച്ചായിരുന്നു. ആഴ്ച്ചകള്‍ക്കകം ഇരുവരും അതുവരെ അവരുടെ പ്രണയപങ്കാളികളായിരുന്നവരെ ഉപേക്ഷിച്ച് ഒന്നു ചേര്ന്നു.

പല കാര്യങ്ങളിലും ഒരേ ചിന്തയും ഒരേ മനസ്സും ഉണ്ടായിരുന്ന കെയ്റ്റിനെ തന്നെയാണ് തന്റെ യൂണിവേഴ്സിറ്റി പഠനകാലത്ത് വില്ല്യം തന്റെ ഫ്ളാറ്റ്മേറ്റ് ആക്കിയതും. നല്ല ഐക്യത്തോടെയാണ് അവരുടെ ജീവിതം മുന്നോട്ട് പോയ്ക്കൊണ്ടിരിന്നത്. രണ്ടുപേര്‍ക്കും ഒരുപോലെ താത്പര്യമുള്ള നിരവധി മേഖലകളുണ്ടായിരുന്നു. അത് അവരെ കൂടുതല്‍ അടുപ്പിച്ചു. എന്നാലും ഇരുവരുടെയും ഉറ്റ സുഹൃത്തുക്കള്‍ പറയുന്നത് അന്ന് ഫാഷന്‍ ഷോയ്ക്ക് കെയ്റ്റ് ധരിച്ച വസ്ത്രമാണ് വില്ല്യമിന്റെ മനസ്സില്‍ അനുരാഗത്തിന്റെ വിത്തുകള്‍ മുളപ്പിച്ചതെന്നാണ്.

അമേരിക്കയില്‍ 9/11 സംഭവത്തിലെ ഇരകള്‍ക്കായി ധനസമാഹരണം നടത്തുവാന്‍ ഉദ്ദേശിച്ചുള്ള ഫാഷന്‍ ഷോയുടെ സംഘാടകര്‍ കടംവാങ്ങിയതായിരുന്നു ആ വസ്ത്രം എന്നതാണ് രസകരമായ കാര്യം. വിദ്യാര്‍ത്ഥികള്‍ തന്നെ മുന്നിട്ടിറങ്ങിയായിരുന്നു അന്ന് ഈ ഷോ സംഘടിപ്പിച്ചത്. മറ്റൊരു ഷോയ്ക്കായി ചാര്‍ലറ്റ് ടോഡ് ഡിസൈന്‍ ചെയ്ത ഈ വസ്ത്രം താത്ക്കാലികമായി ഉപയോഗിക്കുവാന്‍ കടം വാങ്ങുകയായിരുന്നു. അതിനുശേഷം വര്‍ഷങ്ങളോളം ഈ വസ്ത്രം ചാര്‍ലറ്റിന്റെ വാര്‍ഡ്രോബില്‍ ഇരിക്കുകയായിരുന്നു. 2010 നവംബറില്‍ വില്ല്യമിന്റെയും കെയ്റ്റിന്റെയും വിവാഹനിശ്ചയം നടന്നപ്പോഴാണ് താന്‍ ഈ വസ്ത്രത്തിന്റെ പ്രാധാന്യം ഓര്‍ത്തതെന്ന് ചാര്‍ലെറ്റ് പറയുന്നു.

അങ്ങനെ ഫാഷന്റെ ചരിത്രത്തില്‍ കടന്നുകയറിയ ഒരു വസ്ത്രമായി അതെന്നും അത് തനിക്ക് അഭിമാനം ഉണ്ടാക്കുന്നു എന്നും ചാര്‍ലറ്റ് പറയുന്നു. നിരവധി തവണ, ഈ വസ്ത്രം ധരിച്ച് നില്‍ക്കുന്ന കെയ്റ്റിന്റെ ചിത്രം പലയിടങ്ങളിലും പ്രദര്‍ശിപ്പിച്ചിരുന്നു. ഈ വസ്ത്രം വാങ്ങുവാനായി പലരും ചാര്‍ലെറ്റിനെ സമീപിച്ചെങ്കിലും അവര്‍ അത് വില്‍ക്കുവാന്‍ തയ്യാറായില്ല. കെയ്റ്റിന് മാത്രമേ ഇത് നല്‍കു എന്ന് അവര്‍ വാശിപിടിച്ചു. താന്‍ രൂപകല്പന ചെയ്ത ഈ വസ്ത്രം ബക്കിംഗ്ഹാം പാലസിലെ വാര്‍ഡ്രോബില്‍ ഇരിക്കുന്നത് അവര്‍ സ്വപനം കണ്ടു.

തന്നെ വിവാഹത്തിന് ക്ഷണിക്കുമെങ്കില്‍ സമ്മാനമായി അത് നല്‍കാനായിരുന്നു ചാര്‍ലറ്റ് ഉദ്ദേശിച്ചത്. എന്നാല്‍ അത്തരത്തിലൊരു ക്ഷണം ചാര്‍ലറ്റിന് ലഭിച്ചില്ല. അവസാനം 2011-ല്‍ ഒരു ലേലത്തില്‍ ഇവര്‍ ഈ വസ്ത്രം വില്‍ക്കുകയായിരുന്നു. 78,000 പൗണ്ടിനാണ് ഇത് വിറ്റുപോയത്. ജഴ്സിയില്‍ നിന്നുള്ള ഒരാളാണ് ഇത് വാങ്ങിയത്. പുരാതന വസ്തുക്കള്‍ ശേഖരിക്കുന്ന അയാള്‍ പറയുന്നത് ഈ വസ്ത്രത്തിന് അതീവ ചരിത്ര പ്രാധാന്യമുണ്ടെന്നാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category