1 GBP = 98.40 INR                       

BREAKING NEWS

ഇന്ത്യന്‍ വംശജയും 24 കാരിയുമായ നോട്ടിംഗാം എം പി വീണ്ടും വാര്‍ത്തകളില്‍; ശമ്പളത്തില്‍ മൂന്നില്‍ രണ്ടും പാവങ്ങള്‍ക്ക് കൊടുക്കുന്ന തീപ്പൊരി നേതാവിനെ വിപ്പ് ലംഘിച്ചതിനു ലേബര്‍ പാര്‍ട്ടി പദവിയില്‍ നിന്നും നീക്കി; നീക്കപ്പെട്ട വിവരം നാദിയ അറിയുന്നത് ചാനല്‍ ചര്‍ച്ചയില്‍

Britishmalayali
kz´wteJI³

മൂന്നു തലമുറകളായി കൈമറിഞ്ഞെത്തിയ ജനിതക പാരമ്പര്യമാണ് നോട്ടിംഗ്ഹാം എം പി നാദിയ വൈറ്റോമിന്റേത്. അല്ലെങ്കില്‍ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നതാണ് രാഷ്ട്രീയം. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ബേബി എന്നറിയപ്പെടുന്ന ഈ 24 കാരി ലേബര്‍ പാര്‍ട്ടി എം പിയാണ്. നേരത്തേ തന്റെ, എം പി എന്ന നിലയിലുള്ള ശമ്പളത്തിന്റെ മൂന്നില്‍ രണ്ടുഭാഗം പാവങ്ങള്‍ക്ക് നല്‍കി വാര്‍ത്തകളില്‍ ഇടം പിടിച്ച ഇവര്‍ ഇപ്പോള്‍ വീണ്ടും തലക്കെട്ടുകളിലേക്ക് തിരിച്ചുവരികയാണ്.

പഞ്ചാബില്‍ നിന്നും കുടിയേറിയ സിക്ക് മതവിശ്വാസിയായ പിതാവിന്റെയും കല്‍ക്കത്തയില്‍ നിന്നും ബ്രിട്ടനിലെത്തിയ ആംഗ്ലോ-ഇന്ത്യന്‍ കാത്തലിക് ആയ മാതാവിന്റെയും മകളായിട്ട് 1996 ല്‍ നോട്ടിംഗ്ഹാമിലായിരുന്നു നാദിയയുടെ ജനനം. ഒരു സോളിസിറ്റര്‍ ആയിരുന്ന നാദിയയുടെ അമ്മ ലേബര്‍ പാര്‍ട്ടി അംഗം കൂടി ആയിരുന്നു. എന്നാല്‍ 1995-ലെ ഭരണഘടനയിലെ ക്ലോസ് 4ന്റെ ഭേദഗതിയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തില്‍ പിന്നീട് പാര്‍ട്ടി വിടുകയായിരുന്നു. നാദിയയുടെ മുത്തച്ഛനും മുത്തശ്ശിയും ഇന്ത്യയില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരുമായിരുന്നു.

2019-ലെ പൊതുതെരഞ്ഞെടുപ്പില്‍ 17,3939 (43.4%) വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നോട്ടിംഗ്ഹാം മണ്ഡലത്തില്‍ നിന്നും അവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. 1992 ന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായിരുന്നു ഇവിടെനിന്നും ജയിച്ചിരുന്നത്. നോട്ടിംഗ്ഹാമില്‍ നിന്നുള്ള, വംശീയ ന്യുനപക്ഷത്തില്‍ ഉള്‍പ്പെടുന്ന ആദ്യ എം പി കൂടിയാണിവര്‍. തെരഞ്ഞെടുക്കപ്പെട്ട ഉടനെ, ഒരു സാധാരണ തൊഴിലാളിക്ക് ലഭിക്കുന്ന വേതനം കഴിച്ചു തന്റെ ശമ്പളത്തിലുള്ള മുഴുവന്‍ തുകയും തദ്ദേശ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചുകൊണ്ട് അവര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചു.

വിദേശ കുറ്റവാളികളെ ജമൈക്കയിലേക്ക് തിരിച്ചയക്കുന്നതിനെതിരെ 170 എം പി മാരുടെ ഒപ്പുകള്‍ ശേഖരിച്ച് 2020 ഫെബ്രുവരിയില്‍ അവര്‍ ഒരു നിവേദനം സമര്‍പ്പിച്ചിരുന്നു. മാത്രമല്ല, കോവിഡ് അതിന്റെ മൂര്‍ദ്ധന്യ ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന അവസരത്തില്‍, ഒരു കെയര്‍ ഹോമില്‍ ഒരു കെയര്‍ വര്‍ക്കറായി പാര്‍ട്ട് ടൈം ജോലിയും അവര്‍ ചെയ്തിരുന്നു. ഈ അവസരത്തിലായിരുന്നു പി പി ഇ ഉള്‍പ്പടെയുള്ള സുരക്ഷാ ഉപകരണങ്ങളുടെ ദൗര്‍ലഭ്യത്തെ കുറിച്ച് അവര്‍ ടി വി ചാനലില്‍ പറഞ്ഞത്. ഇതിനു പിന്നാലെ തന്നെ കെയറര്‍ ജോലിയില്‍ നിന്നും നീക്കം ചെയ്തുവെന്നും അവര്‍ ആരോപിക്കുകയുണ്ടായി.

തങ്ങളുടെ കെയര്‍ ഹോമില്‍ പി പി ഇ ഉള്‍പ്പടെയുള്ളവക്ക് ദൗര്‍ലഭ്യം ഇല്ലെന്നുംഅത് പറഞ്ഞതിന്റെ പേരിലല്ല, നാദിയയെ പിരിച്ചു വിട്ടതെന്നും വ്യക്തമാക്കി കെയര്‍ ഹോം നടത്തിപ്പുകാരായ എക്സ്ട്രാ കെയര്‍ പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ സെപ്റ്റംബറില്‍ ഇറക്കിയ ഒരു പ്രസ്താവനയില്‍ പി പി ഇ യുടെ ദൗര്‍ലഭ്യം അവര്‍ സമ്മതിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, തന്റെ ഇടപെടലുകളിലൂടെ ഇത് പരിഹരിക്കുവാന്‍ നാദിയ സഹായിച്ചു എന്നും അവര്‍ വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ നിഴല്‍ മന്ത്രിസഭയിലെ ആരോഗ്യകാര്യ മന്ത്രിയായ ജോനാഥന്‍ ആഷ്വര്‍ത്തിന്റെ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറിയായി അവര്‍ 2020 ഏപ്രിലില്‍ നിയമിതയായി. ഈ സ്ഥാനത്തുനിന്ന് ഇവരെ പുറത്താക്കിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇവരോടൊപ്പം ഒലീവിയ ബ്ലേക്ക്, ബേത്ത് വിന്റര്‍ എന്നീ രണ്ട് എം പി മാരെക്കൂടി അവരുടെ പ്രത്യേക പദവികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വിവാദമായ ഓവര്‍സീസ് ഓപ്പറേഷന്‍സ് (സര്‍വ്വീസ് പേഴസണല്‍ ആന്‍ഡ് വെറ്ററന്‍സ്) ബില്ലിന്റെ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ചതിന്റെ പേരിലാണ് ഈ ശിക്ഷ. എന്നാല്‍ നാദിയ ഇതറിയുന്നത് ഒരു ടി വി പരിപാടിക്കിടെയാണ്. നാദിയയോട്, പാര്‍ലമെന്ററി സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവച്ചോ എന്ന് അവതാരകനായ റോബര്‍ട്ട് പെസ്റ്റണ്‍ ചോദിക്കുകയായിരുന്നു. എന്നാല്‍ താന്‍ രാജിവച്ചിട്ടില്ല എന്ന് അവര്‍ ഉറപ്പിച്ചു പറയുകയായിരുന്നു.

ആ ബില്ലില്‍ മനസാക്ഷിക്കനുസരിച്ച് നിലപാട് എടുക്കാം എന്നാണ് താന്‍ വിചാരിച്ചിരുന്നത് എന്നാണ് അവര്‍ പറയുന്നത്. ആംനെസ്റ്റി, ഹ്യൂമന്‍ റൈറ്റ്സ് വാച്ച് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളും ബ്രിട്ടീഷ് ലീജിയന്‍ ആന്‍ഡ് വെറ്റെറന്‍സും ഈ ബില്ലിനെ എതിര്‍ക്കുകയായിരുന്നു എന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത് വിമുക്ത ഭടന്മാര്‍ക്കും മനുഷ്യാവകാശത്തിനു തന്നെയും എതിരാണെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം എന്ന് ചൂണ്ടിക്കാണിച്ച അവര്‍ അതുകൊണ്ടായിരുന്നു വോട്ടിംഗില്‍ നിന്നും മാറി നില്‍ക്കാതെ അതിനെതിരായി വോട്ട് ചെയ്തത് എന്നും പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category