1 GBP = 98.30INR                       

BREAKING NEWS

സിഖ് ക്ഷേത്രത്തില്‍ നിന്നും വീട്ടിലേക്ക് പോകവേ മൂന്നു പേര്‍ ആയുധങ്ങളുമായി വട്ടം ചുറ്റി; മൂവരെയും കുത്തി മലര്‍ത്തി മുപ്പതുകാരനായ ഇന്ത്യാക്കാരന്‍: ലണ്ടനിലെ കൂട്ടക്കൊലയിലെ പ്രതിയായ ഇന്ത്യാക്കാരനെ വെറുതെ വിട്ടു വിചാരണക്കോടതി

Britishmalayali
kz´wteJI³

മൂന്ന് പേരെ ആക്രമിച്ച് കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യാക്കാരനായ യുവാവിനെ വിചാരണക്കോടതി വെറുതെ വിട്ടു. ലണ്ടനിലെ ഗുര്‍ജീത് സിംഗിനെയാണ് കോടതി തെറ്റുകാരനല്ലെന്നു കണ്ടെത്തി വിട്ടയച്ചത്. ലണ്ടനിലെ ഐല്‍ഫോര്‍ഡിലുള്ള ഒരു സിഖ് ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഗുര്‍ജീത് സിംഗിനു നേരെ ആക്രമണം ഉണ്ടായത്. കത്തിയും ചുറ്റികയും ഉപയോഗിച്ച് ആയുധധാരികളായ ഒരു സംഘം അദ്ദേഹത്തെ വലയിലാക്കുകയായിരുന്നു.

13 സെക്കന്‍ഡ് നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ തന്റെ ജീവന്‍ രക്ഷിക്കുവാന്‍ ബല്‍ജിത് സിംഗ് (34), നരീന്ദര്‍ സിംഗ് (26), ഹരീന്ദര്‍ കുമാര്‍ (22) എന്നിവരെ കൊലപ്പെടുത്തേണ്ടി വരികയായിരുന്നു മുപ്പതുകാരനായി ഗുര്‍ജീത് സിംഗിന്. സിംഗ് തന്നെ കോടതിയില്‍ കത്തിയും ഹാജരാക്കി. സിങ്ങിനെതിരെ കൊലപാതകം, നരഹത്യ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടില്ലെന്ന് മെട്രോപൊളിറ്റന്‍ പോലീസ് സ്ഥിരീകരിച്ചു.

രക്ഷപ്പെട്ട നാലാമത്തെ ആക്രമണകാരിയെ ഗൂഢാലോചനക്കുറ്റത്തിന് ശിക്ഷിക്കുകയും ആക്രമികളുടെ ഡ്രൈവര്‍ ആണെന്ന് കരുതുന്ന അഞ്ചാമനെ ജയിലിലടയ്ക്കുകയും ചെയ്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ സിംഗ് സ്വയം പ്രതിരോധിക്കുന്നത് ദൃശ്യമായിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ റെഡ്ബ്രിഡ്ജ് മജിസ്ട്രേറ്റില്‍ നടന്ന ഒരു കോടതി ഹിയറിംഗില്‍, ആക്രമണകാരികളുടെ സംഘം അവിദഗ്ദ്ധ തൊഴിലാളികളായിരുന്നുവെന്നും സിങ്ങുമായി ഒരു കുടിശ്ശിക കടം സംബന്ധിച്ച് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും മനസിലാക്കി.

ഒരു ബിസിനസ്സ് ഇടപാടിനെച്ചൊല്ലിയാണ് ഗുര്‍ജീത് സിംഗിനെ കൊലപ്പെടുത്താനുള്ള ശ്രമം ഇവര്‍ നടത്തിയെന്ന് കുടുംബ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ജനുവരി 19ന് ഐല്‍ഫോര്‍ഡിലെ സെവന്‍ കിംഗ്‌സില്‍ നടന്ന ആക്രമണത്തിനിടെ, സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ സിങ്ങിന് നിരവധി മുറിവുകളും ഉണ്ടായിരുന്നു. തലയ്ക്ക് മുകളില്‍ ചുറ്റിക കൊണ്ടുള്ള ആക്രമണവും തലയുടെ പിന്‍ഭാഗത്തും നെറ്റിയിലും മുറിവും തലയുടെ ഇടതുവശത്ത് അഞ്ച് സെന്റിമീറ്റര്‍ മുറിവ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തിനിടെ അദ്ദേഹത്തിന്റെ ഒരു കൈയ്ക്കും പരിക്കേറ്റു.

ആക്രമണത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് മരിച്ച മൂവരും, രക്ഷപ്പെട്ട രണ്ട് പേരും ഗുര്‍ജീത് സിംഗിനെ ഐല്‍ഫോര്‍ഡിലെ ഗുരുദ്വാരയില്‍ വച്ച് കണ്ടിരുന്നു. ആക്രമണത്തിനു തലേന്നു രാത്രി ക്രിസ്റ്റല്‍ ബാങ്ക്വെറ്റിംഗ് എന്ന സ്ഥലത്ത് ഒരു ജന്മദിനാഘോഷ വേളയില്‍ ഒത്തുചേര്‍ന്നപ്പോള്‍ സിംഗും ഈ സംഘവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായതായി സുഹൃത്തുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ശേഷം സിംഗ് ഗുരുദ്വാരയില്‍ നിന്ന് പുറപ്പെടുന്നതുവരെ അക്രമികള്‍ കാത്തിരിക്കുകയും മിസ്റ്റര്‍ സിങ്ങിനെ പിന്തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തു വച്ച് ആക്രമിക്കുകയും ആയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category