kz´wteJI³
രണ്ടാം ലോക്ക്ഡൗണ്‍ കാലത്ത്, നിങ്ങളുടെ കാര്‍, നിങ്ങളുടെ വീടിന് വെളിയില്‍ പാര്‍ക്ക് ചെയ്താല്‍ ഒരുപക്ഷെ വന്‍ പിഴ ഒടുക്കേണ്ടതായി വന്നേക്കാം. കാറിന് ശരിയായ ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ മാത്രമേ കാര്‍ വെളിയില്‍ പാര്‍ക്ക് ചെയ്യാനുള്ള അനുവാദമുള്ളു. എന്നാല്‍, രണ്ടാം ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നതോടെ മിക്ക വാഹന ഉടമകളും പണം ലാഭിക്കുന്നതിനായി കരാര്‍ റദ്ദ് ചെയ്തേക്കാം. കടുത്ത പിഴ ശിക്ഷയിലായിരിക്കും ഇത് അവസാനിക്കുക.
കാര്‍, നിരത്തുകളില്‍ പാര്‍ക്ക് ചെയ്യുന്നതിന് ശരിയായ ഇന്‍ഷുറന്‍സ് അത്യാവശ്യമാണ്.ലോക്ക്ഡൗണ്‍ കാലത്ത് കാര്‍ ഉപയോഗിക്കാത്തതിനാല്‍, ഇന്‍ഷുറന്‍സ് റദ്ദ് ചെയ്യുവാന്‍ നിങ്ങള്‍ തീരുമാനിച്ചേക്കാം. സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍, എവിടെയെങ്കിലും ഒരല്പം പണം ലാഭിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയൊരു നേട്ടം തന്നെയാണ്. എന്നാല്‍, ഇവിടെ അത് മറ്റൊരു സാമ്പത്തിക ബാദ്ധ്യതയയി ഭവിക്കും, പിഴയുടെ രൂപത്തില്‍.
നിങ്ങള്‍ക്ക് ഓഫ് സ്ട്രീറ്റ് പാര്‍ക്കിംഗോ, അല്ലെങ്കില്‍ സ്വകാര്യ പാര്‍ക്കിംഗ് സ്പേസോ ഉണ്ടെങ്കില്‍ അത് സ്റ്റാട്യുറ്ററി ഓഫ്-റോഡ് നോട്ടിഫിക്കേഷന്‍ വഴി ഡി വി എല്‍ എയെ അറിയിക്കാം. ഇങ്ങനെ ചെയ്താല്‍, നിങ്ങളുടെ കാര്‍ ഓഫ് റോഡ് ആയി എന്നര്‍ത്ഥം. അതായത് നിങ്ങള്‍ക്ക് അത് എവിടെയും ഡ്രൈവ് ചെയ്ത് കൊണ്ടുപോകാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് റോഡ് ടാക്സ് നല്‍കേണ്ടതില്ല, ഇന്‍ഷുറന്‍സും റദ്ദ് ചെയ്യാം. ഇവിടെയും, നിങ്ങള്‍ കൊടുത്ത നോട്ടിഫിക്കേഷന്‍ ഓര്‍ക്കാതെ വാഹനം ഉപയോഗിച്ചാലും പിഴ ഒടുക്കേണ്ടതായി വരും.
ഇത്തരത്തില്‍ നിയമപരമായ ഇന്‍ഷുറന്‍സ് ഇല്ലാതെ കാണപ്പെടുന്ന വാഹനം പിടിച്ചെടുക്കാന്‍ പോലീസിന് അധികാരമുണ്ട്. വാഹനം നശിപ്പിക്കുകയും ചെയ്യാം. ഇന്‍ഷുറന്‍സില്ലാതെ വാഹനമോടിക്കുന്നത് തടവിലാക്കപ്പെടാവുന്ന കുറ്റമല്ലെങ്കിലും, അതിന്റെ പ്രത്യാഘാതങ്ങള്‍ വലുത് തന്നെയായിരിക്കും. അവരുടെ ലൈസന്‍സില്‍ അടുത്ത് നാല് വര്‍ഷത്തേക്ക് നിലനില്‍ക്കുന്ന രീതിയില്‍ ഒരു ഐ എന്‍ 10 എന്‍ഡോഴ്സ്മെന്റ് നല്‍കും. അതുകൊണ്ടു തന്നെ സ്റ്റാറ്റിയുറ്ററി ഓഫ്-റോഡ് നോട്ടിഫിക്കേഷന്‍ നല്കിയിട്ടില്ലെങ്കില് റോഡ് ടാക്സും ഇന്‍ഷുറന്‍സും കൃത്യമായി അടയ്ക്കണം.
ഇത്തരത്തില്‍ നോട്ടിഫിക്കേഷന്‍ നല്കിയാല് എം ഒ ടി ടെസ്റ്റിനോ മറ്റ് വാഹന ടെസ്റ്റുകള്‍ക്കോ മുന്‍കൂട്ടി എടുത്ത അപ്പോയിന്റ്മെന്റ് പ്രകാരം വാഹനമോടിച്ച് പോകാവുന്നതാണ്. എന്നാല്‍ നിങ്ങളുടെ വീട്ടില്‍ നിന്നും പരിശോധനാ കേന്ദ്രം വരെയും തിരിച്ചും മാത്രമേ വാഹനമോടിക്കാനുള്ള അനുവാദമുള്ളു. അതല്ലാതെ വാഹനം നിരത്തിലിറക്കിയാല്‍ 2,500 പൗണ്ട് വരെ പിഴ ലഭിച്ചേക്കാം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam