1 GBP = 100.60 INR                       

BREAKING NEWS

മാഞ്ചസ്റ്റര്‍ ക്‌നാനായ പള്ളിയില്‍ തിരുന്നാള്‍ ദിനത്തില്‍ കപ്യാര്‍ പങ്കെടുത്തത് വീട്ടില്‍ ഭാര്യ കോവിഡ് പോസിറ്റീവായി കഴിയവേ; ടെസ്റ്റ് നടത്തിയപ്പോള്‍ കപ്യാരും പോസിറ്റീവ്; പള്ളിയില്‍ എത്തിയ 49 കുടുംബവും വികാരിയും ഐസൊലേഷനില്‍

Britishmalayali
പ്രത്യേക ലേഖകന്‍

ലണ്ടന്‍: കഴിഞ്ഞ ആഴ്ച നടന്ന മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷന്‍ പള്ളിയിലെ മാതാവിന്റെ തിരുനാളില്‍ സഹകര്‍മ്മിയായ കപ്യാര്‍ കോവിഡ് പ്രോട്ടോകോള്‍ ചട്ടം ലംഘിച്ചതായി ആക്ഷേപം. ഇയാളുടെ ഭാര്യ കോവിഡ് പോസിറ്റീവ് ആയി വീട്ടില്‍ ക്വാറന്റീനില്‍ കഴിയവെയാണ് പള്ളി ചടങ്ങില്‍ പങ്കെടുത്തതും അനേകരുടെ ജീവന് ഭീഷണിയാകും വിധം പെരുമാറിയതെന്നും ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

ഇതേ തുടര്‍ന്ന് വൈദികന്‍ അടക്കമുള്ളവര്‍ സ്വയം ക്വാറന്റീന്‍ സ്വീകരിച്ചിരിക്കുകയാണ്. ഇക്കാര്യം വൈദികന്‍ തന്നെ വാട്‌സ്ആപ് സന്ദേശം വഴി ഇടവകയില്‍ ഉള്ളവരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ പള്ളി പെരുന്നാളില്‍ പങ്കെടുത്ത 49 മലയാളി കുടുംബങ്ങള്‍ ആശങ്കയിലായി. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളും മറ്റും നിര്‍ബന്ധിത സാഹചര്യത്തില്‍ വീട്ടില്‍ ഇരിക്കേണ്ട ഗതികേട് ഉണ്ടായിരിക്കുകയാണെന്നു മാഞ്ചസ്റ്ററില്‍ നിന്നുള്ള റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

അതിനിടെ പള്ളി പെരുന്നാളില്‍ മുഖ്യ കാര്‍മ്മികന്‍ ആയിരുന്ന വൈദികന്‍ കഴിഞ്ഞ വെള്ളിയാഴ്ച പ്രസ്റ്റണില്‍ നടന്ന മലയാളിയുടെ ശവസംസ്‌കാരത്തില്‍ പങ്കെടുത്തതും ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുകയാണ്. കുര്‍ബാനയ്ക്ക് വേണ്ടി മാത്രമാണ് ഇദ്ദേഹം എത്തിയതെങ്കിലും ചടങ്ങില്‍ പങ്കെടുത്ത ഒട്ടേറെപ്പേരുമായി സംസര്‍ഗം ഉണ്ടായിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. ഇതോടെ വൈദികന്റെ കോവിഡ് സ്വാബ് ടെസ്റ്റ് ഫലം അറിയുന്നത് വരെ ആശങ്ക ഒഴിയില്ലെന്നു വ്യക്തം. ഇക്കാര്യം ബോധ്യപ്പെട്ട വൈദികന്‍ സ്വാബ് ടെസ്റ്റ് ബുക്ക് ചെയ്തു കാത്തിരിക്കുകയുമാണ്.

സാധാരണ ഗതിയില്‍ 24 മണിക്കൂറിനിടയില്‍ സ്വാബ് ടെസ്റ്റ് റിസള്‍ട്ട് പുറത്തു വരുന്നതാണ്. തിരുനാളില്‍ പങ്കെടുത്തവരും ശവസംസ്‌കാരത്തില്‍ പങ്കെടുത്തവരും വൈദികനുമായും തിരുനാളില്‍ കപ്യാരായി സേവനം ചെയ്യാന്‍ എത്തിയ വ്യക്തിയുമായി പ്രൈമറി കോണ്ടാക്ടില്‍ ഉള്‍പ്പെട്ടതിനാല്‍ ടെസ്റ്റ് റിസള്‍ട്ട് എത്തുന്നത് വരെ ക്വാറന്റീനില്‍ കഴിയേണ്ട സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. തിരുന്നാള്‍ നടത്തിപ്പിന് ശേഷം കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ കപ്യാരും പോസിറ്റീവ് ആയതാണ് കരുതല്‍ എന്നോണം മുഴുവന്‍ ആളുകളും ക്വാറന്റീനിന്‍ പോകാന്‍ നിര്ബന്ധിതര്‍ ആയിരിക്കുന്നത്. തിരുന്നാള്‍ ദിനത്തില്‍ ഉച്ച കഴിഞ്ഞുള്ള ലദീഞ്ഞിലും കുര്‍ബാനയിലും മാഞ്ചസ്റ്ററിലെ വൈദികനെ കൂടാതെ മറ്റൊരു വൈദികന്‍ കൂടി പങ്കെടുത്തിരുന്നുവെന്നാണ് ലഭ്യമായ വിവരം. 

