kz´wteJI³
ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി വിവാദം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബിജെപിയും സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളും. എന്തു വന്നാലും പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര നിയമ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീരിനെ പഴയ നിലയിലേക്കു തന്നെ കൊണ്ടുവരണമെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രി നിലപാടു വ്യക്തമാക്കിയത്.
കശ്മീരിന്റെ പഴയ പതാക തിരികെ കൊണ്ടുവരണമെന്ന മെഹ്ബൂബയുടെ നിലപാട് പ്രത്യക്ഷമായി തന്നെ ദേശീയപതാകയെ ആക്ഷേപിക്കുന്നതാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിലൂടെ വിഷയം രാഷ്ട്രീയമായി ചര്‍ച്ചയാക്കാനാണ് ബിജെപിയുടെ തീരുമാനമെന്ന് വ്യക്തമാകുന്നു. കോണ്‍ഗ്രസ് പിഡിപിക്കും ഫാറുഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്ഫറന്സിനുമൊപ്പമാണ്. നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയുടെ നിലപാടാണ് ഈ വിഷയത്തില്‍ എടുക്കുന്നത്. കാശ്മീരില്‍ കരുതലോടെ നീങ്ങി നേട്ടമുണ്ടാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇത് മനസ്സിലാക്കിയാണ് ബിജെപി ഉറച്ച നിലപാട് എടുക്കുന്നത്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതു കൃത്യമായ ഭരണഘടനാ പ്രക്രിയയ്ക്കു ശേഷമാണ്. പാര്‍ലമെന്റിന്റെ രണ്ട് സഭകളും ഭൂരിപക്ഷത്തോടെ ഇത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ചെറിയ പ്രശ്നങ്ങള്‍ക്കു പോലും ബിജെപിയെ വിമര്‍ശിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ദേശീയപതാകയോട് അനാദരവ് കാണിച്ച മെഹ്ബൂബയ്ക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം നടപടികള്‍ കാപട്യവും ഇരട്ടത്താപ്പുമാണെന്നും അദ്ദേഹം ആരോപിച്ചു.
കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ, ദേശീയ പതാക പിടിക്കുന്നതിനോ താല്പര്യമില്ലെന്ന് വെള്ളിയാഴ്ച മെഹ്ബൂബ മുഫ്തി പറഞ്ഞിരുന്നു. അതിനായി രക്തം ചിന്തേണ്ടിവന്നാല്‍, ആദ്യത്തെയാള്‍ മെഹ്ബൂബ മുഫ്തി ആയിരിക്കും ആദ്യം തയാറാകുകയെന്നും അവര്‍ പറഞ്ഞു. ഒരു വര്‍ഷത്തിലധികം നീണ്ട തടവിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് മെഹ്ബൂബയെ മോചിപ്പിച്ചത്. നേരത്തെ ഫാറൂഖ് അബ്ദുള്ളയും സമാന നിലപാട് എടുത്തിരുന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി പുനഃസ്ഥാപിക്കാന്‍ സംയുക്ത പോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യത്തിലാണ്. നാഷനല്‍ കോണ്‍ഫറന്‍സ്, പിഡിപി, സിപിഎം തുടങ്ങിയ 6 പാര്‍ട്ടികള്‍ ചേര്‍ന്നാണ് സഖ്യം രൂപീകരിച്ചത്. 'പീപ്പിള്‍ അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍' എന്ന പേരില്‍ രൂപീകരിച്ച സഖ്യത്തിന്റെ പ്രസിഡന്റായി മുന്‍മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുല്ലയെ തിരഞ്ഞെടുത്തു. പിഡിപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയാണ് വൈസ് പ്രസിഡന്റ്. ജമ്മുകശ്മീരിന്റെ മുന്‍ പതാക ഉപയോഗിക്കാനും സഖ്യം തീരുമാനിച്ചു.
ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും മതത്തിന്റെ പേരില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കില്ലെന്നും ഫറൂഖ് അബ്ദുല്ല പറഞ്ഞു. ഇടത് നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ കണ്‍വീനറായും പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണിനെ വക്താവായും തിരഞ്ഞെടുത്തു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam