1 GBP = 98.40 INR                       

BREAKING NEWS

കാശ്മീരില്‍ ബിജെപി നേതാക്കളെ കൊല്ലുന്നത് പതിവാക്കിയ ഭീകരര്‍ മറ്റുള്ളവരെയും ലക്ഷ്യമിടുന്നു; ഖാഗ് ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സില്‍ ചെയര്‍മാനെ ഭീകരര്‍ വെടിവച്ചു കൊന്നു; കൊലപ്പെടുത്തിയത് പൊലീസിനെ അറിയിക്കാതെയാണ് കുടുംബ വീട്ടിലേക്ക് പോയ വേളയില്‍; ഭൂപീന്ദര്‍ സിങ്ങ് പി ഡിപി പിന്തുണയുള്ള സ്വതന്ത്രന്‍; കേന്ദ്ര സര്‍ക്കാറുമായി അടുപ്പമുള്ളവരെ ഭീകരര്‍ നോട്ടമിടുമ്പോള്‍ ബിജെപി അംഗത്വം കൂട്ടത്തോടെ ഉപേക്ഷിച്ചു നേതാക്കള്‍

Britishmalayali
kz´wteJI³

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഖാഗ് ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഭൂപീന്ദര്‍ സിങ്ങിനെ ഭീകരര്‍ വെടിവച്ചു കൊന്നു. ബദാഗാം ജില്ലയിലെ ദല്‍വാഷിലുള്ള കുടുംബവീടിന് പുറത്തുവച്ചാണ് അദ്ദേഹം വെടിയേറ്റു മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ബുധനാഴ്ച രാത്രി 7.45 -നാണ് ആക്രമണമുണ്ടായത്. അദ്ദേഹം സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.

അദ്ദേഹത്തിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷാ ഗാര്‍ഡുകളെ ഖാഗ് പൊലീസ് സ്റ്റേഷനില്‍ ഇറക്കിയശേഷം കുടുംബ വീട്ടിലേക്ക് പോകവെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. എന്നാല്‍, പൊലീസിനെ അറിയിക്കാതെയാണ് അദ്ദേഹം കുടുംബ വീട്ടിലേക്ക് പോയതെന്ന് ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. ശ്രീനഗറിലാണ് അദ്ദേഹം താമസിച്ചിരുന്നത്.

മെഹബൂബ മുഫ്തിയുടെ പിഡിപിയുടെ പിന്തുണയുള്ള സ്വതന്ത്രനായിരുന്നു ഭൂപീന്ദര്‍ എന്നാണ് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടു ചെയ്യുന്നത്. ഭൂപീന്ദറിന്റെ കൊലപാതകത്തെ ഒമര്‍ അബ്ദുള്ള അടക്കമുള്ള നേതാക്കള്‍ അപലപിച്ചു. അടുത്തിടെ കാശ്മീരില്‍ ബിജെപി നേതാക്കലെ ലക്ഷ്യമിട്ടുള്ള തീവ്രവാദി ആക്രമണം പതിവായിരിക്കയാണ്. അടുത്തിടെ ആറ് പ്രാദേശിക നേതാക്കള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവരില്‍ അഞ്ചു പേരും കൊല്ലപ്പെടുകയും ചെയ്തതോടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ലഘൂകരിച്ചു വരുന്നതിനിടെയാണ് ബിജെപി നേതാക്കള്‍ക്ക് നേരെ ആക്രമണ പരമ്പര നടക്കുന്നത്.

ജൂലൈ എട്ടിന് ബന്ദിപോര ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ വസീം ബാരിയാണ് ആദ്യം കൊല്ലപ്പെട്ടത്. അന്നുതന്നെ വസീം ബാരിയുടെ സഹോദരന്‍ ഉമര്‍ ശൈഖും പിതാവ് ബഷീര്‍ ശൈഖും അക്രമികളുടെ വെടിയേറ്റ് മരിച്ചു. ഇവരും ബിജെപി പ്രവര്‍ത്തകരായിരുന്നു. ഓഗസ്റ്റ് നാലിന് ആരിഫ് അഹമ്മദ് എന്ന സൗത്ത് കാശ്മീരിലുള്ള ബിജെപി പഞ്ചായത്ത് അംഗത്തിന് വെടിയേറ്റു. നിലവില്‍ അതീവ ഗുരതരാവസ്ഥയില്‍ തുടരുകയാണ് ഇയാള്‍. ഓഗസ്റ്റ് ആറിന് ബിജെപി നേതാവും സര്‍പഞ്ചുമായ സജ്ജാദ് ഖാണ്ഡെ കൊല്ലപ്പെട്ടു. ഓഗസ്റ്റ് ഒമ്പതിനാണ് ബിജെപി ഒബിസി മോര്‍ച്ച നേതാവായ അബ്ദുള്‍ ഹമീദ് നജര്‍ കൊല്ലപ്പെടുന്നത്.

അതേസമയം, സുരക്ഷാ പാളിച്ചകളെ ചൊല്ലി ബിജെപി പ്രാദേശിക തലങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. പല നേതാക്കളും സുരക്ഷ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് ഭരണകൂടത്തെ സമീപിച്ചിട്ടുമുണ്ട്. ബുദ്ഗാം സ്വദേശിയായ അബ്ദുല്‍ ഹമീദ് നജര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ബിജെപി നേതാക്കളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന നേതൃത്വവും രംഗത്തെത്തി.

ജില്ലാ ആസ്ഥാനങ്ങളില്‍ അറുപതോളം പേരെ ഉള്‍ക്കൊള്ളുന്ന സുരക്ഷിത താമസ കേന്ദ്രങ്ങള്‍ സജ്ജീകരിക്കണമെന്നാണ് ബിജെപി വാക്താവ് അല്‍താഫ് ഠാക്കൂര്‍ ആവശ്യപ്പെട്ടത്. സുരക്ഷാ രംഗത്ത് സര്‍ക്കാരിന്റെ അഭാവം പ്രകടമാണ്. ഭീഷണി നേരിടുന്നവര്‍ക്ക് സുരക്ഷ നല്‍കണമെന്ന് ഞങ്ങള്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നുവെന്നും ബിജെപി നേതാവായ സോഫി യൂസഫ് പറഞ്ഞു. ആക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെ പാര്‍ട്ടി പ്രവര്‍ത്തകരും, തദ്ദേശീയ നേതാക്കളും ആശങ്കയിലാണ്. അവരില്‍ ചിലര്‍ രാജിവച്ചതായി റിപ്പോര്‍ട്ടുണ്ട്. അബ്ദുല്‍ ഹമീദ് നജറിനെ തീവ്രവാദികള്‍ വെടിവച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷം ജമ്മു കാശ്മീരിലെ നാല് ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. രാജിവച്ചവരില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബുഡ്ഗാമും ജനറല്‍ സെക്രട്ടറി എം എം മോര്‍ച്ച ബുഡ്ഗാമും ഉള്‍പ്പെടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category