1 GBP = 99.40INR                       

BREAKING NEWS

24കാരനായ പാക് യുവാവ് ദുബായിലെ ഇന്ത്യന്‍ ദമ്പതികളെ കുത്തിമലര്‍ത്തിയത് കൃത്യമായി ആസൂത്രണം ചെയ്ത മോഷണം പാളിപ്പോയതോടെ; യുവാവ് മോഷണത്തിനായി വീടിനകത്ത് കടന്നത് മണിക്കൂറുകള്‍ കാത്തിരുന്ന ശേഷം: പിടിക്കപ്പെട്ടത് 1965 ദിര്‍ഹമുള്ള പഴ്സ് ലഭിച്ചതിന് പിന്നാലെ കൂടുതല്‍ പണത്തിനായി തിരച്ചില്‍ നടത്തവേ: ഹിരണ്‍ ആദിയയും വിധി ആദിയയും കുത്തി മലര്‍ത്തിയ യുവാവിന് വധശിക്ഷ ലഭിച്ചേക്കും

Britishmalayali
kz´wteJI³

ദുബായ്: ദുബായിലെ ആഡംബര വില്ലയിലെ മോഷണ ശ്രമത്തിനിടെ ഇന്ത്യന്‍ ദമ്പതികളായ ഹിരണ്‍ ആദിയയയും വിധി ആദിയയും കൊല്ലപ്പെട്ടത് വീണ്ടും ചര്‍ച്ചയാകുന്നു. കൊലപാതകിയായ 24കാരനായ പാക്കിസ്ഥാന്‍ സ്വദേശിക്ക് വധശിക്ഷ ലഭിക്കുമോ എന്നതാണ് ഇപ്പോള്‍ എങ്ങും ചര്‍ച്ചയാകുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കവേ യുവാവിനെ കൂടുതല്‍ കുരുക്കിലേക്ക് നയിക്കുന്ന കണ്ടെത്തലുകളാണ് പൊലീസ് നടത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ വധശിക്ഷ ലഭിക്കുമെന്നാണ് സൂചന.

ജൂണില്‍ ദുബായിലെ അറേബ്യന്‍ റാഞ്ചസ് മിറാഡറിലെ വില്ലയില്‍ വച്ച് മോഷണ ശ്രമത്തിനിടെയാണ് ക്രൂര കൊലപാതകം അരങ്ങേറിയത്. പത്തിലേറെ തവണ കുത്തിയാണ് യുവാവ് ഇരുവരേയും കൊലപ്പെടുത്തിയത്. കൃത്യമായ പ്ലാനിങ്ങോടെയാണ് പ്രതിയായ പാക്ക് സ്വദേശി ഇവിടെ എത്തിയതെന്നും ഇയാള്‍ മോഷണത്തിനായി മണിക്കൂറുകള്‍ കാത്തിരുന്നുവെന്നുമാണ് പുറത്തുവരുന്ന വിവരം. ഹിരണിനെ 10 തവണയും, വിധിയെ 14 തവണയും പ്രതി കത്തി ഉപയോഗിച്ച് കുത്തിയെന്നാണ് പൊലീസ് പറയുന്നത്. ക്രൂരമായ കൊലയ്ക്ക് ശേഷം ഇവരുടെ മകളെയും ആക്രമിച്ചെങ്കിലും പെണ്‍കുട്ടി രക്ഷപ്പെട്ടിരുന്നു.

നാല്‍പ്പത്തിയെട്ട് വയസ്സുള്ള ഹിരണും 40 വയസ്സുള്ള ഭാര്യ വിധിയും 18, 13 വയസ്സുള്ള രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബം വളരെ സന്തോഷത്തോടെയാണ് ദുബായില്‍ ജീവിച്ചിരുന്നത്. ധനികരായ ഈ കുടുംബവുമായി പ്രതി നേരത്തെ തന്നെ ബന്ധം സ്ഥാപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വീട്ടിലെ ചില അറ്റകുറ്റപ്പണികള്‍ക്കായി എത്തിയിരുന്ന പ്രതി ഈ ബന്ധം ഉപയോഗിച്ച് വീട്ടുകാരുടെ രീതികളും പണമിരിക്കുന്ന സ്ഥലവുമെല്ലാം കൃത്യമായി പഠിച്ചു. മോഷണത്തിനിടെ ഏതെങ്കിലും രീതിയിലുള്ള എതിര്‍പ്പ് ഉണ്ടായാല്‍ കൈകാര്യം ചെയ്യുന്നതിനായി ഷാര്‍ജയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒരു കത്തി വാങ്ങി സൂക്ഷിച്ചിരുന്നു.

മോഷണത്തിനായി കാത്തിരുന്നത് മണിക്കൂറുകള്‍
തുടര്‍ന്ന് ദുബായിലേക്ക് പോകുന്നതിന് 70 ദിര്‍ഹം നല്‍കി പാക്ക് സ്വദേശിയുടെ കാറില്‍ വരികയും ചെയ്തു. വൈകിട്ട് ഏഴു മുതല്‍ 11 വരെ വില്ലയുടെ ചുറ്റുപാടും കാത്തിരുന്ന ശേഷമാണ് മതിലിന് മുകളിലൂടെ ചാടി വില്ലയുടെ പൂന്തോട്ടത്തിനുള്ളില്‍ ഒളിച്ചത്. കുടുംബം ഉറങ്ങുന്നതിന് വേണ്ടി വീണ്ടും രണ്ടുമണിക്കൂര്‍ കാത്തിരുന്നു. വീട്ടിലുള്ളവര്‍ എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ബാല്‍ക്കണിയിലൂടെ വീടിനുള്ളിലേക്ക് പ്രവേശിച്ചു.

ആദ്യത്തെ പരിശോധനയില്‍ 1965 ദിര്‍ഹമുള്ള പഴ്സ് ലഭിച്ചു. ഇതില്‍ കൂടുതല്‍ പണവും വിലപിടിപ്പുള്ള വസ്തുക്കളും അവിടെയുണ്ടെന്ന് ഉറപ്പിച്ചിരുന്ന പ്രതി ദമ്പതികളുടെ മുകളിലെ മുറിയിലേക്ക് പോയി. ഹിരണിന്റെ തലയ്ക്ക് സമീപമുള്ള ഡ്രോ തുറക്കുകയും ചെയ്തു. ഇതിനിടെ ഹിരന്‍ ആദിയ ഉണര്‍ന്ന് നിലവിളിച്ചതോടെ പ്രതി കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു.

ഹിരണിനെ കുത്തിയത് 10 തവണ, വിധിയെ 14 തവണയും
അതിക്രൂരമായ കൊലപാതകമാണ് ഉണ്ടായത് എന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹിരണിനെ 10 തവണയും, വിധിയെ 14 തവണയും പ്രതി കത്തി ഉപയോഗിച്ച് കുത്തിയിരുന്നു. ഇരുവരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവിളി കേട്ടെത്തിയ 18 വയസ്സുള്ള മകളാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മാതാപിതാക്കളെ കണ്ടത്. അലാറാം മുഴക്കാനും പൊലീസിനെ അറിയിക്കാനും ശ്രമിച്ചപ്പോള്‍ പ്രതി കുട്ടിയെ ആക്രമിക്കുകയും ഇവരുടെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.

24 മണിക്കൂറില്‍ അറസ്റ്റ്
കൃത്യം നടത്തി പ്രതി രക്ഷപ്പെട്ടെങ്കിലും 24 മണിക്കൂറിനുള്ളില്‍ ദുബായ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം വില്ലയില്‍ നിന്നും പുറത്തേക്ക് ഓടിയ പ്രതി ദുബായ്അല്‍ഐന്‍ റോഡില്‍ എത്തി. ഇയാളെ ഇങ്ങോട്ട് കൊണ്ടുവന്ന ഡ്രൈവറെ വിളിക്കുകയും ഷാര്‍ജയിലേക്ക് രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്നുള്ള പൊലീസ് പരിശോധനയില്‍ വില്ലയുടെ സമീപത്ത് നിന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തി. വില്ലയില്‍നിന്നും മോഷ്ടിച്ച ആഭരണങ്ങളും പിന്നീട് കണ്ടെത്തിയിരുന്നു. വിരലടയാള വിദഗ്ധരുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞു. ഷാര്‍ജയിലേക്ക് കടന്ന ഇയാളെ അവിടെ വച്ച് പിടികൂടുകയായിരുന്നു.

വധശിക്ഷ ലഭിക്കുമോ?
24 വയസ്സുള്ള പ്രതിക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കുക, മോഷണം ഉള്‍പ്പെടെ നിരവധി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദുബായ് പ്രാഥമിക കോടതിയിലാണ് കേസിന്റെ വിചാരണ. വധശിക്ഷ തന്നെ ലഭിക്കാനാണ് സാധ്യതയെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ നിരീക്ഷണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category