
പ്രശസ്ത സാമ്പത്തിക ഗുരു മാര്ട്ടിന് ലൂയിസ് ആയിരക്കണക്കിന് പൗണ്ട് റീഫണ്ട് ലഭിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉപദേശിക്കുകയാണ്. നിങ്ങള്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടയില്‍ വായ്പ എടുത്തിട്ടുണ്ടെങ്കില്‍, അത് തിരിച്ചടച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഒരു ഭാഗം നിങ്ങള്‍ക്ക് ക്ലെയിം ബാക്ക് ചെയ്യാം എന്നാണ് അദ്ദേഹം പറയുന്നത്. അതിനായി അദ്ദേഹത്തിന്റെ പുതിയ റീക്ലെയിമിംഗ് ഗാരന്റര്‍ ലോണ്‍സ് ടൂള്‍ ഉപയോഗിക്കാം എന്നും അദ്ദേഹം പറയുന്നു.
വായ്പ എടുത്തവര്‍ക്കും ഗാരണ്ടിനിന്നവര്ക്കും ഒരുപോലെ ഉപകാരപ്രദമായ ഒരുപിടി ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും അടങ്ങിയതാണ് ഈ പുതിയ ടൂള്‍. ഓരോരുത്തര്‍ക്കും റീഫണ്ട് ലഭിക്കുന്ന തുക വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും എന്നും അദ്ദേഹം പറയുന്നു. നിങ്ങളുടെ സാഹചര്യങ്ങളെ ആശ്രയിച്ചായിരിക്കും ഇത് കണക്കാക്കുക എന്നും അദ്ദേഹം പറയുന്നു. ചുരുക്കത്തില്‍, വായ്പ എടുത്തവര്‍ക്ക് പലിശയും, മറ്റ് ഫീസ് എന്തെങ്കിലും നല്കിയിട്ടുണ്ടെങ്കില് അതും തിരികെ ലഭിക്കും. മാത്രമല്ല, അതിനു പുറമേ 8% പലിശ ലഭിക്കും എന്നു മാത്രമല്ല, ക്രെഡിറ്റ് ഹിസ്റ്ററിയില്‍ എന്തെങ്കിലും ബ്ലാക്ക് മാര്‍ക്ക് ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യപ്പെടുകയും ചെയ്യും.
ഗാരന്റര്മാര്ക്കും അപ്രകാരം തന്നെ. വായ്പ എടുത്തവര്‍ക്കായി, ഒരു ഗാരന്റര്‍ എന്ന നിലയില്‍ നിങ്ങള്‍ പണമടച്ചിട്ടുണ്ടെങ്കില് നിങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. അത്രനല്ല ക്രെഡിറ്റ് ഹിസ്റ്ററി ഇല്ലാത്തവര്‍ക്ക് എളുപ്പത്തില്‍ പണം ലഭിക്കാനുള്ള മാര്‍ഗ്ഗമാണ് ഗാരന്റര്‍ ലോണുകള്‍. വായ്പ എടുക്കുന്നയാള്‍ പണം തിരിച്ചടച്ചില്ലെങ്കില്‍, സുഹൃത്തോ ബന്ധുക്കളോ തിരിച്ചടക്കാം എന്ന് വാക്ക് നല്കുന്ന പ്രക്രിയയാണിത്. അതായത്, വായപ എടുക്കുന്ന ആളിനെ പോലെത്തന്നെ, ഗാരന്റര്ക്കും വായ്പ തിരിച്ചടയ്ക്കുന്നതില്‍ തുല്യ ഉത്തരവാദിത്തമുണ്ടെന്നര്ത്ഥം.
ബ്രിട്ടനില്‍ ആകെ 15 സ്ഥാപനങ്ങളാണ് ഗാരന്റര്‍ ലോണുകള്‍ നല്‍കുന്നത്. അതില്‍ ഏറ്റവും വലിയ വായ്പാ ദാതാവായ അമിംഗോ ലോണ്‍സ്, കഴിഞ്ഞ മേയ് 29 ന് അവരുടെ വായപാ ദാന പ്രക്രിയയെ കുറിച്ച് ഫിനാന്‍ഷ്യല്‍ കണ്ടക്ട് അഥോറിറ്റി ഒരു അന്വേഷണം നടത്തിയതായി അറിയിച്ചു. ജനുവരിയില്‍ വില്പനക്ക് വച്ചിരുന്ന കമ്പനി അത് വേണ്ടെന്ന് വയ്ക്കുകയും ജൂണില്‍ 12 മുതല്‍ 60 മാസം വരെ തവണയടവില്‍ 10,000 പൗണ്ട് വരെ വായ്പ നല്കാന് ആരംഭിക്കുകയും ചെയ്തു. സുഹൃത്തുക്കളോ ബന്ധുക്കളോ ഗാരന്റി നില്ക്കാന് തയ്യാറാകണമെന്ന് മാത്രം.
നവംബര്‍ 3 ന് ഏകദേശം 25,571 പരാതികള്‍ പരിഹരിച്ചതായി കമ്പനി അറിയിച്ചു. 2020 സെപ്റ്റംബര്‍ 30 വരെയുള്ള മൂന്ന് മാസ കാലയളവില്‍ 47 മില്ല്യണ്‍ പൗണ്ടിന്റെ നഷ്ടപരിഹാരം നല്‍കിയതായും അവര്‍ അറിയിച്ചു. ഇതില്‍ 60% കാഷ് പേയ്മെന്റ് വഴിയാണ് സെറ്റില്‍ ചെയ്തത്. ബാക്കിയുള്ള തുക, അടയ്ക്കുവാനുള്ള വായ്പയിലെ കിഴിവുകളായും തീര്‍ത്തു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി റെഗുലേറ്ററുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അമിംഗോ അറിയിച്ചു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam