kz´wteJI³
ഫ്രാന്‍സിലെ കത്തോലിക്ക പള്ളിയില്‍ ഒരു ഇസ്ലാമിക തീവ്രവാദി മൂന്നു പേരെ കൊല ചെയ്തതിനെ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി അപലപിക്കുമ്പോള്‍ ഫ്രാന്‍സ് പൗരന്മാരെ കൊന്നൊടുക്കുവാനുള്ള ആഹ്വാനവുമായി എത്തിയിരിക്കുകയാണ് മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. അഭിപ്രായ സ്വാതന്ത്ര്യം എന്നാല്‍, മറ്റുള്ളവരുടെ വികാരങ്ങള്‍ ഹനിക്കലല്ല എന്നും മഹാതിര്‍ പറയുന്നു. ക്ലാസ്സ് മുറിയില്‍ കാര്‍ട്ടൂണ്‍ കാണിച്ച അദ്ധ്യാപകനെ കൊന്നതിന്റെ താന്‍ പിന്താങ്ങുന്നില്ലെന്ന് പറഞ്ഞ മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി മതം ഏതായാലും, കോപം വന്നാല്‍ ആളുകള്‍ കൊലപാതകം ചെയ്യും എന്നാണ് പറഞ്ഞത്.
ചരിത്രം പരിശോധിച്ചാല്‍ ഫ്രഞ്ച്കാര് ധാരാളം പേരെ കൊന്നിട്ടുണ്ട് എന്ന് കാണാന്‍ കഴിയും എന്ന് പരാമര്‍ശിച്ച മഹാതിര്‍ അവരില്‍ പലരും മുസ്ലീങ്ങള്‍ ആയിരുന്നു എന്നും അതിന്റെ പേരില്‍ ഫ്രഞ്ച് കാരെ കൊല്ലാന്‍ മുസ്ലീങ്ങള്‍ക്ക് അവകശമുണ്ടെന്നും ട്വീറ്റ് ചെയ്തു. നേരത്തേ യഹൂദന്മാരേയും സ്വവര്‍ഗ്ഗ രതിക്കാരേയും പറ്റി മോശം പരാമര്‍ശം നടത്തി വെട്ടിലായ ആളാണ് മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി.
കണ്ണിനു കണ്ണ് എന്ന തത്വം മുസ്ലീങ്ങള്‍ സ്വീകരിച്ചിട്ടില്ല എന്നുംഫ്രഞ്ചുകാര് മറ്റു മതങ്ങളെ ബഹുമാനിക്കാന്‍ പഠിക്കണം എന്നും മഹാതിര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മഹാതിര്‍ പമ്പര മണ്ടത്തരമാണ് പറയുന്നത് എന്നായിരുന്നു ഇതേക്കുറിച്ച് ആസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ അഭിപ്രായം. ഈ ക്രൂരമായ കൊലപാതകങ്ങളെ ശക്തമായി അപലപിക്കുക എന്നത് മാത്രമാണ് ഇന്ന് ചെയ്യുവാനുള്ളത് എന്ന് വ്യക്തമാക്കിയ അദ്ദേഹം കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
വിവാദ കാര്‍ട്ടൂണിനെ പിന്തുണയ്ക്കുന്ന നിലപാട് മാക്രോണ്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് മഹാതിറിന്റെ പ്രസ്താവന വന്നത്. അതേസമയം ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ജിഹാദികള്‍ നൈസിലെ മൂന്നു കൊലപാതകങ്ങളും സമൂഹ മാധ്യമങ്ങളില്‍ ആഘോഷമാക്കുകയാണ്. പ്രത്യേകിച്ച് ഒരു തീവ്രവാദി സംഘടനയും ഫ്രാന്‍സിലെ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കിലും, എല്ലാ ഗ്രൂപ്പുകളും ഇത് ആഘോഷമാക്കുന്നുണ്ട്.
ഐസിസിനേയും അല്‍ക്വയ്ദയേയും പോലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ഫ്രാന്‍സില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്കായി ആഹ്വാനം ചെയ്തിട്ടുണ്ട്. ഫ്രാന്‍സിനെ ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലും ഇസ്ലാമിക സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് മുസ്ലീം വര്‍ഷിപ്പ് നൈസിലെ കൊലപാതകങ്ങളെ ശക്തമായി അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. തികച്ചും ഭീരുത്വം നിറഞ്ഞ ഒരു നടപടിയാണ് ഈ കൊലപതകങ്ങള്‍ എന്ന് കൗണ്‍സില്‍ വക്താക്കള്‍ പ്രസ്താവിച്ചു.
മാത്രമല്ല, ഇത്തരമൊരു ക്രൂര സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നബിദിന ആഘോഷങ്ങള്‍ റദ്ദ് ചെയ്യുവാനും ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് മുസ്ലീം വര്‍ഷിപ്പ് തീരുമാനിച്ചു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam