1 GBP = 99.40INR                       

BREAKING NEWS

കമ്മ്യൂണിസത്തിന്റെ ഭീകരമുഖം: അഞ്ചാം ഭാഗം

Britishmalayali
പോള്‍ മണ്ഡലം

റഷ്യയിലെ എല്ലാ കുടുംബാംഗങ്ങള്‍ക്കും ഞെട്ടിപ്പിക്കുന്ന ഈ കമ്മ്യൂണിസ്റ്റു ഭീകരതയുടെ കഥകള്‍ പറയുവാനുണ്ട്. എപ്പോള്‍ വേണമെങ്കിലും കതകില്‍ മുട്ടുന്ന ശബ്ദം പ്രതീക്ഷിക്കാം. പിതാവോ. മാതാവോ, പുത്രിയോ, പുത്രനോ, രാത്രിയുടെ ഏതുയാമത്തില്‍ വേണമെങ്കിലും പിടിക്കപ്പെടാം. യാത്രപറയുവാന്‍ അഞ്ചുമിനിറ്റ് സമയം കിട്ടും. ആ ഹതഭാഗ്യരെ പിന്നീട് ഒരിക്കലും കണ്ടെത്തുകയുമില്ല. തലമുറയില്‍ നിന്ന് തലമുറയിലേക്ക് കണ്ണുനീര്‍ ഒഴുകി.

അറസ്റ്റു ചെയ്യപ്പെടുന്ന സ്ത്രീകളുടെ കാര്യമാണ് ഏറ്റവും ദയനീയം. അവര്‍ കൊടിയ ബലാല്‍സംഗത്തിന് ഇരയായി. റെഡ് ഗാര്‍ഡുകളെ തൃപ്തിപ്പെടുത്തുവാന്‍ അവര്‍ക്ക് എല്ലാം ത്യജിക്കേണ്ടി വന്നു. സഖാക്കള്‍ അവരെ ഭീകരമായി ചൂഷണം ചെയ്തു. നഗ്‌നരാക്കി പരേഡ് നടത്തുക തുടങ്ങിയക്രൂരവിനോദങ്ങള്‍ സഖാക്കളുടെ പതിവായിരുന്നു.

റഷ്യയില്‍ വേശ്യാവൃത്തി പെരുകി. ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ ഇത് അന്തസുള്ള ജോലിയായി കരുതി. സഖാക്കളും പാര്‍ട്ടി പോലീസും ഇവരെ ആവുന്നത്ര ചൂഷണം ചെയ്തു. കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കള്‍ എവിടെയാണെന്നോ ആരാണെന്നോ അറിയില്ലായിരിക്കാം. അങ്ങനെ കമ്മ്യൂണിസ്റ്റു നുകത്തിന്‍ കീഴില്‍ ആത്മീയമായും സന്മാര്‍ഗ്ഗികമായും രാജ്യം തകര്‍ന്നു. സാമ്പത്തികം തകര്‍ന്നു. കൃഷികള്‍ നശിച്ചു. അങ്ങനെ എല്ലാം തകര്‍ന്ന് ഊര്‍ദ്ധശ്വാസം വലിക്കുന്ന രാജ്യത്തെ ജനങ്ങളുടെ രക്തം ഊറ്റിയെടുത്ത് അണുബോംബുകളും മറ്റു യുദ്ധ സാമഗ്രികളും മിസൈലുകളും ഉണ്ടാക്കി. കൃത്രിമ ക്ഷാമം, കൂട്ടക്കൊല, നാടുകടത്തല്‍, ഭീകരമര്‍ദ്ദനം തുടങ്ങിയുള്ള ശിക്ഷാരീതികൊണ്ട് കര്‍ഷകവര്‍ഗ്ഗത്തെ ഒന്നടങ്കം സ്റ്റാലിന്‍ കൊന്നൊടുക്കി ?He (Stalin ) derotsyed the peasantry ¿ execution , deporstation and mssa famine, killing of a whole clssa......(ibid page 113).

ഒരു പെന്‍ ഫ്രണ്ട് വിദേശത്തുണ്ടായതിന്റെ പേരില്‍ പോലും യുവാക്കളെ വെടിവച്ചു കൊലപ്പെടുത്തി. ഭാര്യയെ ഭര്‍ത്താവിന്റെ മുമ്പിലിട്ടു കഠിനമായി മര്‍ദ്ദിച്ചും പുത്രിമാരെ പിതാവിന്റെ മുമ്പിലിട്ടു ബലാല്‍സംഗം ചെയ്തും തങ്ങള്‍ പ്രസ്ഥാനത്തിനെതിരായിരുന്നുവെന്ന് ഏറ്റു പറയിച്ചു. To force confessions , wsÇ were orurtted in frotn of husbansd and daughtser raped before the eyse of their fathser? (ibid page 113)

ലെനിന്‍ ഗ്രാന്‍ഡി ഒരു ജയിലില്‍ നിന്ന് രക്തം ഓടകളിലൂടെ ഒഴുകി നേവാ നദിയില്‍ പതിച്ചതായി ഈ ചരിത്രകാരന്‍ സാക്ഷ്യപ്പെടുത്തുന്നു. In Leinggrad blood drained form a prions in to the NÃ? (ibid page 113)

എല്ലാദിവസവും ആയിരങ്ങളുടെ കൂട്ടക്കൊലയ്ക്ക് സ്റ്റാലിന്‍ ഒപ്പുവച്ചിരുന്നു. 1937 -ലെ ഒരു ദിവസം സ്റ്റാലിനും മൊളോട്ടോവും കൂടി 3167 പേര്‍ക്കുള്ള വധശിക്ഷ ഒപ്പുവച്ച ശേഷം സിനിമ കാണുവാന്‍ പോയതായി ഈ ഗ്രന്ഥകാരന്‍ രേഖപ്പെടുത്തുന്നു. One day in 1937, he and hsi aide Molootv signed 3167 death sentencse and then wetn off to see film (ibid page 113)

എന്തിന് കമ്മ്യൂണിസ്റ്റ് കാലയളവില്‍ മണ്ണിരകളും ഈയലുകളും ചിതലുകളും തേളിനെ വരെയും ഭക്ഷിച്ച് മനുഷ്യര്‍ വിശപ്പടക്കി. വിശന്നു വാ പിളരുന്ന കുട്ടികളെ കൊന്നശേഷം അമ്മമാര്‍ ആത്മഹത്യ ചെയ്ത ധാരാളം സംഭവങ്ങള്‍ റഷ്യയിലുണ്ടായി.

നാസികളുടെ ഭീകരതയെ അതിജീവിച്ചുകൊണ്ട് റഷ്യയില്‍ നിന്നും കിഴക്കന്‍ ജര്‍മ്മനിയിലെത്തിയ സോവിയറ്റ് സൈനികര്‍ അമ്പരന്നുപോയി. ബോംബുകള്‍ തകര്‍ത്തു തരിപ്പണമാക്കിയ ജര്‍മ്മനിയിലെ ജനങ്ങളുടെ ജീവിത രീതി പോലും തങ്ങളുടേതിനേക്കാള്‍ വളരെ മെച്ചമാണെന്ന് അവര്‍ മനസ്സിലാക്കി. പുറം ലോകം കണ്ട ഈ ജനത സോവിയറ്റ് നേതൃത്വത്തെ പരിഭ്രാന്തിയിലാക്കി.

അനേകം സോവിയറ്റ് സൈനികര്‍ ആംഗ്ലോ അമേരിക്കന്‍ സോണുകളില്‍ അഭയം തേടി. തിരിച്ചെത്തിയ സൈനികരെ റഷ്യയ്ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച് അടരാടിയവരെ സൂക്ഷ്മ നിരീക്ഷണത്തിനു വിധേയരാവുകയും അനേകരെ ലേബര്‍ ക്യാമ്പികളിലേയ്ക്ക് അയയ്ക്കുകയും ചെയ്തു. അവര്‍ ക്രമേണ അപ്രത്യക്ഷരായി. യുദ്ധം ചെയ്തു കിഴക്കന്‍ ജര്‍മ്മനിയിലെത്തിയ അവര്‍ ജര്‍മ്മനിയിലെ ജീവിതരീതി തങ്ങളുടേതിനേക്കാള്‍ വളരെ മെച്ചമാണെന്ന് മനസ്സിലാക്കിയതാണ് അവര്‍ ചെയ്ത കുറ്റം. Reference paragraph from Armageddom Averted (Sovier collapse 1970  2000) ¿ stephen Kotkin.

1961 ല്‍ യു.എന്നിന്റെ വേദിയില്‍ നിന്ന് പാശ്ചാത്യ രാജ്യങ്ങളോട് ക്രൂഷേവ് അലറി We will bury you പക്ഷേ അവര്‍ സ്വയം കുഴിച്ചുമൂടപ്പെട്ടു.

തുടരും....

അടുത്ത ലക്കം ബര്‍ലിന്‍ മതില്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam