1 GBP =98.80INR                       

BREAKING NEWS

27-ാം വയസ്സില്‍ ലണ്ടനിലെ ഷെഫായ അരുണ്‍ എന്ന മലയാളി യുവാവ് ആത്മഹത്യ ചെയ്തത് എന്തിന്? മറ്റൊരു സംസ്‌കാരത്തില്‍ നിന്നും ഇങ്ങോട്ട് കുടിയേറിയ നമുക്ക് എവിടെയാണ് പിഴയ്ക്കുന്നത്? മകന്‍ നഷ്ടപ്പെട്ട ഒരു അച്ഛന്റേയും അമ്മയുടെയും ജീവിത കഥ

Britishmalayali
kz´wteJI³

ലണ്ടന്‍: സ്വാതന്ത്ര്യ പൂര്‍വ്വ കാലഘട്ടം തൊട്ടേ ബ്രിട്ടനില്‍ മലയാളി സാന്നിദ്ധ്യമുണ്ടെങ്കിലും, ഒരു സമൂഹമായി കുടിയേറിപ്പാര്‍ക്കാന്‍. തുടങ്ങുന്നത് 1960 കളിലാണ് ആദ്യകാലങ്ങളില്‍ ജീവിതത്തിന്റെ മരുപ്പച്ച തേടിയെത്തിയവര്‍ക്ക് ജീവിതം സുരക്ഷിതമാക്കണമെന്ന ഒരാഗ്രഹം മാത്രമാണുണ്ടായിരുന്നത്. തങ്ങളുടെ പൈതൃകത്തിലും, പാരമ്പര്യമായി കിട്ടിയ മൂല്യങ്ങളിലും മുറുകേ പിടിച്ച്, സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുമ്പോഴും, ദൂരെ സ്വന്തം നാട്ടില്‍ ഉള്ള ഉറ്റവരുടെ ജീവിതവും അവര്‍ സുരക്ഷിതമാക്കുവാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടിലെ മണ്ണില്‍ ആഴത്തിലിറങ്ങിയ വേരുകള്‍ പറിച്ചുകളയാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല.

ബ്രിട്ടീഷ് മണ്ണില്‍ സ്ഥിരതാമസമാരംഭിച്ചവരുടെ രണ്ടാം തലമുറയ്ക്ക് പക്ഷെ നമ്മുടെ സംസ്‌കാരവും പൈതൃകവും കൂടുതല്‍ അടുത്തറിയാനായില്ല. പൂര്‍വ്വികര്‍ കരുതിവച്ച പൈതൃകത്തിനൊപ്പം, വളരുന്ന മണ്ണിന്റെ ആധുനികതയും ഈ തലമ്രുറയുടെ മനസ്സിനെ കലുഷിതമാക്കുകയായിരുന്നു. സ്വന്തം സ്വത്വം നഷ്ടപ്പെട്ട ഒരു തലമുറ പക്ഷെ, മുളച്ചുപൊന്തിയ മണ്ണിനെ സ്വാംശീകരിക്കാനുമാകാതെ ഉഴറി.

എന്നാല്‍ കാലം പോകുന്തോറും പൈതൃകത്തിന്റെ വേരുകള്‍ ദുര്‍ബലമാകുകയായിരുന്നു. ഇത്, ബ്രിട്ടനിലെ മലയാളികളുടെ കാര്യം മാത്രമല്ല, ഇങ്ങ് കേരളത്തില്‍ പോലും, സ്വന്തം പൈതൃകത്തില്‍ നിന്നകന്ന് ആധുനികതയെ വരിച്ച ഒരു തലമുറയാണ് ഇന്ന് പൊതുവില്‍ കണ്ടുവരുന്നത്. എന്നാല്‍, ബ്രിട്ടനെ പോലെ ഒരു വികസിത രാജ്യത്ത് ജീവിക്കുമ്പോള്‍ മനസ്സിനുള്ളില്‍ നടക്കുന്ന സാംസ്‌കാരിക സംഘട്ടനത്തിന് ശക്തി വര്‍ദ്ധിക്കും. അതായിരുന്നു അരുണ്‍ വിശ്വംഭരന്‍ എന്ന 27 വയസ്സുകാരന്റെ ജീവിതത്തിലും സംഭവിച്ചത്.

അത്തരമൊരു സാംസ്‌കാരിക സംഘട്ടനം തന്നെയായിരുന്നു 2018 സെപ്റ്റംബറില്‍ അരുണിനെ ആത്മഹത്യയിലേക്ക് നയിച്ചതും. മുലപ്പാലിനൊപ്പം പണ്ടെങ്ങോ അമ്മ പാടിക്കൊടുത്ത താരാട്ടുപാട്ടുകളും അരുണിനെ തന്റെ പൈതൃകത്തോട് അടുപ്പിച്ചു നിര്‍ത്തി. എന്നാല്‍, തനിക്കുള്ളിലെ ക്രോമസോമുകളുടെ കുസൃതി തന്നിലുയര്‍ത്തിയ പ്രത്യേക താത്പര്യം അവനെ നിയന്ത്രണത്തിലാക്കുകയും ചെയ്തിരുന്നു. തന്റെ സ്വവര്‍ഗ്ഗ രതിയിലുള്ള താത്പര്യം അമ്മയോട് തുറന്നു പറഞ്ഞതുതന്നെ ഏറെ ഭയന്നിട്ടായിരുന്നു.

ഒരു ഞെട്ടലോടെ അത് ശ്രവിച്ച അമ്മ പക്ഷെ അത് അംഗീകരിക്കാന്‍ തയ്യാറായിരുന്നു. പക്ഷെ, അരുണില്‍ അപ്പോഴേക്കും കുറ്റബോധം അടിയുറച്ചു കഴിഞ്ഞിരുന്നു.


''എന്റെ സുഹൃത്തുക്കളോട്, എന്റെ മാതാപിതാക്കളോട്, എന്റെ ഉറ്റവരോട്... എല്ലാവരോടും ഞാന്‍ തെറ്റ് ചെയ്തു. മനപ്പൂര്‍വ്വമായിരുന്നില്ല, പക്ഷെ എന്റെ ലൈംഗികത....'' ആത്മഹത്യയ്ക്ക് മുന്‍പ് അരുണ്‍ എഴുതിയ കുറിപ്പിലെ വരികള്‍, തന്റെ സ്വന്തം വര്‍ഗ്ഗത്തോടുള്ള ലൈംഗിക താത്പര്യം അരുണിന് തന്നെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു എന്ന് തെളിയിക്കുന്നു. ഈ വിഭിന്ന സംസ്‌കാരങ്ങള്‍ തമ്മിലുള്ള വടംവലിയില്‍ തകരുന്നത് ഇത്തരത്തിലുള്ള ലോല മനസ്സുകളാണ്. അതാണല്ലോ അരുണ്‍ അധികം വൈകാതെ വിഷാദരോഗിയായി മാറിയത്.

നാട്ടിലെ മുത്തശ്ശിക്കും, ബന്ധുക്കാര്‍ക്കു ഒക്കെ ഒപ്പം നടക്കുമ്പോള്‍, അവര്‍ തന്നെ ഒരു പ്രത്യേക തരത്തിലായിരിക്കും വീക്ഷിക്കുക എന്ന് അരുണ്‍ ഭയന്നിരുന്നതായി മറ്റൊരു കുറിപ്പില്‍ പറയുന്നു. സ്വന്തം വ്യക്തിത്വം, സ്വത്വം അതെന്താണെന്ന് മനസ്സിലാക്കാന്‍ അരുണിന് കഴിയാതെ പോയി. അതായിരുന്നു, മറ്റുവിധത്തില്‍ വിജയമായി തീരേണ്ട ജീവിതം പാതിവഴിയില്‍ ഒടുക്കുവാന്‍ കാരണമായത്. ഇത്, ബ്രിട്ടന്‍ പോലുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ കുടിയേറിപ്പാര്‍ത്തിട്ടുള്ള എല്ലാ മലയാളികള്‍ക്കും, അല്ലെങ്കില്‍ താരതമ്യേന യാഥാസ്ഥിതിക സമൂഹം നിലനില്‍ക്കുന്ന എല്ലാ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഒരു പാഠമാകേണ്ട ഒന്നാണ്.

തിരക്കു പിടിച്ച ജീവിതത്തില്‍, കുടുംബാംഗങ്ങള്‍ പോലും പരസ്പരം മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നില്ല എന്നിടത്താണ് ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ആരംഭിക്കുന്നത്. അരുണിന്റെ ലൈംഗികത അംഗീകരിക്കാന്‍ മാതാപിതാക്കള്‍ തയ്യാറായിരുന്നു. പക്ഷെ, അത് അരുണിനെ പറഞ്ഞു മനസ്സിലാക്കുവാനുള്ള സമയം അവര്‍ക്ക് കിട്ടിയില്ല. ഇത് കുറച്ച് നേരത്തേ അറിഞ്ഞിരുന്നെങ്കില്‍, ആവശ്യമായ നടപടികള്‍ എടുക്കാമായിരുന്നു എന്നാണ് അരുണിന്റെ പിതാവ് ജോസ് വിശ്വംഭരന്‍ പറയുന്നത്.

സ്വവര്‍ഗ്ഗ രതി ഒരു രോഗമല്ലെന്നുള്ളത് ഇന്ന് പരക്കേ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. പല മതങ്ങളും ഇതിനെ എതിര്‍ക്കുമ്പോഴും, ഇത് മനുഷ്യന്റെ ജനിതക ഘടനയിലുണ്ടാകുന്ന ചില വ്യത്യാസങ്ങള്‍ മൂലം സംഭവിക്കുന്ന ഒന്നാണെന്ന ശാസ്ത്ര സത്യം അംഗീകരിക്കാന്‍ പൊതു സമൂഹം തയ്യാറായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവിടെ ആവശ്യമായത് ശരിയായ കൗണ്‍സിലിംഗ് ആണെന്നാണ് അരുണിന്റെ മാതാവ് സന്ധ്യ വിശ്വംഭരന്‍ പറയുന്നത്.

എല്‍ ജി ബി ടി ക്യൂ കമ്മ്യുണിറ്റി ഇന്ന് ഒരു യാഥാര്‍ത്ഥ്യമാണ്. ആ ഒരു സത്യം അംഗീകരിച്ചുകൊണ്ടുമാത്രമേ ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ കഴിയുകയുള്ളു. ഒരു വ്യക്തി, അയാളുടെ മകന്‍ അല്ലെങ്കില്‍ മകള്‍ ഈ പ്രത്യേക ലൈംഗികതയോട് താത്പര്യമുള്ള വ്യക്തിയാണെന്ന് എത്രയും നേരത്തേ തിരിച്ചറിയുന്നുവോ അത്രയും എളുപ്പം ഇത് കൈകാര്യം ചെയ്യുവാനാകും.

ഇവിടെ പ്രധാനമായും സ്വവര്‍ഗ്ഗാനുരാഗികളേയും അവരുടെ മാതാപിതാക്കളേയും ഭയപ്പെടുത്തുന്ന പ്രധാന കാര്യം സമൂഹത്തിന്റെ പ്രതികരണമാണ്. പ്രത്യേകിച്ച്, ദൂരെ നാട്ടിലുള്ള ബന്ധുക്കളുടെ പ്രതികരണം. ഈ ഭയം നീക്കുവാന്‍ കൗണ്‍സിലിംഗ് തന്നെ ആവശ്യമാണ്. മാത്രമല്ല, അതിന് ഒരുപക്ഷെ ദീര്‍ഘനാളത്തെ കൗണ്‍സിലിംഗും ആവശ്യമായി വന്നേക്കാം. അരുണിന്റെ കാര്യം കുറേക്കൂടി നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ ഇന്ന് ഒരുപക്ഷെ അവന്‍ ജീവിക്കുമായിരുന്നെന്ന് അരുണിന്റെ പിതാവ് പറയുന്നതും അതുകൊണ്ടുതന്നെയാണ്.

ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയോ, ഇത് ഒളിച്ചു വയ്ക്കുകയോ ചെയ്യുന്നത് കൊണ്ട് ഇത് തീരുകയില്ല എന്ന യാഥാര്‍ത്ഥ്യം ആദ്യം മാതാപിതാക്കള്‍ മനസ്സിലാക്കണം. തുറന്ന മനസ്സോടെയുള്ള ഇടപെടല്‍ തന്നെയാണ് ഇതിനാവശ്യം. ഇതിനായി നിരവധി കൗണ്‍സിലിംഗ് സെന്ററുകളും ഉണ്ട്. അവരുമായി ബന്ധപ്പെട്ട് പരിഹാരം തേടുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനു മുന്‍പായി സ്വവര്‍ഗ്ഗ രതി ഒരു രോഗമോ മാനസിക പ്രശ്നമോ അല്ലെന്നുള്ള യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category