kz´wteJI³
തൃശൂര്‍: ലൈഫ് മിഷനില്‍ സര്‍ക്കാര്‍ കുടുങ്ങുമെന്ന് സൂചന. യൂണിടാക്കിനു വടക്കാഞ്ചേരി ഫ്ളാറ്റ് നിര്‍മ്മാണം കൈമാറിയതുമായി ബന്ധപ്പെട്ട് 3 നിര്‍ണായക രേഖകള്‍ സിബിഐക്കു ലഭിച്ചതായി സൂചന. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ ഹാബിറ്റാറ്റിനെ മുന്നറിയിപ്പില്ലാതെ ഒഴിവാക്കി യൂണിടാക്കിനെ കൊണ്ടുവന്നതു വ്യക്തമാക്കുന്നതാണ് ഈ രേഖകള്‍. കെട്ടിട നിര്‍മ്മാണ ഫണ്ട് സംഭാവന ചെയ്ത റെഡ് ക്രസന്റിനു യൂണിടാക്കിനെ കൊണ്ടുവരുന്നതില്‍ പങ്കില്ലായിരുന്നുവെന്നും വ്യക്തമാക്കുന്നതാണ് ഇവ. ഇത് പിണറായി സര്‍ക്കാരിന്റെ വാദങ്ങളെ ദുര്‍ബ്ബലമാക്കും.
യുഎഇയിലെ സ്പോണ്സര് 15 കോടി രൂപ തരുന്നുണ്ടെന്നും ഇതിനു പറ്റുന്ന വിധത്തില്‍ വീടുകളുടെ പ്ലാന്‍ സമര്‍പ്പിക്കണമെന്നും കാണിച്ചു 2019 ഏപില്‍ 30നു ലൈഫ് മിഷന് ഹാബിറ്റാറ്റിനു 'കോണ്‍ഫിഡന്‍ഷ്യല്‍' എന്നു രേഖപ്പെടുത്തി എഴുതിയ കത്ത് അതീവ നിര്‍ണ്ണായകമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സി ലൈഫ് മിഷനാകുമെന്നും കത്തിലുണ്ട്. ഇതാണ് ആദ്യ രേഖ. രണ്ടാമത്തെ കത്തും അതിനിര്‍ണ്ണായകമാണ്. ഹാബിറ്റാറ്റ് സമര്‍പ്പിച്ച എസ്റ്റിമേറ്റ് തുക 27.5 കോടിയാണെന്നും അതു തിരുത്തി 15 കോടിയുടെ പുതിയ എസ്റ്റിമേറ്റ് നല്‍കണമെന്നും പറയുന്ന കത്താണ് ഇത്. 2019 ഓഗസ്റ്റ് 18നാണു കത്തയയ്ക്കുന്നത്. ഇതും സിബിഐയ്ക്ക് കിട്ടി കഴിഞ്ഞു. പിണറായി സര്‍ക്കാരിനെ വെട്ടിലാക്കുന്നതാണ് ഈ രേഖകള്‍.
യൂണിടാക് എന്ന ഏജന്‍സി നല്കിയ പ്ലാന്‍ അംഗീകരിച്ചുവെന്നും യൂണിടാക്കിനെ റെഡ് ക്രസന്റ് നിയോഗിക്കുന്നതായി കാണിക്കുന്ന സന്ദേശം അയക്കണമെന്നും ആവശ്യപ്പെട്ട് 37 ദിവസത്തിനു ശേഷം റെഡ് ക്രസന്റിനു ലൈഫ് മിഷന് അയച്ച കത്ത് അതീവ നിര്‍ണ്ണായകാണ്. ഇതാണ് അഴിമതിയുടെ സാധ്യത ചര്‍ച്ചയാക്കുന്നതും. യൂണിടാക്കിനെ പണി ഏല്‍പ്പിച്ചത് ലൈഫ് മിഷനാണെന്ന് വ്യക്തമാക്കുന്നതാണ് ഈ രേഖയെന്നാണഅ സിബിഐ വിലയിരുത്തുന്നത്. യൂണിടാക്കുമായി നടത്തിയ ഇമെയില്‍ ഇടപാടുകളും കത്തിലുണ്ട്. ഇതോടെയാണു ഹാബിറ്റാറ്റ് പുറത്തായത്. ഇത് തീര്‍ത്തും ദുരൂഹമാണ്. അങ്ങനെ ഹാബിറ്റാറ്റില്‍ നിന്നും പദ്ധതി തട്ടിയെടുത്താണ് യൂണിടാകിനെ പണി ഏല്‍പ്പിക്കുന്നത്.
സര്‍ക്കാര്‍ നിശ്ചയിച്ച ഹാബിറ്റാറ്റിനെ തട്ടി റെഡ് ക്രസന്റ് പോലും അറിയാതെ യൂണിടാക് വന്നത് എന്നതാണ് ഈ ഫയലുകള്‍ക്കിടയില്‍ ബാക്കിയാകുന്ന ചോദ്യമെന്ന് മനോരമയും വിശദീകരിക്കുന്നു. രേഖകള്‍ കാണിക്കുന്നത് ഇതെല്ലാം തീരുമാനിച്ചത് ലൈഫ് മിഷനാണെന്നാണ്. ഇത് സര്‍ക്കാരിനെ തീര്‍ത്തും വെട്ടിലാക്കും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു ഫയലും ലൈഫ് മിഷനില്ല. യൂണിടാക്കിനെ ചുമതല ഏല്പിക്കാന് ലൈഫ്മിഷന് സിഇഒയോടു ആരെങ്കിലും വാക്കാല്‍ നിര്‍ദ്ദേശിച്ചോ എന്ന ചോദ്യമാണു നിര്‍ണായകം. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറാണ് ഇത് ചെയ്തതെന്ന സംശയവും സജീവമാണ്.
അതിനിടെ യൂണിടാക് നേരിട്ടു വിദേശധന സഹായം കൈപ്പറ്റിയെന്ന കേസില്‍ ലൈഫ് മിഷന് സിഇഒ: യു.വി.ജോസിനെ ചോദ്യംചെയ്യാന്‍ സിബിഐ നിയമോപദേശം തേടി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഐഎഎസ് ഉദ്യോഗസ്ഥനായ യു. വി. ജോസിനെ ചോദ്യം ചെയ്യാന്‍ കഴിയുമോ എന്നറിയാനാണു നിയമോപദേശം. സാധാരണ നിലയില്‍ അഴിമതി നിരോധന നിയമ (പിസി) പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളിലാണു സിബിഐ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാറുള്ളത്. അതിനായി സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോ ഹൈക്കോടതി ഉത്തരവോ ലഭിക്കാറുണ്ട്. ലൈഫ് മിഷന് പദ്ധതിയുടെ മറവില്‍ നടന്ന എഫ്സിആര്‍എ ചട്ടലംഘനത്തില്‍ സിബിഐ നേരിട്ടു കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ജോസിനെ ചോദ്യം ചെയ്യുന്നത് കേസില്‍ അതീവ നിര്‍ണ്ണായകമാണ്. ജോസ് പറയുന്നത് കേസിനെ സ്വാധീനിക്കും. അഴിമതിയുടെ യഥാര്‍ത്ഥ ചിത്രം ഇതോടെ വ്യക്തമാകും.
20 കോടി രൂപയുടെ വിദേശധനസഹായം ലഭിച്ച വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഭവനസമുച്ചയത്തിന്റെ നിര്‍മ്മാണക്കരാര്‍ തുടക്കം മാത്രമെന്നു സിബിഐ കേസിലെ ഒന്നാം പ്രതി യൂണിടാക് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ഈപ്പന് മൊഴി നല്‍കിയിട്ടുണ്ട്. നിര്‍മ്മാണം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയാല്‍ വിദേശഫണ്ട് ഇനിയും ലഭിക്കുമെന്ന് ഉറപ്പു നല്കിയതു തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യന്‍ പൗരന് ഖാലിദാണെന്നും സന്തോഷ് മൊഴി നല്കി. നിര്‍മ്മാണക്കരാര്‍ ലഭിച്ചതിന്റെ കമ്മിഷന് തുകയില്‍ 3.50 കോടി രൂപ തിരുവനന്തപുരത്തുവച്ചു ഖാലിദിനു കൈമാറിയതിന്റെ തെളിവുകള്‍ യൂണിടാക്കിന്റെ ഓഫിസില്‍ സിബിഐ കണ്ടെത്തി.
എന്നാല്‍ സ്വപ്നയുടെ രഹസ്യ ലോക്കറില്‍ എന്‍ഐഎ കണ്ടെത്തിയ 1 കോടി രൂപ വടക്കാഞ്ചേരി പദ്ധതിയുടെ കമ്മിഷനായി യൂണിടാക് നല്കിയ തുകയാണെന്നു അന്വേഷണ ഏജന്‍സികള്‍ ഉറപ്പിച്ചിട്ടില്ല. സ്വപ്ന നിര്‍ദ്ദേശിച്ചതനുസരിച്ചു 75 ലക്ഷം രൂപയാണു സ്വര്‍ണക്കടത്തു കേസിലെ കൂട്ടുപ്രതികളായ സന്ദീപ് നായര്‍, പി.എസ്.സരിത്ത് എന്നിവരുടെ സ്ഥാപനമായ ഐസോമോങ്കിന്റെ അക്കൗണ്ടില്‍ സന്തോഷ് ഈപ്പന് നിക്ഷേപിച്ചത്.
ഖാലിദിനു കൈമാറിയ തുക വിദേശകറന്‍സിയായാണു നല്‍കിയത്. റെഡ് ക്രസന്റ് നല്കിയ 20 കോടി രൂപയില്‍ യഥാര്‍ഥത്തില്‍ എത്ര രൂപയുടെ നിര്‍മ്മാണം യൂണിടാക് വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് സമുച്ചയത്തില്‍ നടത്തിയിട്ടുണ്ടെന്നു കണ്ടെത്താന്‍ എന്‍ജിനീയറിങ് വിദഗ്ധരുടെ സഹായത്തോടെ സിബിഐ അടുത്ത ദിവസം പരിശോധന നടത്തും. വടക്കാഞ്ചേരി പദ്ധതിക്കുവേണ്ടി വിദേശരാജ്യത്തിന്റെ ജീവകാരുണ്യ സംഘടനയില്‍നിന്നു നേരിട്ടു യൂണിടാക്കിന്റെ അക്കൗണ്ടിലേക്കു പണം സ്വീകരിക്കുന്നതിനു കേന്ദ്രാനുമതി ലഭിച്ചിരുന്നില്ലെന്ന സത്യം മനസ്സിലാക്കിയത് വൈകിയാണെന്നു സന്തോഷ് ഈപ്പന് മൊഴി നല്കി.
അതിനിടെ ലൈഫ് മിഷന് പദ്ധതിയിലെ അഴിമതി നീളുന്നതു മുഖ്യമന്ത്രിയിലേക്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ആരോപിച്ചിട്ടുണ്ട്. ലൈഫ് മിഷനെക്കുറിച്ചു പറയുമ്പോള്‍ അദ്ദേഹം രോഷാകുലനാകുന്നത് അതു കൊണ്ടാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതരും കുടുങ്ങുമെന്ന് ഉറപ്പായതിനാലാണു സിബിഐ അന്വേഷണത്തെ സിപിഎം എതിര്‍ക്കുന്നതും കോണ്‍ഗ്രസ്ബിജെപി ബന്ധം ആരോപിക്കുന്നതും സുരേന്ദ്രന് പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നു ഭരണം അട്ടിമറിക്കാന്‍ നോക്കുന്നെന്ന വാദം തടിതപ്പാനുള്ള ശ്രമമാണ്. മാസങ്ങള്‍ മാത്രം ആയുസ്സുള്ള ഈ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിക്ക് ഒരു ശ്രമവുമില്ല. ലൈഫ് ക്രമക്കേടിലെ സിബിഐ അന്വേഷണം സംബന്ധിച്ച സിപിഎം പ്രതികരണം എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്നതാണ്. സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണു താന്‍ പരസ്യമായി പ്രതികരിച്ചത്. മന്ത്രിമാര്‍ക്കോ, ഉദ്യോഗസ്ഥര്‍ക്കോ ഒരു പങ്കുമില്ലെന്നു സര്‍ക്കാര്‍ പറയുന്ന കേസ് വിജിലന്‍സ് അന്വേഷിക്കുന്നത് എന്തിനാണ്. സിബിഐ അന്വേഷണം അട്ടിമറിക്കാനാണ് ഈ വിജിലന്‍സ് അന്വേഷണം.
മുഖ്യമന്ത്രിയും ശിവശങ്കറും സ്വപ്നയും വിദേശയാത്ര നടത്തിയ ശേഷം കേരളത്തിലേക്കു പണം ഒഴുകിയിട്ടുണ്ട്. വടക്കാഞ്ചേരി ലൈഫ് പദ്ധതിക്കായി പണം വന്ന ബാങ്ക് അക്കൗണ്ടിലേക്കു വേറെ പണവും എത്തിയിട്ടുണ്ട്. അതും അന്വേഷിക്കണം. അഴിമതിപ്പണത്തിന്റെ ഒരു പങ്ക് സിപിഎമ്മിനും ലഭിച്ചെന്നു സംശയിക്കണമെന്നും സുരേന്ദ്രന് ആരോപിക്കുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam