
കവന്‍ട്രി : ഒന്നാം കോവിഡ് വ്യാപന സമയത്തേക്കാള്‍ വേഗത്തേക്കാള്‍ രണ്ടാം കോവിഡ് യുകെ മലയാളികളുടെ ജീവനെടുത്തു തുടങ്ങി. ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ ആഗസ്ത് വരെ നീണ്ടു നിന്ന ഒന്നാം കോവിഡില്‍ 17 യുകെ മലയാളികള്‍ക്കു ജീവന് നഷ്ടമായപ്പോള്‍ രണ്ടാം കോവിഡില്‍ വെറും മൂന്നാഴ്ചക്കിടയില്‍ ആറു പേരുടെ മരണം സംഭവിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവില്‍ ഇന്നലെ കോവിഡിന് കീഴടങ്ങിയത് മുംബൈ മലയാളിയും കായംകുളം സ്വദേശിയുമായ ജോര്‍ജി കുര്യന് എന്ന പുന്നൂസ് കുര്യനാണ്. പ്രായം 68 ല്‍ എത്തിയപ്പോഴും കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതിരുന്ന അദ്ദേഹം ഹീത്രോ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി മാനേജ്മെന്റില്‍ ജോലി ചെയ്യുക ആയിരുന്നു. ഓര്‍ത്തോഡോക്സ് വിശ്വാസിയായ അദ്ദേഹം പ്രാര്‍ത്ഥന സമൂഹത്തില്‍ ഏറെ അറിയപ്പെടുന്ന വ്യക്തി കൂടി ആയിരുന്നു. അദ്ദേഹത്തിന്റെ രോഗനില വഷളായത് മുതല്‍ പ്രിയപ്പെട്ടവര്‍ പ്രാര്‍ത്ഥനയില്‍ ആയിരുന്നെങ്കിലും ഒടുവില്‍ നിത്യസത്യമായ മരണത്തിനു കീഴടങ്ങുക ആയിരുന്നു എന്ന് രാത്രിയോടെ കുടുംബാംഗങ്ങള്‍ അറിയിക്കുക ആയിരുന്നു.
രണ്ടാഴ്ച മുന്‍പ് ബര്‍മിങ്ഹാമില്‍ കോവിഡ് ബാധിച്ചു മരിച്ച ജെയ്സമ്മ എന്ന നഴ്സിന്റെ മൃതദേഹ സംസ്കാരം ഇന്ന് നടക്കാനിരിക്കെയാണ് മറ്റൊരു കോവിഡ് മരണം കൂടി യുകെ മലയാളികളുടെ നെഞ്ചിടിപ്പേറ്റി എത്തിയിരിക്കുന്നത്. കോവിഡിന്റെ ലക്ഷണവുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പുന്നൂസിന് പിന്നീട് ന്യുമോണിയ പിടിപെട്ടതോടെയാണ് രോഗനില വഷളായത്.ഏറെ ദിവസങ്ങളായി കോവിഡിനോട് പൊരുതിയാണ് ജോര്‍ജി പുന്നൂസ് മരണത്തിനു കീഴടങ്ങിയത്. ലണ്ടനില്‍ ഈസ്റ്റ് ഹാമിന് അടുത്താണ് അദ്ദേഹം കുടുംബവുമൊത്തു താമസിക്കുന്നത്. കദോഷ് മരിയന്‍ മിനിസ്ട്രി അംഗമായ അദ്ദേഹം ബ്രദര്‍ പുന്നൂസ് എന്നാണ് അറിയപ്പെട്ടിരുന്നത് .കദോഷ് ട്രസ്റ്റിന്റെ സെക്രട്ടറി കൂടിയാണ് പരേതന്. ഭാര്യ മേരിക്കുട്ടി പുന്നൂസ്, മക്കളായ ജുബിന്‍, മെല്വിന് എന്നിവര്‍ അവസാനമായി മൊബൈല്‍ ഫോണ്‍ വഴിയാണ് അദ്ദേഹത്തെ കണ്ടതെന്നും കുടുംബ സുഹൃത്തുക്കള്‍ പറയുന്നു. ലണ്ടന്‍ സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്സ് പള്ളി അംഗവുമാണ്.

അതിനിടെ കവന്‍ട്രി , സ്റ്റോക് ഓണ്‍ ട്രെന്റ് , ബിര്‍മിങ്ഹാം തുടങ്ങിയ പല നഗരങ്ങളിലും മലയാളികള്‍ കോവിഡ് മാനദണ്ഡം തെറ്റിച്ചു പാര്‍ട്ടികള്‍ നടത്തുകയും ഐ പി എല്‍ ക്രിക്കറ്റ് മത്സരം കാണാന്‍ ഒത്തുകൂടുകയും ചെയ്തതായി വിവരമുണ്ട്. രണ്ടാം കോവിഡ് വ്യാപനത്തില്‍ പൊതുവെ ശ്രദ്ദയിലായ്മ പ്രകടമാണ്. സ്കൂള്‍ പ്രവര്‍ത്തിക്കുന്നതില്‍ കുട്ടികള്‍ വഴി കോവിഡ് വീടുകളില്‍ എത്താന്‍ സാധ്യത അറിഞ്ഞിട്ടും വീടുകളിലേക്ക് അതിഥികളെ ക്ഷണി ക്കുന്ന മലയാളികള്‍ കോവിഡിന് കൂടിയാണ് ക്ഷണക്കത്തു അയക്കുന്നത് എന്നത് സൗകര്യ പൂര്‍വം മറക്കുന്നു. ഇത്തരം കൂടിക്കാഴ്ചകള്‍ നടത്തിയവരില്‍ വിവിധ നഗരങ്ങളില്‍ നൂറിലേറെ പേരെങ്കിലും കോവിഡ് പോസിറ്റീവായി കഴിയുകയാണ്. സ്റ്റോക് ഓണ്‍ ട്രെന്റ് പതോളം , കവന്‍ട്രി 15 ലേറെ , ബര്‍മിങ്ഹാം പത്തോളം എന്ന നിലയില്‍ പോസിറ്റീവ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. എന്നാല്‍ ആരുടേയും രോഗനില വഷളായിട്ടില്ല എന്നത് മാത്രമാണ് ആശ്വാസം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam