1 GBP = 98.30INR                       

BREAKING NEWS

ഇന്നലെ നടന്നത് മഹാരാഷ്ട്രയില്‍ 75,000ഉം ആന്ധ്രയില്‍ 74,300ഉം കര്‍ണ്ണാകടയില്‍ ഒരു ലക്ഷവും പരിശോധന; തമിഴ്നാട്ടില്‍ 91,200 ടെസ്റ്റും; യുപിയില്‍ ഒരു ലക്ഷത്തി എഴുപതിനായിരവും; രോഗ വ്യാപനം കൂടിയിട്ടും കേരളത്തില്‍ നടന്നത് 52,000ത്തോളം പരിശോധനകള്‍ മാത്രം; ഇതുവരെ നടന്നത് 40 ലക്ഷം കോവിഡ് ടെസ്റ്റും; കേരളത്തിന്റെ കോവിഡ് മോഡല്‍ പിഴക്കുന്നതിന് കാരണം തേടി കേന്ദ്ര സംഘം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്നലെ മഹാരാഷ്ട്രയില്‍ 11,447 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രയില്‍ 3967ഉം കര്‍ണ്ണാകടയില്‍ 7542ഉം തമിഴ്നാട്ടില്‍ 4389ഉം ഉത്തര്‍ പ്രദേശില്‍ 2,552ഉം പേര്‍ക്ക്. കോവിഡ് പട്ടികയില്‍ ആറാമതുള്ള കേരളത്തില്‍ 7,283ഉം. ഈ കണക്ക് കേന്ദ്ര സര്‍ക്കാരിനെ അസ്വസ്ഥമാക്കുന്നുണ്ട്. കേരളത്തില്‍ ആകെ ഇന്നലെ നടന്നത് അമ്പത്തിയൊന്നായിരം പരിശോധന മാത്രമാണ്. മറ്റിടങ്ങളില്‍ ഇത് ഏറെ കൂടുതലും. എന്നിട്ടും കോവിഡില്‍ കേരളത്തിന്റെ സ്ഥീരീകരണ നിരക്ക് കൂടി നില്‍ക്കുന്നു. ഇതുകൊണ്ടാണ് കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തുന്നത്.

മഹാരാഷ്ട്രയില്‍ ഇന്നലെ 75,000വും ആന്ധ്രയില്‍ 74,300ഉം കര്‍ണ്ണാകടയില്‍ ഒരു ലക്ഷവും പരിശോധന നടന്നു. തമിഴ്നാട്ടില്‍ 91,200 പരിശോധനകള്‍. ഉത്തര്‍പ്രദേശില്‍ ഒരു ലക്ഷത്തി എഴുപതിനായിരവും. ആരോഗ്യത്തില്‍ പ്രത്യേക മോഡല്‍ തന്നെയുള്ള കേരളത്തില്‍ എന്തുകൊണ്ട് പരിശോധനാ നിരക്ക് ഉയരുന്നില്ലെന്നത് കേന്ദ്രത്തെ അത്ഭുതപ്പെടുത്തുന്നുണ്ട്. മഹാരാഷ്ട്രയില്‍ 79 ലക്ഷം പേരിലാണ് ഇതുവരെ പരിശോധന നടത്തിയത്. ഉത്തര്‍ പ്രദേശില്‍ ഒരു കോടി മൂന്ന് ലക്ഷം പേര്‍ക്കും. കേരളത്തില്‍ ഇത് വെറും 40 ലക്ഷത്തിനോട് അടുത്ത് മാത്രമാണ്. രോഗ വ്യാപനവുമായി തട്ടിച്ചു നോക്കുമ്പോള്‍ തീരെ കുറവ്. ഇന്നലെ കേരളത്തില്‍ നടന്നത് 52,000ത്തോളം പരിശോധനകള്‍ മാത്രം

