kz´wteJI³
ന്യൂഡല്‍ഹി: ഇന്ത്യാ-ചൈനാ അതിര്‍ത്തി സംഘര്‍ഷ ഭരിതം. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനത്തിന് മറുപടി നല്കി ഏഴിടത്തു കടന്നുകയറി ഇന്ത്യന്‍ സേന. ഇതോടെ ചൈന തീര്‍ത്തും വെട്ടിലാകുകയാണ്. നുഴഞ്ഞു കയറാന്‍ തങ്ങള്‍ക്കും കഴിയുമെന്ന സന്ദേശം നല്കി ഇന്ത്യ അതിശക്തമായ മുന്നറിയിപ്പ് നല്‍കുകയാണ്. ഇന്ത്യയുടെ ഒരിഞ്ച് മണ്ണ് പോലും ആര്‍ക്കും വിട്ടു കൊടുക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു ഇതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത.
പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരത്തു ചൈനീസ് സേന കടന്നുകയറിയിരുന്നു. ഇന്ത്യ പലവട്ടം ആവശ്യപ്പെട്ടിട്ടും പിന്മാറിയില്ല. ഇതിന് മറുപടിയായി തെക്കന്‍ തീരത്തെ ചുഷൂല്‍ സെക്ടറില്‍ ഏഴിടങ്ങളില്‍ ഇന്ത്യന്‍ സേനാംഗങ്ങള്‍ യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍എസി) കടന്നു നിലയുറപ്പിച്ചത്. ഇതോടെ യുദ്ധത്തിന് തയ്യാറാണെന്ന സന്ദേശം ഇന്ത്യ ചൈനയ്ക്ക് നല്കുകകയാണ്.
കടന്നുകയറിയ സ്ഥലങ്ങളില്‍നിന്നു പിന്മാറാന് ചൈന കൂട്ടാക്കാത്ത സാഹചര്യത്തിലാണു സമാന നീക്കം ഇന്ത്യയും നടത്തിയത്. രണ്ട് ദിവസം മുമ്പ് യുദ്ധസജ്ജമാകാന്‍ ചൈനീസ് പ്രസിഡന്റ് സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്ത്യയെ ഭയപ്പെടുത്താനാണ് ഈ നീക്കമെന്നായിരുന്നു വിലയിരുത്തല്‍. ഇതിനുള്ള മറുപടി കൂടിയാണ് ഇന്ത്യന്‍ സേനയുടെ മുമ്പോട്ട് പോക്ക്. ചൈനയുടെ അതേ തന്ത്രത്തിലൂടെ സൈനിക തിരിച്ചടി നല്‍കാനുള്ള ഇന്ത്യന്‍ തീരുമാനത്തിന്റെ ഭാഗമാണ് ഇത്.
ചുഷൂലിലെ ഉയര്‍ന്ന മലനിരകളില്‍ ആധിപത്യമുറപ്പിച്ചതു വഴി ചൈനയുടെ സേനാതാവളം സ്ഥിതി ചെയ്യുന്ന മോള്‍ഡോയ്ക്കു മേല്‍ ഇന്ത്യന്‍ സേനയുടെ നിരീക്ഷണമെത്തുകയാണ്. ഇന്ത്യയ്ക്ക് മേല്‍കൈ നല്‍കും. വടക്കന്‍ തീരത്തു നിന്നു ചൈന പിന്മാറിയാല് തങ്ങളും പിന്മാറാമെന്ന വാദമുയര്‍ത്തി, അതിര്‍ത്തി സംഘര്‍ഷത്തിനു പരിഹാരം കാണാനുള്ള വഴിയാണു സേന തേടുന്നത്. ഇത് ചൈനയേയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ഉന്നത സേനാതല ചര്‍ച്ചയിലും ഇന്ത്യ ഇക്കാര്യമറിയിച്ചു. ചുഷൂലില്‍ നിന്ന് ആദ്യം ഇന്ത്യ പിന്മാറിയാല് വടക്കന്‍ തീരത്തുനിന്നു തങ്ങളും മാറാമെന്ന ചൈനയുടെ വാഗ്ദാനം ഇന്ത്യ തള്ളി. ഒന്നിച്ചുള്ള പിന്മാറ്റം മാത്രമേ അംഗീകരിക്കൂവെന്നാണ് ഇന്ത്യന്‍ നിലപാട്. ഇതോടെ ചൈനയ്ക്കും പിന്നോട്ട് പോകേണ്ടി വരുമെന്ന സ്ഥിതി വരികയാണ്. എന്തിനും ഇന്ത്യ തയ്യാറാണെന്ന സന്ദേശമാണ് ഇപ്പോള്‍ മോദി സര്‍ക്കാരും ലോകത്തിന് നല്‍കുന്നത്. ഇതിനിടെ, ശൈത്യകാലം ആരംഭിക്കാനിരിക്കെ അതിര്‍ത്തി മേഖലകളിലെ സേനാംഗങ്ങള്‍ക്കു കൊടുംതണുപ്പ് അതിജീവിക്കാന്‍ ആവശ്യമായ വസ്ത്രങ്ങള്‍ യുഎസില്‍ നിന്ന് ഇന്ത്യ വാങ്ങി. ശൈത്യകാലത്തും ഇത്തവണ സേനയെ പിന്‍വലിക്കില്ല. നിരീക്ഷണം തുടരാനാണ് തീരുമാനം.
അതിനിടെ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ മറ്റൊരു ഘട്ടവും വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. തദ്ദേശീയമായി നിര്‍മ്മിച്ച ഇന്ത്യന്‍ നാവികസേനയുടെ സ്റ്റെല്‍ത്ത് ഡിസ്ട്രോയറായ ഐഎന്‍എസ് ചെന്നൈയില്‍ നിന്ന് അറബിക്കടലില്‍ വിന്യസിച്ച ടാര്‍ഗെറ്റിലേക്ക് ആക്രമണം യുദ്ധക്കപ്പലില്‍ നിന്നുള്ള ക്രൂസ് മിസൈല്‍ വിക്ഷേപണം ഇന്ത്യ വിജയകരമാക്കിയത്. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ)യുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. ഇന്ത്യയുടെ പ്രൈം സ്ട്രൈക്ക് മിസൈല്‍ എന്ന നിലയില്‍ ബ്രഹ്മോസ് നാവിക, ഉപരിതല ആക്രമണത്തിന് മികച്ചതാണ്. മിസൈല്‍ വിജയകരമായി വിക്ഷേപിച്ചതിന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഡിആര്‍ഡിഒ, ബ്രഹ്മോസ്, ഇന്ത്യന്‍ നേവി എന്നിവരെ അഭിനന്ദിച്ചു.
ഇന്ത്യയും റഷ്യയും ചേര്‍ന്നു വികസിപ്പിച്ചതാണു ബ്രഹ്മോസ് മിസൈല്‍. ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് കൊല്‍ക്കത്ത, രണ്‍വീര്‍, തല്‍വാര്‍ എന്നീ കപ്പലുകള്‍ക്കും കരയാക്രമണ ബ്രഹ്മോസ് വിക്ഷേപിക്കാനുള്ള ശേഷിയുണ്ട്. യുഎസ്, റഷ്യ, ബ്രിട്ടന്, ചൈന എന്നീ രാജ്യങ്ങളുടെ നാവികസേനയ്ക്കാണു സമാനമായ ആക്രമണശേഷിയുള്ള മിസൈലുകള്‍ സ്വന്തമായുള്ളത്. യുദ്ധക്കപ്പലില്‍ നിന്നുള്ള ക്രൂസ് മിസൈല്‍ യാഥാര്‍ഥ്യമായതോടെ സമുദ്രശക്തിയില്‍ ഇന്ത്യയോടു മത്സരിക്കുന്ന ചൈനയുടെ സാമ്പത്തികേന്ദ്രമായ കിഴക്കന്‍ തീരത്ത് ഇന്ത്യന്‍ നാവികസേനയ്ക്കു വെല്ലുവിളി ഉയര്‍ത്താനാവുമെന്നാണ് പ്രതിരോധ ഗവേഷകര്‍ പറയുന്നത്. നിലവില്‍ ബ്രഹ്മോസ് മിസൈലിന്റെ അഞ്ചോളം ആക്രമണ രീതികള്‍ ഇന്ത്യ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.
കരയില്‍നിന്നു കരയിലേക്കു തൊടുത്തുവിടുന്ന കരസേനാ പതിപ്പ്, കരയില്‍നിന്നു വിക്ഷേപിച്ചു കപ്പലിനെ തകര്‍ക്കുന്ന പതിപ്പ്, കപ്പലില്‍നിന്നു തൊടുത്തുവിട്ട് മറ്റു കപ്പലിനെ തകര്‍ക്കുന്ന പതിപ്പ്, മുങ്ങിക്കപ്പലില്‍ നിന്നു വിക്ഷേപിച്ച് മറ്റു കപ്പലുകളെ തകര്‍ക്കുന്ന പതിപ്പ് ,വിമാനത്തില്‍നിന്നു തൊടുത്തുവിട്ട് നിലത്തെ ലക്ഷ്യങ്ങള്‍ തകര്‍ക്കുന്ന പതിപ്പ്- എന്നിങ്ങനെയാണ് ഇവ.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam