1 GBP = 100.60 INR                       

BREAKING NEWS

ചെസ്റ്റര്‍ഫീല്‍ഡ് മലയാളി ശ്രീകാന്ത് വീട് വില്‍ക്കാനിട്ടിരിക്കുന്നു; വില വെറും അഞ്ചു പൗണ്ട്; ഭാഗ്യപരീക്ഷണത്തില്‍ ആര്‍ക്കും പങ്കെടുക്കാം; വീട് ആര്‍ക്കെന്നത് നറുക്കെടുപ്പില്‍ തീരുമാനമാകും; വീട് കിട്ടിയില്ലെങ്കിലും ഭാഗ്യമുണ്ടെങ്കില്‍ 10000 പൗണ്ട് കിട്ടും; ഈ വീട് വില്പന യുകെ മലയാളികള്‍ക്കിടയിലെ ആദ്യ സംഭവം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി : കോവിഡ് കാലമാണ്. ഒരു വീട് വാങ്ങുക എന്നതൊന്നും മുന്‍പത്തെ പോലെ അത്ര നിസാരവുമല്ല. പലരുടെയും ജോലി പോലും തലയ്ക്കു മുകളില്‍ തൂങ്ങുന്ന വാള് പോലെയാകുമ്പോള്‍ വീട് വാങ്ങുക എന്ന മോഹമൊക്കെ പലര്‍ക്കും മാറ്റിവയ്ക്കേണ്ടി വരും. ഇത് ഒട്ടും മോശമല്ലാത്ത വിധത്തില്‍ വീട് ഉടമകളെയും ബാധിച്ചു തുടങ്ങിയിരിക്കുകയാണ്. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വിപണിയില്‍ കുറയുമ്പോള്‍ വേഗത്തില്‍ ഒരു വീട് വിറ്റു ലാഭമെടുക്കുക എന്നത് ചെറിയ കാര്യമല്ല. പല വീടുകളും വിപണിയില്‍ എത്തി ആവശ്യക്കാരില്ലെന്നു കണ്ടു വില്പന ബോര്‍ഡ് എടുത്തുമാറ്റുന്ന അനുഭവങ്ങളും കുറവല്ല. ഇത്തരത്തില്‍ വീട് വില്‍ക്കാന്‍ നോക്കിയ ചെസ്റ്റര്‍ ഫീല്‍ഡ് മലയാളി ശ്രീകാന്ത് തന്റെ വീടിനും കോവിഡ് കാലത്തു വിലപേശാന്‍ പറ്റിയ തരത്തില്‍ ആവശ്യക്കാര്‍ ഇല്ലെന്നു തിരിച്ചറിയുക ആയിരുന്നു . 

എന്നാല്‍ സ്‌കൂളില്‍ പോകാന്‍ തയ്യാറെടുക്കുന്ന മകള്‍ക്കു വേണ്ടി കുറച്ചു കൂടി വലിയ വീട് എന്ന സ്വപ്നം സാധ്യമാക്കാന്‍ നിലവിലെ മൂന്നു ബെഡ്റൂം ഉള്ള വീട് വില്‍ക്കുക അല്ലാതെ ശ്രീകാന്തിന് മുന്നില്‍ വേറെ വഴിയുമില്ല. ഈ സാഹചര്യത്തിലാണ് വീട് വില്‍ക്കാന്‍ വഴി എന്തെന്ന് ആലോചിച്ച ശ്രീകാന്തിന്   ഇംഗ്ലീഷുകാര്‍ക്കിടയില്‍ ഏറെ അറിയപ്പെടുന്ന റാഫിള്‍ സെയില്‍ എന്ന ആശയത്തിലേക്ക് എത്താനായത്. നാലും അഞ്ചും ലക്ഷം പൗണ്ട് വിലയുള്ള വീടുകള്‍ രണ്ടു പൗണ്ട് ഈടാക്കുന്ന റാഫിള്‍ ടിക്കറ്റ് വഴി വലിയ ലാഭത്തില്‍ വിലക്കപ്പെടുന്നത് ഇംഗ്ലണ്ടില്‍ പതിവാണ് . ഈ ആശയം കടമെടുത്താല്‍ തന്റെ വീടും നിഷ്പ്രയാസം വില്‍ക്കാന്‍ കഴിഞ്ഞേക്കുമെന്ന ചിന്തയാണ് ശ്രീകാന്തിനെ ഞാണിന്‍ മേല്‍ കളിക്കു പ്രേരിപ്പിക്കുന്നത്. ഇതോടെ ഇത്തരത്തില്‍ ആദ്യമായി വീട് വില്‍ക്കാന്‍ തയ്യാറാകുന്ന യുകെ മലയാളി എന്ന ലേബലും ഈ യുവാവിന്റെ പേരിനൊപ്പം ചേര്‍ക്കപ്പെടുകയാണ്.

വീട് വിപണിയില്‍ യുകെയില്‍ പൊതുവില്‍ ബാധിക്കാനിരിക്കുന്ന കോവിഡ് കാല കാഴ്ചയുടെ ഒരു നേര്‍ചിത്രമാണ് ചെസ്റ്റര്‍ഫീല്‍ഡില്‍ ശ്രീകാന്ത് ബാലചന്ദ്രന്റെ അനുഭവം. നേരത്തെ നാലഞ്ച് മാസം വിപണിയില്‍ വില്‍പ്പനക്കിട്ട വീടിനു ഉദ്ദേശിച്ച വില കിട്ടാതെ വന്നതോടെയാണ് റാഫിള്‍ വില്പനയിലൂടെ വീട് വില്‍ക്കുന്ന കാര്യത്തെ കുറിച്ച് ആലോചിക്കേണ്ടി വന്നതെന്ന് ആലപ്പുഴക്കാരനായ ശ്രീകാന്ത് പറയുന്നു. ഐ ടി വിയില്‍ കാണാനിടയായ ഒരു പ്രോഗ്രാമിനിടയിലാണ് ഇത്തരം ഒരു ആശയത്തെ കുറിച്ച് യുകെ പോസ്റ്റോഫീസ് ഡിവിഷനില്‍ എസ്‌കലേഷന്‍ മാനേജരായ ശ്രീകാന്ത് അറിയുന്നത് . ഇതോടെ റാഫിള്‍ വില്പന നടത്തുന്ന കമ്പനിയുമായി ബന്ധപ്പെടുക ആയിരുന്നു. 
ഈ വീട് നറുക്കെടുപ്പില്‍ സ്വന്തമായല്‍ വീടിനൊപ്പം രണ്ടു വലിയ സ്മാര്‍ട്ട് ടിവികള്‍, വലിയ അമേരിക്കന്‍ സ്‌റ്റൈല്‍ ഫ്രിജ്ജ് , ഡിഷ് വാഷര്‍, എന്നിവയ്ക്കൊപ്പം 15000 പൗണ്ടും വീട് കൂടുതല്‍ മനോഹരമാക്കണം എന്നാഗ്രഹിക്കുന്നവര്‍ക്കുള്ള പോക്കറ്റ് മണിയായി ലഭിക്കും . വീട് കിട്ടിയില്ലല്ലോ എന്നോര്‍ത്ത് സങ്കടപെടുന്നവരുടെ ഇടയിലേക്ക് മറ്റൊരു ഭാഗ്യശാലിയെ കണ്ടെത്തി പതിനായിരം പൗണ്ടിന്റെ രണ്ടാം സമ്മാനം . വേണമെങ്കില്‍ ഈ പണം മറ്റൊരു വീടിനുള്ള ഡിപ്പോസിറ്റ് തുകയായി ഭാഗ്യശാലിക് ഉപയോഗിക്കാമെന്നും റാഫിള്‍ വില്പന നടത്തുന്ന റഫാല്‍ ലിമിറ്റഡ് പറയുന്നു. മൂന്നാം സമ്മാനമായി വീട് ഇല്ലാത്തവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചെസ്റ്റര്‍ഫീല്‍ഡില്‍ ജീവകാര്യണ്യ പ്രസ്ഥാനത്തിനും 5000 പൗണ്ട് ലഭിക്കും. എന്നാല്‍ ഇതൊക്കെ സാധ്യമാകണമെങ്കില്‍ 60000 ടിക്കറ്റുകളൂം വിറ്റുപോകണമെന്നും കമ്പനി മുന്‍കൂറായി തന്നെ പറയുന്നുണ്ട്.

നിലവില്‍ വിപണി വിലയുടെ ഇരട്ടി തുകയ്ക്കുള്ള റാഫിള്‍ ടിക്കറ്റുകളാണ് ശ്രീകാന്തിന്റെ വീടിനായി ഓണ്‍ലൈനില്‍ വാങ്ങാന്‍ കഴിയുക. ഒരു ടിക്കറ്റിനു അഞ്ചു പൗണ്ട് നിരക്കില്‍ 60000 ടിക്കറ്റുകളാണ് വില്‍പ്പനക്ക് എത്തുന്നത് . ഉദ്ദേശിച്ച നിലയില്‍ ടിക്കറ്റ് വില്‍പ്പന നടന്നില്ലെങ്കില്‍ പോലും മൊത്തം വില്ക്കാന്‍് കഴിഞ്ഞ ടിക്കറ്റുകളുടെ തുകയില്‍ 25 ശതമാനം കമ്മീഷന്‍ എടുത്ത ശേഷം റാഫിള്‍ കമ്പനി ബാക്കി തുക ഒരാളെ നറുക്കിട്ടെടുത്തു സമ്മാനമായി നല്‍കും. തന്റെ വീടിനു ഉദ്ദേശിച്ച തുക സമാഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശ്രീകാന്തിന് വീട് നഷ്ടപ്പെടുകയുമില്ല . ചുരുക്കത്തില്‍ ആര്‍ക്കും നഷ്ടമില്ലാത്ത ഒരു മികച്ച ബിസിനസ് ആശയമാണ് റാഫിള്‍ ടിക്കറ്റ് വഴി വീട് വില്‍ക്കുക എന്നത് . എന്നാല്‍ മികച്ച പ്രചാരണം ഇല്ലെങ്കില്‍ ഈ പദ്ധതിയുടെ വിജയവും അത്ര മികച്ച ട്രാക് റെക്കോര്‍ഡ് ഉള്ളതല്ലെന്നു ശ്രീകാന്ത് പറയുന്നു. ഇക്കാരണത്താല്‍ യുകെ മലയാളികളിലേക്കു ഏറ്റവും വേഗത്തില്‍ എത്താന്‍ കഴിയുന്ന മാധ്യമ വഴി എന്ന് തിരിച്ചറിഞ്ഞാണ് ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്ക് ഈ വില്പനയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുന്നതെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ക്കുന്നു.

അഞ്ചു വര്‍ഷം മുന്‍പ് വാങ്ങിയ വീടിനു കാര്യമായ തുക ചിലവഴിച്ചു മോടിപിടിപ്പിച്ച ശേഷമാണു ശ്രീകാന്ത് വില്‍ക്കാന്‍ ഒരുങ്ങുന്നത് . മൂന്നു ബെഡ്റൂം ഉള്ള വീടിനേക്കാള്‍ അല്പം കൂടുതല്‍ വലിപ്പവും അടുക്കള തോട്ടവും ഒക്കെയുള്ള വീട് സ്വന്തമാക്കണം എന്ന് തോന്നിയത് കൊണ്ടാണ് വീട് വില്‍ക്കാം എന്ന തീരുമാനമെടുക്കാന്‍ കാരണമായതെന്നും അദ്ദേഹം പറയുന്നു .ഭാര്യ സൂര്യയും മകള്‍ മാളുവും ചേര്‍ന്ന കുടുംബത്തിന് അല്പം കൂടി വലിയ വീട്ടിലേക്കു മാറുവാന്‍ ഉള്ള ആഗ്രഹം റാഫിള്‍ വില്പനയിലൂടെ സാധ്യമായേക്കും എന്നാണ് ശ്രീകാന്തിന്റെ പ്രതീക്ഷ.

യുകെയുടെ വ്യവസായ നഗരമായ ഡെര്‍ബിയോട് ചേര്‍ന്ന് കിടക്കുന്ന ചെസ്റ്റര്‍ഫീല്‍ഡ് അടക്കമുള്ള സ്ഥലങ്ങളില്‍ വമ്പന്‍ കമ്പനികളുടെ ബിസിനസ് തകര്‍ച്ച മൂലം വീട് വിപണിയില്‍ അടക്കം തകര്‍ച്ചയുടെ നാളുകളാണ് വരുവാനിരിക്കുന്നതെന്നു അടുത്തിടെ ബ്രിട്ടീഷ് മലയാളി വാര്‍ത്ത നല്‍കിയിരുന്നു. ആയിരക്കണക്കിന് ആളുകളുടെ ജോലിയാണ് റോള്‍സ് റോയ്സ് , ബൊംബാര്‍ഡിയര്‍, ടൊയോട്ട തുടങ്ങിയ കമ്പനികളുടെ ബിസിനസ് നഷ്ടത്തിലൂടെ ഇല്ലാതായി ക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നൂറു കണക്കിന് ആളുകള്‍ ഈ നഗരങ്ങള്‍ ഉപേക്ഷിക്കുകയാണ് . ഇന്ത്യയില്‍ നിന്നും ജോലിക്കായി എത്തിയ നൂറുകണക്കിന് ടെക്കികള്‍ തിരികെ മടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ അനേകം വീടുകളാണ് മോര്‍ട്ടഗേജ് അടക്കാന്‍ വഴിയില്ലാതെ വ്യാവസായിക നഗരങ്ങളിലെ വിപണിയിലേക്ക് എത്തികൊണ്ടിരിക്കുന്നത്.
ഇതോടെ വീട് വാങ്ങാന്‍ ആളുകളുടെ കയ്യില്‍ പണമില്ലാതെ ആകും എന്ന സാഹചര്യത്തിനൊപ്പം അത്യാവശ്യമായി വീട് വില്‍ക്കണം എന്നഗ്രഹിക്കുന്നവരുടെ സ്വപ്നങ്ങള്‍ക്കും നിരാശയുടെ കരിനിഴല്‍ വീഴാന്‍ കാരണമാകും.വീട് വിലയുടെ  പത്തും പതിനഞ്ചും ശതമാനം ഡെപ്പോസിറ് നല്കാന്‍ പണമില്ലാതെയാകുന്ന അവസ്ഥയില്‍ വീട് ഇല്ലാത്തവര്‍ക്ക് ഒരു വീട് സ്വന്തമാക്കാനുള്ള ഭാഗ്യ പരീക്ഷണം കൂടിയാണ് ഇത്തരം പദ്ധതികളെന്നു റാഫിള്‍ ടിക്കറ്റ് വില്പനയ്ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കുന്ന കമ്പനികള്‍ പറയുന്നു. ഒരു അഞ്ചു പൗണ്ട് ഭാഗ്യ പരീക്ഷണം നടത്തിയാല്‍ , സാധാരണ ഇത്തരം ലോട്ടറികളെക്കാള്‍ പതിന്മടങ്ങു വിജയ സാധ്യത ഉള്ളതിനാല്‍ , പണം മുടക്കുന്ന ഏതൊരാള്‍ക്കും കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ് ഇപ്പോള്‍ ശ്രീകാന്ത് മുന്നോട്ടുവച്ചിരിക്കുന്ന ഓഫര്‍ . അതിനാല്‍ കൂടുതല്‍ ആലോചിച്ചു സമയം കളയണ്ട , പുത്തന്‍ പ്രതീക്ഷകളോടെ പുതുവര്‍ഷം തുടങ്ങാന്‍ തയാറെടുക്കുമ്പോള്‍ നല്ലൊരു സുന്ദര ഭവനം ഒരു ചോക്ലേറ്റിന് മുടക്കുന്ന പണം നല്‍കി സ്വന്തമാക്കാന്‍ കഴിയുന്ന ഭാഗ്യപരീക്ഷണത്തിനു നിങ്ങള്‍ക്കും തയ്യാറാകാം . കൂടുതല്‍ വിവരങ്ങള്‍ക്ക്https://raffall.com/36604/enter-raffle-to-win-house-and-15k-spending-money-hosted-by-sreekanth-balachandranഈ ലിങ്കില്‍ ക്ലിക് ചെയ്യുക.
 
ബ്രിട്ടീഷ് മലയാളി സൗജന്യ കലണ്ടറിനായി ഉടന്‍ രജിസ്റ്റര്‍ ചെയ്യാം
യുകെയിലെ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ബ്രിട്ടീഷ് മലയാളി സൗജന്യ കലണ്ടര്‍ തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷവും പുറത്തിറങ്ങുകയാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 10,000 പേര്‍ക്കാണ് സൗജന്യ കലണ്ടര്‍ നല്‍കുക. ഇക്കുറി ഡിസംബര്‍ പാതിയോടെ തന്നെ കലണ്ടറുകള്‍ അയച്ചു തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള രണ്ടാം ലോക്ക്ഡൗണും നിയന്ത്രണങ്ങളും മാത്രമല്ല, ഡിസംബറില്‍ ക്രിസ്തുമസ് കാര്‍ഡുകളും സമ്മാനങ്ങളും എത്തി തപാലില്‍ തിരക്ക് കൂടും മുമ്പ് കലണ്ടര്‍ വീടുകളില്‍ എത്തിക്കാന്‍ ആണ് ബ്രിട്ടീഷ് മലയാളി ടീമിന്റെ തീരുമാനം. ഇതിനോടകം അച്ചടി തുടങ്ങി കഴിഞ്ഞ കലണ്ടര്‍ 15നും 25നും ഇടയില്‍ നാട്ടില്‍ നിന്നും രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അയച്ചു തീര്‍ക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category