1 GBP = 98.30INR                       

BREAKING NEWS

കോവിഡ് വ്യാപനത്തിനിടയിലും സിഡ്നിയില്‍ പുതുവത്സരാഘോഷം ഗംഭീരമാക്കും; പ്രാദേശിക ലോക്ക്ഡൗണുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി സ്വീഡന്‍; പത്രപ്രവര്‍ത്തകരില്‍ നിന്നും ഒളിച്ചോടി ട്രംപ്; ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന് മൃതദേഹം കത്തിച്ച് ഉത്തരകൊറിയന്‍ സൈന്യം; ആസ്ട്രേലിയയിലെ സീരിയല്‍ കില്ലര്‍ പിടിയില്‍; ചില ലോകവിശേഷങ്ങള്‍ ഒറ്റനോട്ടത്തില്‍

Britishmalayali
kz´wteJI³

കോവിഡ് വ്യാപനത്തിനിടയിലും ലോകര്‍ക്ക് പ്രത്യാശ നല്‍കാന്‍ സിഡ്നിയിലെ പുതുവത്സരാഘോഷം ഗംഭീരമാക്കും; ലോക്ക്ഡൗണില്ലാതെ കൊറോണയെ കീഴടക്കിയ സ്വീഡന്‍ പ്രാദേശിക ലോക്ക്ഡൗണുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നു; പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടി ട്രംപ്; സമുദ്രാര്‍ത്തി ലംഘിച്ച ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന് മൃതദേഹം കത്തിച്ച് ഉത്തരകൊറിയന്‍ സൈന്യം; രണ്ടുപതിറ്റാണ്ടു നീണ്ടുനിന്ന ദുരൂഹതക്കൊടുവില്‍ ആസ്ട്രേലിയയിലെ സീരിയല്‍ കില്ലര്‍ പിടിയില്‍; ചില ലോക വിശേഷങ്ങള്‍ ഒറ്റനോട്ടത്തില്‍.

തീര്‍ത്തും വിചിത്രമായ കാര്യങ്ങളായിരിക്കും പലപ്പോഴും നമുക്കു ചുറ്റും സംഭവിക്കുക. ചിലപ്പോള്‍ പ്രതീക്ഷക്കൊത്തവണ്ണമുള്ള കാര്യങ്ങളും. നമുക്കു ചുറ്റും സംഭവിച്ച ചില കാര്യങ്ങള്‍ ഒറ്റനോട്ടത്തില്‍

പുതുവത്സര വെടിക്കെട്ട് ഒഴിവാക്കാതെ സിഡ്നി
ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ വിറകൊള്ളുമ്പോഴും എല്ലാവര്‍ഷത്തേയും പോലെ ഈ വര്‍ഷവും സിഡ്നിയിലെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള കരിമരുന്ന് പ്രയോഗം ഉജ്ജ്വലമാക്കണമെന്നാണ് ന്യു സൗത്ത് വെയില്‍സ് പ്രീമിയര്‍ പറയുന്നത്. ഇതിന് തയ്യാറായി സിഡ്നി നഗര കൗണ്‍സില്‍ മുന്നോട്ട് വരുകയാണെങ്കില്‍ ഇതിനുള്ള ചെലവ് മുഴുവന്‍ സംസ്ഥാനം വഹിക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇത്തരത്തിലൊരു ആഘോഷം വലിയ ആള്‍ക്കൂട്ടത്തെ തന്നെ ആകര്‍ഷിക്കുമെന്നും കോവിഡ് പ്രോട്ടോക്കോള്‍ താറുമാറിലാകുമെന്നാണ് നഗര കൗണ്‍സില്‍ പറയുന്നത്.

