
ഹരിതവാതക പ്രസരണം അത്യന്തം ആശങ്കാജനകമായ ലോകത്ത് അത് പരമാവധി കുറയ്ക്കുവാനായി നിരവധി നടപടികള്‍ ലോകരാജ്യങ്ങള്‍ സ്വീകരിക്കുന്നുണ്ട്. അണ്ണാറക്കണ്ണനും തന്നാലായത് എന്ന രീതിയില്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ഒരുപറ്റം വിദ്യാര്‍ത്ഥികളും ക്യാമ്പസിനുള്ളിലെ ഹരിതവാതക് പ്രസരണം കുറയ്ക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഇതിനായി കാമ്പസ് മാംസാഹാര വിമുക്തമാക്കുകയാണ് ഈ വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം. വിഹാന് ജയിന് എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണ് ഈ നീക്കത്തിനു പിന്നില്‍.
യൂണിവേഴ്സിറ്റിയിലെ വോര്‍സെസ്റ്റര്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ വിഹാന് ജെയിനും രണ്ട് സഹപാഠികളും ചേര്‍ന്നാണ് സ്റ്റുഡന്റ് യൂണീയനു മുന്നില്‍ യൂണീവേഴ്സിറ്റി കാറ്ററിംഗ് സര്‍വ്വീസുകളില്‍ ആട്ടിറച്ചിയും മാട്ടിറച്ചിയും ഒഴിവാക്കണമെന്ന നിര്‍ദ്ദേശം സമര്‍പ്പിച്ചത്. 9 ന് എതിരെ 31 വോട്ടുകള്‍ക്ക് ഈ നിര്‍ദ്ദേശം കമ്മിറ്റിയില്‍ സ്വീകരിക്കപ്പെട്ടു. 13 പേര് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
രാജ്യത്തെ പ്രധാനപ്പെട്ട ഒരു സര്‍വ്വകലാശാല എന്ന നിലയില്‍, രാജ്യം മുഴുവന്‍ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയെ ഉറ്റുനോക്കുകയാണ്. എന്നാല്‍ കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരമായി ഒന്നും നിര്‍ദ്ദേശിക്കാന്‍ യൂണിവേഴ്സിറ്റിക്കാവുന്നില്ല എന്നുപറഞ്ഞുകൊണ്ടാണ് നിവേദനം ആരംഭിക്കുന്നത്. 2030 ഓടെ ഹരിതവാതക പ്രസരണം ഇല്ലാതെയാക്കുക എന്ന യൂണിവേഴ്സിറ്റിയുടെ ലക്ഷ്യം കൈവരിക്കാന്‍, കാമ്പസുകളില്‍ ആട്ടിറച്ചിയും മാട്ടിറച്ചിയും നിരോധിക്കുന്നത് സഹായിക്കുമെന്ന് അതില്‍ ചൂണ്ടിക്കാണിക്കുന്നു.
ഈ നിര്‍ദ്ദേശം വിദ്യാര്‍ത്ഥി യൂണിയന് പാസാക്കിയ നിലയ്ക്ക് ഇനിമുതല്‍ യൂണിയന് വിവിധ കോളേജുകളിലും യൂണിവേഴ്സിറ്റിയിലും മാംസാഹാരം കുറച്ചുകൊണ്ടുവരുന്നതിനും ക്രമേണ അത് നിര്ത്തലാക്കുന്നതിനുമായുള്ള പ്രചാരണം ആരംഭിക്കും. അതേസമയം, ഇത്തരത്തില്‍ മാംസാഹാരം നിരോധിക്കുന്നത് പ്രാദേശിക സമ്പദ്വ്യവസ്ഥയെ തകര്‍ക്കും എന്നൊരു വാദവും ഉയരുന്നുണ്ട്. എന്നാല്‍, മാംസാഹാരത്തിനു പകരമായുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ പ്രാദേശിക വിപണിയില്‍ നിന്നും വാങ്ങാമെന്നും അങ്ങനെ അക്കാര്യം പരിഹരിക്കാം എന്നുമാണ് ജയിന് പറയുന്നത്.
ഇത്തരത്തിലുള്ള പ്രസരണങ്ങള്‍ ഒഴിവാക്കുവാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. കൃഷി വര്‍ദ്ധിപ്പിക്കുക, ഭക്ഷ്യ വസ്തുക്കള്‍ പാഴാക്കുന്നത് തടയുക എന്നിങ്ങനെ ഒരുപാട് വഴികള്‍ ഉണ്ടെങ്കിലും, ഏറ്റവും കാര്യക്ഷമമായ മാര്‍ഗ്ഗം സസ്യാഹാരത്തിലേക്ക് തിരിയുക എന്നതാണെന്ന് ഡോ. മൈക്കല്‍ ക്ലാര്‍ക്ക് പറയുന്നു. സര്‍വ്വകലാശാലയുടെ പരിസ്ഥിതി സുസ്ഥിരതാ നയത്തിലെ ഒമ്പത് മുന്‍ഗണനകളില്‍ ഒന്നാണ് സര്‍വ്വകലാശാലയിലെ ഭക്ഷണ രീതി കൊണ്ടുണ്ടാകുന്ന കാര്‍ബണ്‍ പ്രസരണവും ജൈവവൈവിധ്യമേഖലയിലുണ്ടാകുന്ന വിപരീതഫലങ്ങളും ചെറുക്കുക എന്നത്. 2035 ഓടെ കാര്‍ബണ്‍ പ്രസരണം ഇല്ലാതെയാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ നയം രൂപീകരിച്ചിട്ടുള്ളത്.
നേരത്തേ കേംബ്രിഡ്ജ് സര്‍വ്വകലാശാല ആട്ടിറച്ചിയും മാട്ടിറച്ചിയും നിരോധിച്ചിരുന്നു. ഇതിലൂടെ ഓരോ കിലോഗ്രാം ഭക്ഷണത്തിലും കാര്‍ബണ്‍ പ്രസരണത്തില്‍ 33 ശതമാനം കുറവ് കാണപ്പെടുകയുണ്ടായി. ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സ്, ഗോള്‍ഡ് സ്മിത്ത്സ്, യൂണിവേഴ്സിറ്റി ഓഫ് ലണ്ടന്‍ എന്നിവിടങ്ങളിലും ആട്ടിറച്ചിയും മാട്ടിറച്ചിയും നിരോധിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam