1 GBP = 98.40 INR                       

BREAKING NEWS

സമരം ചെയ്യുന്ന എംപിമാര്‍ക്ക് ചായയുമായി രാജ്യസഭാ ഉപാധ്യക്ഷന്‍; ജനാധിപത്യത്തിന്റെ ഉന്നതമൂല്യമെന്ന് പ്രധാനമന്ത്രി; ഖേദം പ്രകടിപ്പിച്ചാല്‍ എംപിമാര്‍ക്കെതിരായ നടപടി റദ്ദാക്കുമെന്ന് രാജ്യസഭാ അധ്യക്ഷന്‍; പ്രശ്നപരിഹാരത്തിന് പ്രതിപക്ഷം മുന്നോട്ടു വെച്ച വ്യവസ്ഥകളും അംഗീകരിച്ചില്ല; സഭ ബഹിഷ്‌ക്കരിച്ചു പ്രതിപക്ഷം; ധര്‍ണ്ണ അവസാനിപ്പിച്ചു പ്രതിപക്ഷ എംപിമാരും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെ എതിര്‍ത്തു സഭയ്ക്കുള്ളില്‍ ബഹളം വെച്ചതിന്റെ പേരില്‍ രാജ്യസഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത എട്ട് എംപിമാര്‍ നടത്തിവന്ന ധര്‍ണ അവസാനിപ്പിച്ചു. ഖേദം പ്രകടിപ്പിച്ചാല്‍ എംപിമാര്‍ക്കെതിരായ നടപടി റദ്ദാക്കുമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ അറിയിച്ചിലെങ്കിലും എംപിമാര്‍ അതിന് തയ്യാറായില്ല. പ്രശ്നപരിഹാരത്തിന് പ്രതിപക്ഷം മുന്നോട്ടു വെച്ച വ്യവസ്ഥകളും അംഗീകരിച്ചില്ല ഇതോട സഭ ബഹിഷ്‌ക്കരിച്ചു പ്രതിപക്ഷം പുറത്തുപോകുകയും ചെയ്തു.

പ്രതിപക്ഷം ഒറ്റക്കെട്ടായി സഭാ നടപടികള്‍ ബഹിഷ്‌കരിക്കുകയായിരുന്നു. കോണ്‍ഗ്രസ് അംഗം ഗുലാം നബി ആസാദാണ് ഇക്കാര്യം സഭയില്‍ അറിയിച്ചത്. അദ്ദേഹത്തെ പിന്തുണച്ച് സമാജ് വാദി പാര്‍ട്ടി, ഡിഎംകെ അംഗങ്ങളും നിലപാടറിയിച്ചു. എം പിമാര്‍ക്കെതിരെയുള്ള നടപടി പിന്‍വലിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി ആവശ്യപ്പെട്ടു. ഡിഎംകെയും സമാന ആവശ്യം ഉന്നയിച്ചു. എന്നാല്‍, സസ്പെന്‍ഷന്‍ നടപടി ഇതാദ്യമായിട്ടല്ല എന്നായിരുന്നു രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ മറുപടി. രാജ്യസഭ ഉപാദ്ധ്യക്ഷനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം നടപടിക്രമം പാലിച്ചായിരുന്നില്ല എന്ന് വെങ്കയ്യനായിഡു പറഞ്ഞു.

13 തവണ രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥന നടത്തി. അത് അംഗീകരികകാന്‍ പ്രതിപക്ഷം തയ്യാറായില്ല. പുറത്താക്കപ്പെട്ട അംഗങ്ങള്‍ അവരുടെ നടപടിയെ ഇപ്പോഴും ന്യായീകരിക്കുന്നു. പുറത്താക്കല്‍ നടപടി പിന്‍വലിക്കാനാകില്ല. എം പിമാര്‍ മാപ്പുപറഞ്ഞാല്‍ തീരുമാനം പിന്‍വലിക്കുന്നകാര്യം ആലോചിക്കാമെന്നും രാജ്യസഭ അദ്ധ്യക്ഷന്‍ വ്യക്തമാക്കി.