അതിനിടെ സംസ്ഥാനത്തു കോവിഡ് പരിശോധനകളുടെ എണ്ണം കുറയാന്‍ കാരണമാകുന്നതു പുതിയ സോഫ്റ്റ്വെയറിലെ നിബന്ധനകള്‍ എന്ന വാദവും സജീവമാണ്. ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ പുതിയ ലാബ് മാനേജ്മെന്റ് സോഫ്റ്റ്വെയറില്‍ ഒരു പരിശോധന നടത്തുന്നതിനുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെങ്കില്‍ 15 20 മിനിറ്റ് വേണം. നേരത്തേ 5 മിനിറ്റിനകം തീര്‍ന്നിരുന്ന ഡേറ്റ എന്‍ട്രിയാണ് ഇപ്പോള്‍ കൂടുതല്‍ സമയമെടുക്കുന്നത്. പ്രതിദിനം 150 ടെസ്റ്റുകള്‍ വരെ നടത്തിയിരുന്ന സര്‍ക്കാര്‍ ആശുപത്രികളിലെ ലാബുകളില്‍ പരിശോധന പകുതിയായി. ഇതോടെ സംസ്ഥാനതലത്തില്‍ പ്രതിദിനം 70,000 പരിശോധന വരെ നടന്നിരുന്നത് 50,000 ആയി കുറഞ്ഞു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കേന്ദ്ര ആരോഗ്യ വകുപ്പ്.

കോവിഡ് കണക്കില്‍ ബംഗാളിനെയും ഡല്‍ഹിയെയും കേരളം മറികടന്നിട്ടുണ്ട്. കേരളത്തില്‍ മൊത്തം പോസിറ്റീവായവര്‍ 3.25 ലക്ഷം കവിഞ്ഞു. ഇതില്‍ 2.29 ലക്ഷം പേര്‍ക്കു ഭേദമായി. നിലവില്‍ 95,008 പേരാണു ചികിത്സയിലുള്ളത്. ഉയര്‍ന്ന കോവിഡ് സ്ഥിരീകരണ നിരക്കാണ് കേരളത്തിനു തലവേദന; കുറഞ്ഞ മരണനിരക്ക് ആശ്വാസവും. കോവിഡ് നിയന്ത്രണാതീതമായി വര്‍ധിച്ച കേരളം അടക്കം 5 സംസ്ഥാനങ്ങളിലേക്കു കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സംഘത്തെ അയയ്ക്കും. പ്രതിദിന കേസുകളുടെ എണ്ണം, സ്ഥിരീകരണ നിരക്ക് തുടങ്ങിയവയിലെ വര്‍ധന പരിഗണിച്ചാണ് കേരളം, കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബംഗാള്‍ എന്നിവിടങ്ങളിലേക്കു സംഘത്തെ അയയ്ക്കുന്നത്. കേരളത്തില്‍ കോവിഡ് ടെസ്റ്റ് കുറഞ്ഞതിന്റെ കാരണമാകും കണ്ടെത്താന്‍ ശ്രമിക്കുക.

ഹെല്‍ത്മോന്‍ എന്ന പേരിലുള്ള സോഫ്റ്റ്വെയര്‍ മാറ്റി ലാബ് ഡയഗ്നോസ്റ്റിക് മാനേജ്മെന്റ് സിസ്റ്റം (എല്‍ഡിഎംഎസ്) എന്ന സോഫ്റ്റ്വെയര്‍ അവതരിപ്പിച്ചതോടെയാണു സങ്കീര്‍ണമായത്. എല്‍ഡിഎംഎസില്‍ 4 പേജിലായി 21 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. പരിശോധനയ്ക്കു മുന്‍പ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. സമയം തികയാത്തതിനാല്‍ പോസിറ്റീവ് കേസുകള്‍ ആദ്യം ഉള്‍പ്പെടുത്തുകയാണ് ആരോഗ്യവകുപ്പ് ജീവനക്കാര്‍ ചെയ്യുന്നത്. നെഗറ്റീവ് ആകുന്നവരുടെ വിവരങ്ങള്‍ പല ജില്ലകളിലും ഉള്‍പ്പെടുത്തുന്നില്ല. ഇത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് വര്‍ധിക്കാന്‍ കാരണമാകുന്നതായും വിദഗ്ദ്ധര്‍ പറയുന്നു.
കേരളത്തില്‍ ഇന്നലെ 7283 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. 51,836 സാംപിളുകളുടെ പരിശോധനാഫലമാണിത്. 5731 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. 1158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 250 ആരോഗ്യ പ്രവര്‍ത്തകരും പോസിറ്റീവായി. ആരോഗ്യ പ്രവര്‍ത്തകരുടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 144 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയവര്‍. 6767 പേര്‍ ഇന്നലെ നെഗറ്റീവായി.

അതിനിടെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ സ്വകാര്യ ആശുപത്രികളിലെയും 10% കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കണമെന്നു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. എല്ലാ ദിവസവും ഒഴിവുള്ള ഐസിയു, വെന്റിലേറ്റര്‍, കിടക്കകള്‍ എന്നിവയുടെ എണ്ണം സര്‍ക്കാരിനെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category