1 GBP = 98.40 INR                       

BREAKING NEWS

കേരളത്തിലെ ലക്ഷ്യം 'അല്‍സാര്‍-ഉല്‍-ഖിലാഫ കെ.എല്‍' എന്നറിയപ്പെടുന്ന ഐഎസ് ഭരണമേഖല സ്ഥാപിക്കല്‍; ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍, യുക്തിവാദികള്‍, അഹമ്മദീയര്‍, കൊടൈക്കനാലിലുള്ള യഹൂദര്‍, എന്നിവരെ വധിക്കാന്‍ ലക്ഷ്യമിട്ട് ഉണ്ടാക്കിയ ഒമര്‍ അല്‍ ഹിന്ദ്; സ്ഥാപകന്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ട ഷജീര്‍ മംഗലശ്ശേരി; കണ്ണൂരിലും കാസര്‍ഗോഡുമായി ശാഖാ യൂണിറ്റുകള്‍; താലിബാന്‍ ഹംസ വണ്ടൂരിലും യൂണിറ്റ് ഉണ്ടാക്കി; മലബാറിലെ ഐഎസ് വേരുകളിലേക്ക് എന്‍ഐഎ അന്വേഷണം നീളുമ്പോള്‍

Britishmalayali
kz´wteJI³

കോഴിക്കോട്: കേരളത്തില്‍ നിന്ന ഏകദേശം നൂറോളം പേര്‍ ഐഎസില്‍ ചേരാന്‍ വേണ്ടി അഫ്ഗാനിലേക്കും സിറിയയിലേക്കും പോയതായാണ് കണക്കുകള്‍. തീവ്രാവാദബന്ധങ്ങള്‍ വലിയ ചര്‍ച്ചയാവുന്ന ഇക്കാലത്ത് എന്‍ഐയുടെ ഫോക്കസ് വടക്കന്‍ കേരളത്തിലേക്കാണ്.

കണ്ണൂര്‍, കാസര്‍കോട് എന്നീ രണ്ടു ജില്ലകള്‍ ലക്ഷ്യമിട്ടാണ് കേരള ഐഎസിന്റെ പ്രവര്‍ത്തനം എന്നാണ് എന്‍ഐയുടെ കണ്ടെത്തല്‍. ഐഎസിന്റെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറായി അറിയപ്പെട്ടിരുന്ന കൊല്ലപ്പെട്ട ഷജീര്‍ മംഗലശ്ശേരി രൂപം കൊടുത്ത ഒമര്‍ അല്‍ ഹിന്ദ് എന്ന രഹസ്യ സംഘടനയാണ് ഇതിന് ചുക്കാന്‍ പടിക്കുന്നതെന്നാണ് വിവരം. കൊച്ചിയില്‍നിന്നു കഴിഞ്ഞ ദിവസം പടിയിലായവര്‍ക്ക് ഈ ഘടകങ്ങളുമായി ബന്ധമുണ്ടോയെന്ന് എന്‍ഐഎ പരിശോധിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തില്‍ 'അല്‍സാര്‍-ഉല്‍-ഖിലാഫ കെ.എല്‍' എന്നറിയപ്പെടുന്ന ഐ.എസ് ഭരണമേഖല സ്ഥാപിക്കുകയാണ് ഈ സംഘടനയുടെ ലക്ഷ്യമെന്ന് നേരത്തെ കസ്റ്റഡിയിലായവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. .സമൂഹമാധ്യമങ്ങള്‍ വഴി ഇവര്‍ പാക്കിസ്ഥാനിലെ ഐഎസ് അനുയായികളുമായി ബന്ധപ്പെട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍, യുക്തിവാദികള്‍, അഹ്മദീയ മുസ്ലിംകള്‍, കൊെടെക്കനാലിലുള്ള യഹൂദര്‍ എന്നിവരെ വധിക്കാനും സംഘം പദ്ധതി തയാറാക്കിയിരുന്നതായും അധികൃതര്‍ പറയുന്നു. എന്‍ജിനിയറിങ് ബിരുദധാരിയായ ഷജീര്‍ മംഗലശേരിയായിരുന്നു ഗ്രൂപ്പിന്റെ അമീര്‍. 2016-ല്‍ യു.എ.ഇയില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് പോയ ഷജീര്‍ കേരളത്തിലെ കൂട്ടാളികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.

'ബാബ് അല്‍-നൂര്‍' എന്നാണ് സംഘത്തിന്റെ രഹസ്യ ചാറ്റ് ഗ്രൂപ്പിന്റെ പേര്. ഷജീര്‍ പിന്നീട് അഫ്ഘാനിസ്ഥാനില്‍ നടന്ന യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് സൂചന. സംസ്ഥാനത്തുനിന്നും നൂറിലധികം പേര്‍ ഐ.എസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. 2018-ല്‍ സിറിയയിലും ഇറാഖിലും ഐ.എസിന് വന്‍ തോതില്‍ തിരിച്ചടി നേരിട്ടപ്പോള്‍ പോലും കേരളത്തില്‍നിന്നു പത്തുപേര്‍ ഭീകരസംഘടനയില്‍ ചേരാന്‍ തയ്യാറായി എന്നതാണ് ശ്രദ്ധേയം.