അതിനിടെ, താന്‍ നാളെവരെ നിരാഹാരമിരിക്കുമെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ് അറിയിച്ചു. പ്രതിപക്ഷ നടപടിയില്‍ ആശങ്ക അറിയിച്ചാണ് തീരുമാനമെന്നും ഹരിവംശ് പറഞ്ഞു. ഇതുപോലൊരു സാഹചര്യം സഭയില്‍ കണ്ടിട്ടില്ലെന്ന് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ പറഞ്ഞു. ഉപാദ്ധ്യക്ഷന് നേരെ ആക്രമണമാണ് നടന്നത് പ്രഹ്ലാദ് ജോഷി അഭിപ്രായപ്പെട്ടു.

അതിനിടെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സമരം നടത്തുന്ന എംപിമാരെ കാണാന്‍ അപ്രതീക്ഷിത അതിഥി എത്തി. രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങാണ് സമരം നടത്തുന്ന പ്രതിപക്ഷ എംപിമാരെ കാണാനെത്തിയത്. ചായയും പ്രഭാത ഭക്ഷണവുമായാണ് ഹരിവംശ് എംപിമാര്‍ക്ക് സമീപമെത്തിയത്. കാര്‍ഷിക ബില്‍ അവതരണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ ചെയറിലുണ്ടായിരുന്ന രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങിനെ ഉപരോധിച്ചതാണ് സസ്‌പെന്‍ഷന് കാരണമായത്. ഹരിവംശിനെ കായികമായി കയ്യേറ്റം ചെയ്യാന്‍ പോലും എംപിമാര്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യസഭാ ചെയര്‍മാന്‍ നടപടിയെടുത്തത്.

സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് ഇന്നലെ മുതല്‍ എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സമരം നടത്തുകയാണ്. രാത്രിയിലും സമരം തുടര്‍ന്നു. നിരവധി പ്രതിപക്ഷ എംപിമാര്‍ സമരപ്പന്തലിലെത്തി സമരക്കാര്‍ക്ക് അഭിവാദ്യം നേര്‍ന്നു. ഹരിവംശ് നാരായണ്‍ സിങ് രാജ്യസഭാ ഉപാധ്യക്ഷന്‍ എന്ന നിലയിലല്ല, സഹപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് രാവിലെ സമരപ്പന്തലിലെത്തിയതെന്നും, തങ്ങള്‍ക്ക് ചായ നല്‍കിയതായും സസ്‌പെന്‍ഷനിലായ കോണ്‍ഗ്രസ് എംപി റിപുന്‍ ബോറ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ആരും തിരിഞ്ഞുനോക്കിയില്ലെന്നും ബോറ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ രാജ്യസഭാ ഉപാധ്യക്ഷനെതിരായ പ്രതിപക്ഷ എംപിമാരുടെ നടപടിയെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഏറെ ബഹുമാന്യനായ വ്യക്തിയാണ് ഹരിവംശ് നായാണ്‍ സിങെന്ന് മോദി പറഞ്ഞു. സമരം ഇരിക്കുന്ന എംപിമാര്‍ക്ക് ചായയുമായെത്തിയ ഹരിവംശിന്റെ പ്രവൃത്തിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സഭയില്‍ വെച്ച് തന്നെ അപമാനിക്കാന്‍ തുനിഞ്ഞ എംപിമാര്‍ക്കാണ് ഹരിവംശ് ചായയുമായി എത്തിയത്. ഇത് അദ്ദേഹത്തിന്റെ എളിമയെയും നല്ല മനസ്സിനെയുമാണ് കാണിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിഹാര്‍ നമ്മെ പഠിപ്പിക്കുന്നത് ജനാധിപത്യത്തിന്റെ ഉന്നതമായ മൂല്യമാണെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

സിപിഎം എംപിമാരായ എളമരം കരീം, കെ കെ രാഗേഷ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറക് ഒബ്രയാന്‍, ഡോല സെന്‍, കോണ്‍ഗ്രസിലെ രാജീവ് സതവ്, റിപുന്‍ ബോറ, സയീദ് നസീര്‍ ഹുസൈന്‍, എഎപിയുടെ സഞ്ജയ് സിങ് എന്നിവരാണ് കര്‍ഷകര്‍ക്കു വേണ്ടി സമരം ചെയ്യുമെന്ന പ്ലക്കാര്‍ഡുമായി രാത്രിയിലും പ്രതിഷേധം തുടര്‍ന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category