1 GBP = 100.60 INR                       

BREAKING NEWS

യുകെ മലയാളികളെ ദു:ഖത്തിലാഴ്ത്തി മറ്റൊരു കോവിഡ് മരണം കൂടി; പ്രസ്റ്റണിലെ അന്നമ്മ മരിച്ചത് ദീര്‍ഘനാള്‍ കോവിഡിനോട് പൊരുതി

Britishmalayali
kz´wteJI³

യുകെ മലയാളികളെ ദു:ഖത്തിലാഴ്ത്തി മറ്റൊരു കോവിഡ് മരണം കൂടി എത്തി. പ്രെസ്റ്റണില്‍ കോവിഡ് ബാധിച്ച് കുറച്ചു ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ് വന്ന അന്നമ്മ ജോര്‍ജ്ജാണ് മരണത്തിന് കീഴടങ്ങിയത്. പരേതയ്ക്ക് 71 വയസായിരുന്നു പ്രായം.

റോയല്‍ പ്രെസ്റ്റണ്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി
ചികിത്സയിലായിരുന്നു കൊട്ടാരക്കര കരിക്കം മേടയില്‍ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ . ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും ആന്തരീകാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്നാണ് അന്ത്യശ്വാസം വലിച്ചത്.

മകള്‍ ഷീബയ്ക്കും കുടുംബത്തിനുമൊപ്പം വര്‍ഷങ്ങളായി യുകെയില്‍ താമസിച്ചുവരുകയായിരുന്നു അന്നമ്മ. ഷീബാ മുമ്പ് ആര്‍പിഎച്ചിലും ഇപ്പോള്‍ ബ്ലാക് ബേണ്‍ ഹോസ്പിറ്റലിലുമാണ് നഴ്സായി ജോലി ചെയ്യുന്നത്. വര്‍ഷങ്ങളായി ഇവര്‍ ചോര്‍ലിയിലാണെന്ന് താമസിച്ചിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് പ്രസ്റ്റണിലെ ഗ്ലാന്‍ഫീല്‍ഡിലേക്ക് മാറിയത്.കുടുംബാംഗങ്ങള്‍ക്കെല്ലാം കോവിഡ് ബാധിച്ചെങ്കിലും പ്രായം മൂലം ഉണ്ടാകാറുള്ള ഡയബറ്റിസ് രോഗങ്ങളടക്കം അലട്ടിയിരുന്ന അന്നമ്മയെ മരണം തട്ടിയെടുക്കുകയായിരുന്നു.
 
ഷീജാ തോമസ് (ദുബായ്), ഷീബാ ഫിലിപ്പ് (യു.കെ), ഷിജി സജിത്ത് (കുവൈറ്റ്) എന്നിവര്‍ മക്കളും തോമസ്, പാസ്റ്റര്‍ ജോണ്‍ലി ഫിലിപ്പ് (യുകെ), സജിത്ത്. എന്നിവര്‍ മരുമക്കളുമാണ്. സംസ്‌കാരം യുകെയില്‍ തന്നെ നടത്താനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.

ശൈത്യകാലം കൂടി കോവിഡിനൊപ്പം കൈകോര്‍ക്കുമ്പോള്‍ ആദ്യ വരവിനേക്കാള്‍ ഭയാനകമായിരിക്കുമോ രണ്ടാം വരവ് എന്ന ആശങ്ക വീണ്ടും ഉയരുകയാണ്. ഇതോടെ മരണ സംഖ്യയും ഉയര്‍ന്നേക്കാം എന്ന ധാരണ ശരിവച്ചു ദിവസങ്ങള്‍ക്കിടയില്‍ മലയാളികള്‍ക്കിടയില്‍ ഇതുവരെ അഞ്ച് പേരുടെ ജീവനാണ് കോവിഡ് മൂലം യുകെ മലയാളി സമൂഹത്തിനു നഷ്ടമായത്. ശൈത്യകാലം തരണം ചെയ്യാന്‍ പൂര്‍ണ ആരോഗ്യം ഇല്ലാത്തവരെ കൂടുതല്‍ ശ്രദ്ധ നല്‍കി പരിചരിക്കണം എന്ന സന്ദേശം കൂടിയാണ് ഈ മരണങ്ങള്‍ സമൂഹത്തിനു നല്‍കുന്നത്.
  
കോവിഡിന്റെ ഒന്നാം വ്യാപന ഘട്ടത്തില്‍ പല ആശുപത്രികളില്‍ ലോക്കം ഡോക്ടറായി സേവനം ചെയ്തു ഓടിനടന്ന അനസ്തീഷ്യനാണ് ഡോക്ടര്‍ കൃഷ്ണന്‍ സുബ്രമണ്യം ആയിരുന്നു ഏറ്റവും ഒടുവിലാണ് മരണത്തിന് കീഴടങ്ങിയത്. ലിവര്‍പൂളില്‍ 65കാരനായ എബ്രഹാം സ്‌കറിയയും രണ്ടു നാള്‍ മുന്നേ ബര്‍മിങാമിലെ സ്ട്രെച്ച്‌ഫോഡില്‍ 70 വയസുള്ള ഹര്‍ഷന്‍ ശശിയും മരണത്തിനു കീഴടങ്ങിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category