1 GBP = 101.90 INR                       

BREAKING NEWS

പറയാതെ വയ്യ... പറഞ്ഞു പോകുകയാണ്

Britishmalayali
ജോണ്‍ മുളയങ്കല്‍

ത്ര കണ്ടാലും കൊണ്ടാലും പഠിയ്ക്കാത്തവരാണോ കേരളക്കാര്‍?

പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും, എല്ലാക്കാര്യത്തിലും തുല്യത എന്ന ചിന്തയില്‍ അവരും എത്തിയിരിക്കുന്നു. അതിന്റെ ഉദാഹരണമാണ് ഭാഗ്യലക്ഷ്മിയുടെ കൂട്ടരും ഒരു പുരുഷന്റെ താമസ സ്ഥലത്ത് കയറി തല്ലിയത്.

തട്ടിപ്പിനും (സരിത മോഡല്‍) കള്ളക്കടത്തിനും (സ്വപ്‌ന സുരേഷ്) അവര്‍ ഒട്ടും പറകിലല്ലാ എന്ന കാണിച്ചു തരുന്നു. പുരുഷന്മാരുടെ കുത്തകയായിരുന്ന ഇവയെല്ലാം സ്ത്രീകള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇനി അടിപിടിയും കൊലപാതകവും മാത്രമെ ബാക്കിയുള്ളു. അതും തുടങ്ങിക്കഴിഞ്ഞു.

ജോളി കൂടത്തായി കേസ് നമ്മുടെ കണ്‍മുമ്പിലുണ്ട്.

ഒരു കാലത്ത് സ്വന്തം ശബ്ദം കൊണ്ട് ജനങ്ങളെ വിസ്മഭരിതരാക്കിയ കഴിവുള്ള ഒരു കലാകാരി സ്വന്തം ആത്മകഥ എഴുതി ജനഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങിയ ഒരു കലാകാരി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് നമ്മള്‍ ഈയിടെ സോഷ്യല്‍ മീഡിയയില്‍ കണ്ടത്.

മറ്റു ഏതെല്ലാം മാര്‍ഗങ്ങള്‍ ഉണ്ട് ഇത്തരം കാര്യങ്ങളെ നേരിടാന്‍ എന്നിട്ടുമെന്തേ അവര്‍ ഇങ്ങനെ ചെയ്തു?

നേരത്തെ നേടിയെടുത്ത ആ നല്ല ഇമേജ് ഇപ്പോള്‍ എവിടെയാണ്?

ഇത്രയും മലിനമായ രാഷ്ട്രീയം കേരളത്തില്‍ അല്ലാതെ മറ്റെവിടെ കാണാന്‍ കഴിയും.

അതിന് ഒരു ഇമ്പവും പ്രശ്‌നമല്ല.

ജനങ്ങളുടെ നന്മയ്ക്കായി എന്നു പറഞ്ഞു നട്ടു നനച്ചുവളര്‍ത്തി പടര്‍ന്ന് പന്തലിച്ച കമ്യുണിസം എവിടെ എത്തിനില്‍ക്കുന്നു.

ഇഎംഎസും നായനാരും, എ കെ ഗോപാലനും അങ്ങനെ വിരലിലെണ്ണാവുന്ന നല്ല നേതാക്കള്‍ വളര്‍ത്തിയെടുത്ത കമ്യുണിസ്റ്റ് പാര്‍ട്ടിയില്‍ സഖാവ് അച്യുതാനന്ദന്‍  എങ്കിലും കറകളഞ്ഞ നേതാവായി എണ്ണപ്പെട്ടിരുന്നു.

എന്നാല്‍ ഈ പ്രായത്തിലും ഭരണ കക്ഷിയുടെ ഉപദേഷ്ടാവ് എന്ന രീതിയില്‍ എത്ര പണമാണ് സാര്‍ ഖജനാവില്‍ നിന്നും അങ്ങ് കൈപ്പറ്റുന്നത്. ആ തുക കിട്ടിയിട്ടു വേണോ സാറിന്റെ കുടുംബത്തിന് കഴിയാന്‍.

ഇപ്പോള്‍ കിട്ടുന്ന ലക്ഷങ്ങള്‍ എത്രയോ പാവങ്ങളുടെ ആഹാരത്തിനു ഉപകരിക്കും, അല്ലെങ്കില്‍ ചോര്‍ന്നൊലിക്കുന്ന പുരയില്‍ ജീവിക്കുന്നവര്‍ക്ക് ഭവനത്തിന് വേണ്ടി ചെലവിടണം സര്‍.

നമ്മള്‍ കടന്നു പോകുമ്പോള്‍ ജനമനസുകളില്‍ ചെയ്ത നന്മ നിറഞ്ഞു നില്‍ക്കട്ടെ സര്‍.

മറ്റുള്ളവരുടെ കാര്യങ്ങള്‍ പറയാതിരിക്കുകയാണ് ഭേദം. എത്ര കിട്ടിയാലും വീണ്ടും വീണ്ടും സ്വരുക്കൂട്ടാന്‍ എന്തു കൊള്ളരുതായ്മയ്ക്കും കൂട്ടു നില്‍ക്കുന്നവര്‍.

ഇനികോണ്‍ഗ്രസിലേയ്ക്കു വന്നാലോ. ഇതിലും കഷ്ടം പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രാഷ്ട്രീയത്തില്‍ ഇറങ്ങിയവരാണ് മിക്കവരും തന്നെ. അതിനു മാര്‍ഗം എന്തായാലും കുഴപ്പമില്ല. ലക്ഷ്യം സാധിച്ചാല്‍ മതി. അതിനു വിപരീതമായി ഒരു എകെ ആന്റണിയെ ചൂണ്ടിക്കാണിക്കാം. മറ്റാരുണ്ട് എടുത്തു പറയാന്‍.

കേരളാകോണ്‍ഗ്രസിന് തമ്മിലടി കഴിഞ്ഞിട്ട് ഒന്നിനും നേരമില്ല. പിളരും കൂടിചേരും, വീണ്ടും പിളരും. വീണ്ടും ഒന്നിക്കും. ഇങ്ങനെയുള്ള കളികളുമായി അവര്‍ ജീവിക്കുന്നു. ജനങ്ങളുടെ കാര്യം നോക്കാനൊ അവരെ സേവിക്കാനോ സമയമില്ല. അതുകൊണ്ട് അവര്‍ക്ക് വളര്‍ച്ചയുമില്ല. ചാടിക്കളിച്ച് നടക്കുന്ന ഒരു പാര്‍ട്ടിയായി അവര്‍ മാറി.

മുസ്ലീം ലീഗിലുമുണ്ട് അവരുടെ അജണ്ടകള്‍. കുറെപ്പേരുടെ കൈയില്‍ അടക്കിപ്പിടിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടി ഭരണത്തിലേറിയാല്‍ പണം ഉണ്ടാക്കുക എന്നതൊഴിച്ച്  അവര്‍ക്കുമില്ല ജനസേവനത്തിന് താല്പര്യം.

എന്തിന് പറയുന്നു. ഇലക്ഷന്‍ സമയത്ത് വില പേശാന്‍ ചില ഈര്‍ക്കിലി പാര്‍ട്ടികള്‍ വേറെയും.

ഡല്‍ഹിയില്‍ കേന്ദ്ര ഭരണത്തിന്റെ മൂക്കിന് താഴെ അവരെ വെല്ലുവിളിച്ചുകൊണ്ട് ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയുണ്ട്. ശ്രീമാന്‍ കെജ്‌രിവാള്‍.

ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട യഥാര്‍ത്ഥ ഭരണാധികാരി. എന്ത് ജനസേവനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.

രാഷ്ട്രീയക്കാര്‍ കണ്ട് പഠിക്കണം. അദ്ദേഹത്തെയാണ് ഭരണാധികാരി എന്ന് വിളിക്കേണ്ടത്. മറ്റു പലര്‍ക്കും ആ പദം ചേരില്ല.

നമ്മുടെ നാട്ടില്‍ എത്ര നല്ല ഐഎഎസ് ഓഫീസര്‍മാരുണ്ടായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി നന്മ ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍. പക്ഷെ, രാഷ്ട്രീയ കോമരങ്ങള്‍ അവരെ നന്മ ചെയ്യാന്‍ അനുവദിക്കാതെ പന്തു തട്ടുന്നതു പോലെ തട്ടിക്കളിച്ചു. തങ്ങളുടെ ചൊല്‍പ്പടിക്കു നിര്‍ത്താന്‍.

അനുസരിച്ചവരെ അവരുടെ കരുവാക്കി കൂടെ നിര്‍ത്തി. അല്ലാത്തവര്‍ പീഢനം മടുത്ത് മുള്ളി മുള്ളുകൊണ്ട് നേരിടാന്‍ വേണ്ടി രാഷ്ട്രീയത്തിലും ചേക്കേറി.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ തണലിലല്ലാതെ, ലേബലില്ലാതെ നിനില്പില്ലെന്നു കണ്ട കലാകാരന്മാരും, എഴുത്തുകാരും അവരുടെ കുടക്കീഴിലേയ്ക്ക് കയറിപ്പറ്റി.

ഇതാണ് ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ.

പ്രകൃതി നല്‍കുന്ന പാഠങ്ങളില്‍ നിന്നും ആരും പഠിക്കുന്നില്ല. ഒരു തലമുറയ്ക്കല്ല അനേകം തലമുറകള്‍ക്ക് കഴിയാനുള്ളത് ഉണ്ടെങ്കിലും ഇനിയും ഉണ്ടാക്കണം ഉണ്ടാക്കണം എന്ന ചിന്ത എന്തേ മനുഷ്യരില്‍ നിന്നും വിട്ടുപോകുന്നില്ല. മറ്റുള്ളവരുടെ പോക്കറ്റില്‍ കിടക്കുന്നത് തന്റെ പോക്കറ്റില്‍ ആക്കണമെന്നുള്ള ചിന്തയാണ് പലരടേയും മനസില്‍.

അതിന് സ്ത്രീയും പുരുഷനും എന്ന നോട്ടമില്ല. ആരേയും പറ്റിച്ചു പണം ഉണ്ടാക്കുക എന്ന ഒരു പ്രത്യേക സ്വഭാവം കേരളക്കാരുടെ മനസില്‍ രൂഢമൂലമായിരിക്കുകയാണ്. അത് എന്ന് മാറുന്നുവോ കേരളീയര്‍ ഗതിപിടിക്കുകയുള്ളു.

ഗള്‍ഫിന്റെ കറവ വറ്റിത്തുടങ്ങി. ഇനി അധികം നാള്‍ അവിടെ നിന്നുള്ള വരവ് ഉണ്ടാകില്ല. യൂറോപ്പും അമേരിക്കുയും ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നും പണത്തിന്റെ ഒഴുക്ക് ഇനി പ്രതീക്ഷിക്കരുത്.

അതുകൊണ്ട് ഉണരു ജനമേ. രാഷ്ട്രീയക്കാര്‍ നിങ്ങളെ നന്നാക്കാന്‍ ഇറങ്ങിയവരല്ല. സ്വയം നന്നാകാന്‍ ഇറങ്ങിയവരാണ്.

വെറുതെ അവരുടെ പിന്നാലെ പോയി നിങ്ഹളുടെ സമരയം കളയാതെ അധ്വാനിക്കാന്‍ നോക്ക്. മണ്ണിലേയ്ക്ക് ഇറങ്ങു. ജീവിക്കാന്‍ പഠിക്ക്. അതിനുള്ള ഒരു പാഠമാണ് പ്രകൃതി ഒരുക്കിയിരിക്കുന്നത്. മറ്റുള്ളവറെ വഞ്ചിക്കാതെ സ്വയം ജോലി ചെയ്ത് നല്ലൊരു മനുഷ്യനായി കേരളീയര്‍ മാറും എന്ന വിശ്വാസത്തോടെ പറഞ്ഞു പോവുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category