ഒമര്‍ അല്‍ഹിന്ദ് യൂണിറ്റിന്റെ കീഴിലായാണ് കാസര്‍ഗോഡ് കണ്ണൂര്‍ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മൂന്നു ഘടകങ്ങളെക്കുറിച്ചും സംസ്ഥാന ഇന്റലിജന്‍സിനു നാലുവര്‍ഷം മുമ്പു വിവരം ലഭിച്ചതാണ്. 2016-ല്‍ യുവതികള്‍ ഉള്‍പ്പെടുന്ന സംഘത്തെ കാണാതായതിനെത്തുടര്‍ന്ന് സുരക്ഷാ എജന്‍സി നടത്തിയ അന്വേഷണത്തിലാണ് കാസര്‍ഗോഡ് ഘടകത്തെപ്പറ്റിയുള്ള വിവരം ലഭിച്ചത്. എന്‍ജിനിയറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ അബ്ദുള്‍ റഷീദാണ് ഈ ഘടകത്തിന്റെ തലവന്‍. സോണിയാ സെബാസ്റ്റ്യന്‍ എന്ന യുവതിയെ മതപരിവര്‍ത്തനം നടത്തി അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയി എന്ന കുറ്റമാണ് ആദ്യം ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്.

വണ്ടൂരിലും യൂണിറ്റ് ഉണ്ടാക്കിയ താലിബാന്‍ ഹംസ
കണ്ണൂര്‍ ഘടകത്തിലുള്ള അമ്പതോളംപേര്‍ വളപട്ടണം പ്രദേശത്തുനിന്നു ഐഎസില്‍ ചേര്‍ന്നതായാണ് രഹസ്യാന്വേഷണ വ്യത്തങ്ങള്‍ കരുതുന്നത്. ഇവര്‍ സംസ്ഥാനത്തെ ഒരു രാഷ്ട്രീയപാര്‍ട്ടിയിലെ അംഗങ്ങളായിരുന്നു. സിറിയയിലേക്കു പോകാന്‍ രണ്ടുതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ട ഷാജഹാന്‍ വള്ളുവക്കണ്ടി എന്ന വ്യക്തിയാണ് ഘടകത്തിന്റെ പ്രധാനി. ഇസ്ലാമിക ശരിയത്ത് നിയമം സ്ഥാപിക്കാനാണ് താന്‍ ഐഐസില്‍ ചേര്‍ന്നതെന്ന് ഷാജഹാന്‍ വെളിപ്പെടുത്തിയിരുന്നുവെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ ഘടകത്തില്‍പ്പെട്ട 16 പേരില്‍ ഭൂരിഭാഗവും സിറിയയിലാണെന്നാണ് കരുതുന്നത്.

ഈ ഘടകത്തിലെ അഞ്ചുപേരെ 2017 ഒക്ടോബറില്‍ തുര്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ ഗ്രൂപ്പിലെ പ്രമുഖ അംഗമായ താലിബാന്‍ ഹംസ എന്ന യുകെ ഹംസയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎ വണ്ടൂരിലെ ഐഎസ് കീഴ്ഘടകത്തെ കണ്ടെത്തുന്നത്. ബഹ്റിനില്‍ ജഹാദി ക്ലാസുകളില്‍ പങ്കെടുത്തിരുന്നെന്നു കരുതപ്പെടുന്ന ഷെയ്ബു നിഹാറിനെ അറസ്റ്റുചെയ്യുന്നതും ഹംസയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ള തീവ്രവാദ സംഘടനയിലുള്ള അല്‍- ഖ്വയ്ദയില്‍ പാക്കിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്മര്‍ എന്നിവിടങ്ങളില്‍ നിന്ന് 150 മുതല്‍ 200 വരെ തീവ്രവാദികള്‍ ഉണ്ടെന്നാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഒരു അംഗരാജ്യത്തിന്റെ കണക്ക് പ്രകാരം 2019 മെയ് 10 ന് പ്രഖ്യാപിച്ച ഐഎസ്‌ഐഎല്‍ ഇന്ത്യന്‍ അഫിലിയേറ്റില്‍ (ഹിന്ദ് വിലായ) 180 മുതല്‍ 200 വരെ അംഗങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു.കേരളത്തില്‍ നിന്നും 89 പേരാണ് ഐഎസ്സില്‍ ചേരാന്‍ രാജ്യം വിട്ടതെന്നാണ് രഹസ്യാന്വേഷണ വിഭാത്തിന്റെ ഔദ്വേ്യഗിക വിവരം. എന്നാല്‍ ലൗജിഹാദില്‍പ്പെടുത്തിയും മതപരമായി തെറ്റുധരിപ്പിച്ചും നൂറുകണക്കിന് പേരാണ് ഭീകരപ്രവര്‍ത്തനത്തിന് അഫ്ഗാനിസ്ഥാനിലും സിറിയയിലുമായ എത്തിയതെന്നാണ് ഇന്റര്‍ പോള്‍ ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐക്യരാഷ്ട്ര സംഘടന സമിതി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ശക്തമാക്കാന്‍ പൊലീസ്. കേരളത്തിലെ ഐഎസ് ഭീകരരുമായി ബന്ധമുള്ള സംഘങ്ങളെയും ഇവരുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് എന്‍ഐഎയും സംസ്ഥാന പൊലീസും നേരത്തെ അന്വേഷണം തുടങ്ങിയിരുന്നു. ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കേരളത്തിലെ സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കാന്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനോട് (എടിഎസ്) ഡിജിപി ആവശ്യപ്പെട്ടുിരുന്നു.എടിഎസ് ഡിഐജി അനൂപ് കുരുവിള ജോണിനാണു ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം കൈമാറിയത്.

സംസ്ഥാന സ്പെഷല്‍ ബ്രാഞ്ചിനോടും കര്‍ശന ജാഗ്രത പാലിക്കാനും നിരീക്ഷണങ്ങള്‍ ശക്തമാക്കാനും പൊലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു. ഈ അന്വേഷണം നടക്കുന്നതിനിടയിലാണ് പുതിയ തീവ്രവാദ ബന്ധങ്ങള്‍ വെളിപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category