പുതുവത്സരദിനത്തില്‍ പ്രത്യാശ നല്‍കുന്ന ഒന്നാണ് ഈ കരിമരുന്ന് പ്രയോഗം എന്നാണ് ന്യുസൗത്ത് വെയില്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെറേജികിലന്‍ പറയുന്നത്. ഓരോ വര്‍ഷവും തികച്ചും പുതുമയുള്ളതായിരിക്കും ഈ കരിമരുന്ന് പ്രയോഗം. നമ്മില്‍ ഭൂരിഭാഗവും ഇത് കൂട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വീടുകളിലിരുന്ന് ആസ്വദിക്കാറുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിഡ്നി നഗര കൗണ്‍സില്‍, പോലീസ്, ആരോഗ്യ വകുപ്പ് , ഗതാഗത വകുപ്പ് എന്നിവരുമായി, ഈ കരിമരുന്ന് പ്രയോഗം കോവിഡ് കാലത്ത് എങ്ങനെ സുരക്ഷിതമായി നടത്താം എന്നതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രാദേശിക ലോക്ക്ഡൗണുമായി സ്വീഡന്‍
ലോക്ക്ഡൗണ്‍ ഇല്ലാതെ കോവിഡ് ഭീഷണിയെ നേരിട്ട സ്വീഡനില്‍ വീണ്ടും രോഗവ്യാപനം ശക്തമാകുമ്പോള്‍ ഇക്കുറി പ്രാദേശിക ലോക്ക്ഡൗണുകളെ കുറിച്ച് ചിന്തിക്കുകയാണ് അധികാരികള്‍. നേരത്തേ പിന്തുടര്‍ന്നിരുന്ന നയത്തില്‍ നിന്നും വ്യത്യസ്തമായി രോഗവ്യാപനം വര്‍ദ്ധിച്ച സ്റ്റോക്ക്ഹോം നഗരത്തിന്റെ ചിലഭാഗങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണുകള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ഭരണകൂടം. എന്നാല്‍, ഇതൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആയിരിക്കില്ലെന്നും, രോഗവ്യാപനത്തിന്റെ ശൃംഖല പൊട്ടിക്കാന്‍ ഉതകുന്ന ചില ചെറിയ നിയന്ത്രണങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്നുമാണ് അധികൃതര്‍ പറയുന്നത്.

ഈ നിയന്ത്രണങ്ങള്‍ തീര്‍ത്തും പ്രാദേശികമായിരിക്കും, ചിലപ്പോള്‍ ഒരു നഗരമോ മറ്റു ചിലപ്പോള്‍ ഒരു സ്ഥാപനം മാത്രമോ ആയിരിക്കും ഇത്തരം നിയന്ത്രണങ്ങള്‍ക്ക് കീഴില്‍ വരിക. ഈ നയമാറ്റം, സ്വീഡന്‍ കോവിഡിനെതിരെ എടുത്ത സമീപനത്തെ വിമര്‍ശിക്കുന്നവര്‍ക്ക് സന്തോഷം പകരുന്നതാണെങ്കിലും മറ്റു പല യൂറോപുന്‍ രാഷ്ട്രങ്ങളേയും അപേക്ഷിച്ച് രോഗവ്യാപന തോത് സ്വീഡനില്‍ വളരെ കുറവാണെന്നുള്ളതാണ് സത്യം.

മാധ്യമങ്ങളില്‍ നിന്നും ഒളിച്ചോടി ട്രംപ്
പത്രസമ്മേളനങ്ങളില്‍ ഉത്തരം മുട്ടുമ്പോള്‍ കടക്കു പുറത്തെന്ന് പറയുന്നതും, ഇറങ്ങിപ്പോകുന്നതുമെല്ലാം ലോകമെമ്പാടുമുള്ള രാഷ്ട്രീയക്കാരുടെ പതിവാണ്. ഇവിടെ അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ്ട്രംപും പതിവ് തെറ്റിച്ചില്ല. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ കറുത്ത വര്‍ഗ്ഗക്കാരിയായ ആരോഗ്യ പ്രവര്‍ത്തക ബ്രിയോണ ടെയ്ലറെ വെടിവെച്ചുകൊന്ന മൂന്ന് പോലീസുകാര്‍ക്കെതിരെ കേസെടുക്കേണ്ടന്ന തീരുമാനത്തെ കുറിച്ചുള്ള ചോദ്യമാണ് ട്രംപിനെ വിഷമിപ്പിച്ചത്.

ആദ്യം ചോദ്യം കേള്‍ക്കാത്ത ഭാവത്തിലിരുന്ന ട്രംപ് ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ തനിക്കൊരു എമര്‍ജന്‍സി കോള്‍ ഉണ്ടെന്നും അത് അറ്റന്‍ഡ് ചെയ്യുവാന്‍ പോവുകയാണെന്നും , നാളെ വീണ്ടും കാണാമെന്നും പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു. മാര്‍ച്ച് 13 ന് ടെയ്ലറുടെ വീട്ടില്‍ കയറി അവരെ വെടിവച്ചുകൊന്ന സംഭവം ഏറെ വിവാദമുയര്‍ത്തിയിരുന്നു. എന്നാല്‍ , ഇതില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്നാണ് ഇന്നലെ തീരുമാനിച്ചത്. ഇത് അമേരിക്കയില്‍ വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്.

ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ കൊന്ന് ഉത്തരകൊറിയന്‍ സൈന്യം
ഉത്തര ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള ശത്രുത ഏറ്റക്കുറച്ചിലുകളോടെ തുടരുന്നതിനിടയിലാണ് ഏറ്റവും പുതിയ സംഭവവികാസം ഉണ്ടായിരിക്കുന്നത്. ഉത്തര കൊറിയയുടെ സമുദ്രാര്‍ത്ഥി ലംഘിച്ചു എന്നാരോപിച്ച് ദക്ഷിണ കൊറിയ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ യോംഗ്പിയോംഗ് ദ്വീപില്‍ നിന്നും 1.9 കിലോമീറ്റര്‍ മാറി സമുദ്രത്തില്‍ കാണാതെയായി. ഉത്തര- ദക്ഷിണ കൊറിയകള്‍ക്കിടയിലെ സമുദ്രാതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ച ഈ ഉദ്യോഗസ്ഥനെ യാതോരു പ്രകോപനവും കൂടാതെ ഉത്തരകൊറിയന്‍ സൈനികര്‍ വെടിവച്ചു കൊല്ലുകയായിരുന്നു എന്ന് ദക്ഷിണ കൊറിയ ആരോപിക്കുന്നു. കൊല്ലുക മാത്രമല്ല, മൃതദേഹം കത്തിച്ചുകളയുകയും ചെയ്തു. ഈ നിഷ്ഠൂര കൃത്യത്തിനെ ശക്തിയായി അപലപിച്ച ദക്ഷിണ കൊറിയ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം സീരിയല്‍ കില്ലര്‍ പിടിയിലാകുമ്പോള്‍
ആസ്ട്രേലിയയിലെ തന്നെ ഏറ്റവും വിവാദമായ കൊലപാതക കേസുകളായിരുന്നു ക്ലെയര്‍മോണ്ട് കൊലപാതകങ്ങള്‍ എന്നപേരില്‍ 20 വര്‍ഷം മുന്‍പ് നടന്ന കൊലപാതകങ്ങള്‍. ജെയ്ന്‍ റിമ്മര്‍ എന്ന 23 കാരി, സിയാറ ഗ്ലെനോണ്‍ എന്ന 27 കാരി, സാറാ സ്പയേഴ്സ് എന്ന 18 കാരി എന്നിവരായിരുന്നു പെര്‍ത്തില്‍ കൊല്ലപ്പെട്ടത്. 1996 ലും 1997 ലുമായി ഇവര്‍ വ്യത്യസ്ത സമയങ്ങളില്‍ പെര്‍ത്തിന്റെ പ്രാന്തപ്രദേശമായ ക്ലെയര്‍മോണ്ടില്‍ നിന്നും ദുരൂഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷമാവുകയായിരുന്നു.

ഇതില്‍ സാറാ സ്പയേഴ്സിന്റെ ഒഴിച്ച് മറ്റു രണ്ടുപേരുടേയും മൃതദേഹങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കകം ലഭിച്ചു. അന്നു തുടങ്ങിയ അന്വേഷണത്തിനാണ് ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം അവസാനമായത്. ബ്രാഡ്ലി റോബര്‍ട്ട് എഡ്വേര്‍ഡ്സ് എന്ന 51 കാരനായിരുന്നു ഇവരുടെ കൊലക്ക് പിന്നെലെന്ന് പോലീസ് കണ്ടെത്തില്‍ ഇതില്‍ജെയ്ന്‍ റിമ്മര്‍, സിയാറ ഗ്ലെനോണ്‍ എന്നിവരുടെ കൊലപാതകം നടത്തിയത് ബ്രാഡ്ലിയായിരുന്നെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യുഷന്‍ കഴിഞ്ഞു. എന്നാല്‍ സ്പയേഴ്സിന്റെ കൊലപാതകം തെളിയിക്കാന്‍ ആയില്ല.

രണ്ടു യുവതികളെ ക്രൂരമായ ബലാത്സംഗത്തിന് വിധേയരാക്കി കൊന്ന കേസില്‍ ഇയാളുടെ വിചാരണ ഏഴ് മാസത്തോളം നീണ്ടു. 200 ല്‍ അധികം സാക്ഷികളെ വിസ്തരിച്ച കേസ് ആസ്ട്രേലിയയിലെ ഏറ്റവും കാലം അന്വേഷണം നീണ്ടുനിന്ന കേസാണ്. ഏറ്റവുമധികം പണം ചലവായ അന്വേഷണവും ഈ കേസിലേതാണ്. രണ്ട് കൊലപാതകങ്ങളില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അടുത്തമാസം ഇയാള്ക്കുള്ള ശിക്ഷ വിധിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category