എന്നാല്‍ തിരുന്നാള്‍ നടത്തിപ്പില്‍ പള്ളിക്കകത്തു 60 അംഗങ്ങള്‍ക്ക് മാത്രമാണ് അനുവാദം ഉണ്ടായിരുന്നതെന്നും പറയപ്പെടുന്നു. പക്ഷെ 120നു മുകളില്‍ ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തതായി ആക്ഷേപമുണ്ട്. ഇതോടെ കോവിഡ് പ്രോട്ടോകോള്‍ ലംഘനം നടന്നിരിക്കുകയാണെന്നും കൗണ്‍സിലില്‍ പരാതി എത്തിയാല്‍ വന്‍പിഴ നേരിടേണ്ട സാഹചര്യം ഉണ്ടെന്നും ഇടവകക്കാര്‍ തന്നെ പറയുന്നു. കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുള്ള ചടങ്ങുകള്‍ നിര്‍ബന്ധമായും ഒഴിവാക്കപ്പെടേണ്ടത് ആയിരുന്നെങ്കിലും അധികൃതര്‍ മനഃപൂര്‍വം കണ്ണടയ്ക്കുക ആയിരുന്നു എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

ഇത്തവണ കോവിഡ് വ്യാപനം ശക്തമായതിനാല്‍ തിരുന്നാള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നും ചടങ്ങുകള്‍ മാത്രം നടത്തിയാല്‍ മതിയെന്ന നിര്‍ദേശം നടത്തിപ്പുകാര്‍ അവഗണിക്കുക ആയിരുന്നു എന്നുമാണ് പരാതി. ഇതേക്കുറിച്ചു വൈദികനുമായും സംസാരിച്ചിരുന്നെന്നും എന്നാല്‍ ഫലമുണ്ടായില്ല എന്നുമാണ് ആക്ഷേപം. 

അതിനിടയില്‍ നിശ്ചിത തുകയില്‍ കൂടുതല്‍ തുക സംഭാവന നല്‍കിയവര്‍ക്കാണ് തിരുനാളില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചതെന്നു വ്യക്തമാക്കുന്ന സന്ദേശം വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സജീവമാണ്. പ്രതിമാസം 50 പൗണ്ടിന് മുകളിലാണ് സംഭാവനയുടെ തുക നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍ കുറഞ്ഞ തുക പള്ളിയ്ക്കു സംഭാവന നല്‍കുന്നവര്‍ താല്‍ക്കാലികമായി കോവിഡ് ഭീതിയില്‍ നിന്നും മുക്തരായിരിക്കുകയാണ് എന്നും ഹാസ്യ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്ന സന്ദേശം വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ സമൂഹ വ്യാപനത്തിന് പ്രധാന കാരണമായത് ഡല്‍ഹി നിസാമുദീനില്‍ നടന്ന മത ചടങ്ങാണ് എന്ന് വാര്‍ത്തകള്‍ വന്ന ശേഷവും ഇത്തരം ചടങ്ങുകള്‍ ഒഴിവാക്കാന്‍ യുകെയില്‍ പോലും അധികൃതര്‍ ശ്രദ്ധിക്കുന്നില്ല എന്നതാണ് വാട്‌സാപ്പ് മെസേജിലെ ഒരു ഭാഗം വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 25നാണു മാഞ്ചസ്റ്റര്‍ പള്ളിയില്‍ വിപുലമായ തരത്തില്‍ തന്നെ ആഘോഷം നടന്നത്. 

ലോക്ക് ഡൗണ്‍ ഇളവ് ലഭിച്ചപ്പോള്‍ പള്ളികള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ തുറക്കുവാന്‍ കര്‍ശനമായ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. മിക്കയിടത്തും ഇതൊക്കെ പാലിക്കപ്പെടുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ പ്രോട്ടോകോള്‍ ലംഘനം നടക്കുന്നതായും വാര്‍ത്തകളുണ്ട്. ഡെര്‍ബിയില്‍ മലയാളികള്‍ നടത്തിയ പ്രാര്‍ത്ഥനയില്‍ 8000 പൗണ്ട് പിഴ ലഭിച്ചപ്പോള്‍ വൂള്‍വര്‍ഹാംപ്ടണ്‍ അടുത്ത ബ്ലാക് കൗണ്ടിയില്‍ ആഫ്രിക്കന്‍ വംശജന്‍ നാല്‍പതു പേരെ പങ്കെടുപ്പിച്ചു നടത്തിയ ആദ്യ കുര്‍ബാന സ്വീകരണ ചടങ്ങിന് ആള്‍ക്കൂട്ടത്തിന്റെ പേരില്‍ പോലീസ് പതിനായിരം പൗണ്ട് പിഴയാണ് നല്‍കിയത്. ഇവിടെ തന്നെ തൊട്ടടുത്ത ദിവസം കല്യാണ പാര്‍ട്ടിയില്‍ ആളു കൂടിയതിനും പോലീസ് പതിനായിരം പൗണ്ടിന്റെ പിഴ നല്‍കിയിരുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category