1 GBP = 98.30INR                       

BREAKING NEWS

400 മീറ്റര്‍ നീളവും 83 മീറ്റര്‍ പൊക്കവും 61 മീറ്റര്‍ വീതിയുമുള്ള ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ഷിപ്പിന്റെ പൈലറ്റ് ക്യാപ്റ്റന്‍ മലയാളി ആണെന്നറിയാമോ?ദക്ഷിണ കൊറിയയില്‍ നിന്നും ലണ്ടനിലെ ത്തിയ കപ്പലിന്റെ വിശേഷങ്ങളുമാ യി ക്യാപ്റ്റന്‍ പി.എസ്.കെ തമ്പി

Britishmalayali
kz´wteJI³

ലയാളികള്‍ എത്തിപ്പെടാത്ത സ്ഥലങ്ങളോ മേഖലകളോ ലോകത്തില്‍ ഇല്ലെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. ലോകത്തിന്റെ പല കോണുകളില്‍ എത്തിപ്പെട്ട്, അദ്ധ്വാനശീലത്താല്‍ ഉയരങ്ങളിലെത്തിയ മലയാളികള്‍ അനവധിയാണ്. അതുപോലെ അപൂര്‍വ്വങ്ങളായ അവസരങ്ങള്‍ കൈയെത്തിപ്പിടിച്ച മലയാളികളേയും ലോകത്തിന്റെ പലഭാഗങ്ങളിലും നമുക്ക് കാണാന്‍ കഴിയും. അത്തരത്തിലൊരാളാണ് ക്യാപ്റ്റന്‍പി. എസ്. കെ തമ്പി.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരക്കുകപ്പലാണ് എച്ച് എം എം സ്റ്റോക്ഖോം. 400 മീറ്റര്‍ നീളവും 61.5 മീറ്റര്‍ വീതിയും 82.9 മീറ്റര്‍ ഉയരവുമുള്ള ഈ ഭീമന്‍ കപ്പലിനെ തെംസ് നദിയിലൂടെ നയിച്ചത് ക്യാപ്റ്റന്‍ പി കെ എസ് തമ്പി എന്ന മലയാളിയാണ്. 24,000 കണ്‍ടെയനറുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ഈ കപ്പല്‍ 2020 ഒക്ടോബര്‍ 11ന് ലണ്ടനിലെ ഗേയ്റ്റ്വേ പോര്‍ട്ടില്‍ അടുത്തിരിക്കുകയാണ്. ദക്ഷിണ കൊറിയയിലെ ഹുണ്ടായ് മര്‍ച്ചന്റ് മറൈനിന്റെ ഉടമസ്ഥതയിലുള്ള ഈ കപ്പല്‍ വിദൂര പൂര്‍വ്വ ദേശത്തുനിന്നും യൂറോപ്പിലേക്കുള്ള യാത്രയില്‍ ശീതീകരിച്ച പഴങ്ങള്‍, മാംസം തുടങ്ങി നിങ്ങള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന എല്ലാ സാധനങ്ങളുമായാണ് ലണ്ടനില്‍ എത്തിയിരിക്കുന്നത്.

കപ്പലുകള്‍ ബ്രിട്ടന്റെ സമുദ്രാതിര്‍ത്തിയില്‍ എത്തുമ്പോഴാണ് മറൈന്‍ പൈലറ്റ് അല്ലെങ്കില്‍ പൈലറ്റ് ക്യാപ്റ്റന്‍ അതില്‍ കയറുന്നത്. പിന്നീട് ആ കപ്പനിലെ നയിക്കുന്നതിനുള്ള ചുമതല ഈ പൈലറ്റിനായിരിക്കും. തെംസ് നദിയിലൂടെ 54 നോട്ടിക്കല്‍ മൈല്‍ ദൂരം കപ്പലിനെ നയിച്ച് ലണ്ടനിലെ ഗേയ്റ്റ്വേ തുറമുഖത്ത് കപ്പനിലെ അടുപ്പിക്കുന്ന ഉത്തരവാദിത്തമാണ് ക്യാപ്റ്റന്‍ തമ്പി ഏറ്റെടുത്തത്. അതുപോലെ ഇനി കപ്പല്‍ തിരിച്ചു പോകുമ്പോഴും ലണ്ടന്റെ സമുദ്രാതിര്‍ത്തി കടക്കുന്നതുവരെ കപ്പലിനെ നയിക്കുന്നതും ഈ മറൈന്‍ പൈലറ്റായിരിക്കും.

സാധാരണയായി തുറമുഖത്തിന് സമീപമെത്തുമ്പോള്‍ സമുദ്രത്തില്‍ ആഴം കുറഞ്ഞ ഭാഗങ്ങള്‍ ഉണ്ടാകും. ഇത് കൃത്യമായി മനസ്സിലാക്കി കപ്പലിനെ നയിച്ചാല്‍ മാത്രമേ സുരക്ഷിതമായി തുറമുഖത്ത് അടുപ്പിക്കാന്‍ കഴിയു. ഇതിന് പ്രാദേശിക ഭൂമിശാസ്ത്രത്തില്‍ നല്ല പരിചയം ഉണ്ടായിരിക്കണം അതുകൊണ്ടാണ് തുറമുഖത്തേക്ക് കപ്പലുകളെ നയിക്കാന്‍ പ്രത്യേകം ക്യാപ്റ്റന്മാരെ നിയോഗിക്കുന്നത്. ഇത് വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞ ഒരു ജോലിയാണ്. കെന്റിലെ ഗ്രാവെസെന്റിലുള്‍ല ലണ്ടന്‍ തുറമുഖത്ത് പ്രതിവര്‍ഷം ഏകദേശം 13,000 ത്തില്‍ അധികം കപ്പലുകളാണ് അടുക്കുന്നത്.

1998 ലാണ് ക്യാപ്റ്റന്‍ തമ്പി പോര്‍ട്ട് ഓഫ് ലണ്ടനില്‍ മറൈന്‍ പൈലറ്റായി ചേരുന്നത്. കഠിനാദ്ധ്വാനത്തിലൂടെ അദ്ദേഹം ക്ലസ്സ് 1 പൈലറ്റായി തീര്‍ന്നു. പിന്നീട് ബെര്‍തിംഗ് പൈലറ്റ് ആവുകയും ചെയ്തു. പിന്നീട് ബെര്‍തിംഗ് പൈലറ്റ് എന്നത് ഹെവന്‍ പൈലറ്റ് സര്‍വ്വീസ് എന്നായി മാറി. ഇതിലെ അംഗമാണ് ക്യാപ്റ്റന്‍ തമ്പി. തെംസ് നദിയിലൂടെ തുറമുഖത്തെത്തുന്ന 400 മീറ്ററിലധികം നീളവും 60 മീറ്ററിലധികം വീതിയും സമുദ്രാന്തര്‍ഭാഗത്തേക്ക് 16 മീറ്ററിലധികം താഴ്ന്ന് കിടക്കുകയും ചെയ്യുന്ന വലിയ കപ്പലുകളാണ് അള്‍ട്രാ ലാര്‍ജ് കണ്‍ടെയ്നര്‍ ഷിപ്പ് അഥവാ യു എല്‍ സി എസ്എന്നറിയപ്പെടുന്നത്. ഇവയെ തുറമുഖത്ത് അടുപ്പിക്കുകയാണ് ഹെവന്‍ പൈലറ്റ് സര്‍വ്വീസിന്റെ ജോലി.

കെന്റിലെ ഗ്രവെസെന്റിലെ ലണ്ടന്‍ വെസ്സല്‍ ട്രാഫിക് സര്‍വ്വീസില്‍ ഡെപ്യുട്ടി പോര്‍ട്ട് കണ്‍ട്രോളറായും ക്യാപ്റ്റന്‍ തമ്പി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രത്യേകാധികാരങ്ങളുള്ള ഹാര്‍ബര്‍ മാനേജരായാണ് ഈ സ്ഥാനത്ത് തമ്പി ജോലിചെയ്യുന്നത്. 1987-ല്‍ തന്റെ മാസ്റ്റേഴ്സ് മറൈന്‍ സര്‍ട്ടികിക്കറ്റ് ഓഫ് കമ്പിറ്റന്‍സി കോഴ്സ് ചെയ്യുവാനായാണ് തമ്പി 1987- ല്‍ ലണ്ടനിലെത്തുന്നതില്‍ ക്യാപ്റ്റന്‍സ് ലൈസന്‍സ് എന്ന് പൊതുവേ അറിയപ്പെടുന്ന ഇത് പൂര്‍ത്തിയാക്കിയ ശേഷം നോര്‍ത്ത് വെസ്റ്റ് കെന്റ് കോളേജില്‍ നോട്ടിക്കല്‍ ലക്ചററായി ജോലിയില്‍ പ്രവേശിച്ച തമ്പി 1998 ലാണ് ലണ്ടന്‍ പോര്‍ട്ടില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.

തിരുവനന്തപുരം സ്വദേശിയായ തമ്പിയുടെ മാതാവ്, തിരുവിതാംകൂര്‍ രാജകുടുംബവുമായി ബന്ധമുള്ള കരിമ്പള്ളി അമ്മവീട്ടിലെ അംഗമാണ് പിതാവ് ഇളങ്കോം കുടുംബാംഗവും. നീതിന്യായ മന്ത്രാലയത്തിലെ ബിസിനസ്സ് അഡ്മിനിസ്ട്രേറ്റര്‍ ആയി ജോലിചെയ്യുന്ന പാലക്കാട് സ്വദേശിനി അനിത പുലിയങ്കളത്താണ് തമ്പിയുടെ പത്നി. ഏകമകന്‍ കിരണ്‍ തമ്പി മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ മാസ്റ്റേഴ്സ് ഡിഗ്രി കഴിഞ്ഞ് സറെയിലെ ടാര്‍ഗറ്റ് എനര്‍ജി സൊല്യുഷന്‍സില്‍ ജോലി ചെയ്യുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category